Tuesday, July 11, 2017

ബ്രസീലും, സ്പെയിനും കൊച്ചിയിൽ മലപ്പുറം ഒരുങ്ങുന്നു ആവേശത്തോടെ

          


       അതെ മലപ്പുറം ഒരുങ്ങുന്നു ആവേശത്തോടെ  ഇന്നലെ വരെ തങ്ങൾ ആരാധിച്ചിരുന്ന പിന്തുണച്ചിരുന്ന തങ്ങളുടെ ഇഷ്ട്ട ടീമുകൾ തങ്ങളുടെ കൺമുന്നിൽ പന്ത് തട്ടുന്നു. U17 ലോകകപ്പിന് കൊച്ചി വേദി ആകുന്നു എന്നറിഞ്ഞപ്പോൾ മുതല് മലപ്പുറം ആകാംക്ഷയിൽ ആയിരുന്നു. തങ്ങളുടെ ഇഷ്ട്ട ടീമുകൾ കൊച്ചിയിൽ കളിക്കുമോ   എന്നായിരുന്നു ഈ ആകാംഷക്ക് ഉള്ള പ്രധാന കാരണം. നറുക്കെടുപ്പിൽ ഗ്രുപ്പ് തിരിച്ചപ്പോൾ ആവേശം അലതല്ലി തങ്ങളുടെ ഇഷ്ട്ട ടീമുകൾ  ആയ ബ്രസീലും സ്പെയിനും,ജർമനിയും. കൂടാതെ ആഫ്രിക്കൻ ശക്തികൾ ആയ നൈജറും, ഗിനിയയും, ഏഷ്യൻ ശക്തികൾ ആയ ഉത്തരകൊറിയയും കൊച്ചിയിൽ പന്ത് തട്ടും. പ്രത്യേകിച്ച് ബ്രസീൽ എത്തുന്നു. എന്ത് വേണം ഇതിൽ കൂടുതൽ സന്തോഷിക്കാൻ.അതെ തങ്ങളുടെ ആഗ്രഹം പൂവണിയാൻ പോകുന്നു. ആയിരകണക്കിന് മൈലുകൾക്കു അപ്പുറം കളി നടക്കുമ്പോൾ പോലും ആവേശത്തോടെ എതിരേറ്റിരുന്ന മലപ്പുറത്തെ ഫുട്‍ബോൾ പ്രേമികൾക്ക് നമ്മുടെ നാടായ കൊച്ചിയിൽ കളി വരുമ്പോൾ പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ. ആയിരകണക്കിന് ഫുട്‍ബോൾ ആരധകർ തയാറെടുത്തുകൊണ്ടിരിക്കുന്നു.ഇതിൽ ഏറ്റവും ആവേശം ഉണ്ടാകാൻ പോകുന്ന മത്സരം ബ്രസീലും സ്പെയിനും തമ്മിലുള്ള മത്സരം ആകും . ഒരു പക്ഷെ u17 വേൾഡ് കപ്പിന്റെ ചരിത്രത്തിലെ തന്നെ ആരാധക പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കാൻ പോകുന്ന ഒരു മത്സരമായിരിക്കും. ഫുട്‍ബോൾ ലോകം തന്നെ കൊച്ചിയിലെ ആരാധകരുടെ ആവേശം സാക്ഷ്യം വഹിക്കാൻ പോകുന്ന മത്സരമായിരിക്കും എന്നതിൽ സംശയം വേണ്ട.നൈനാൻ വളപ്പ് ഫുട്‍ബോൾ ഫാൻസ്‌ പ്രസിഡന്റ് പറയുന്നു "ഞങ്ങൾ ലോകകപ്പും യൂറോകപ്പും എല്ലാം ആഘോഷമാക്കാറുണ്ട്. ആരധകർ എല്ലാം വളരെ ആവേശത്തിൽ ആണ്. കൊച്ചിയിൽ മത്സരം കാണാൻ പോകാനുള്ള തയ്യാറെടുപ്പിൽ ആണ് ഞങ്ങൾ ". 
            സെവൻസ് ഫുട്‍ബോൾ പ്ലെയറും ബ്രസീൽ ആരാധകനും ആയ മുഹമ്മദ് റഫീഖ് ഇങ്ങനെ പറയുന്നു "എല്ലാ ടീമുകളുടെയും ആരാധകർ ചർച്ചകൾ തുടങ്ങി കഴിഞ്ഞു" 1960 കളിലെ പെലെയുടെ കളിയാണ് ബ്രസീൽ ടീമിനോടുള്ള ആരധകർ ആക്കിയത് മലപ്പുറത്തുകാരെ. അതിനു ശേഷം 1986 ലെ ലോകകപ്പിൽ മറൊഡോണയുടെ മാന്ത്രിക പ്രകടനത്തിൽ  അർജന്റീന കപ്പ് ഉയർത്തിയപ്പോൾ അർജന്റീനക്കും മലപ്പുറത്ത് ആരാധകർ ഉണ്ടായി. ഈ രണ്ടു ടീമുകൾക്കും ആണ് ആരാധകർ ഏറെ ഉള്ളത് എങ്കിലും മറ്റു യൂറോപ്പിയൻ, ആഫ്രിക്കൻ ടീമുകൾക്കും മലപ്പുറത്ത് ആരാധകർ ഏറെ. സ്വന്തം മുറ്റത്തു ഈ ടീമുകൾ എല്ലാം എത്തുമ്പോൾ അവരുടെ കളികൾ കാണാനും അവരെ ആവേശം കൊള്ളിക്കാനും ആയി കാത്തിരിക്കുകയാണ് ഈ ആരാധകർ. 
സൗത്ത് സോക്കേഴ്സ്

0 comments:

Post a Comment

Blog Archive

Labels

Followers