ഇന്ത്യൻ സൂപ്പർ ലീഗുമായി ഇന്ത്യൻ ഇരുചക്രവാഹന കമ്പനിയായ ഹീറോ മോട്ടോ കോർപ്പ് സ്പോൺസർഷിപ്പ് കരാർ പുതുക്കാൻ തീരുമാനിച്ചു. റിപോർട്ടുകൾ പ്രകാരം, കരാർ 3 വർഷത്തേക്ക് നീട്ടിയത്.
റിലയൻസ് ഐഎംജിയിൽ നിന്നുള്ള റിപോർട്ടുകൾ അനുസരിച്ചു കരാർ മൂല്യത്തിൽ ഗണ്യമായി വർദ്ധനവുണ്ടായിട്ടുണ്ട്, അതുപോലെ ഇന്ത്യൻ ഫുട്ബോൾ സ്പോൺസർഷിപ്പും ഈ കരാറിൽ ഇതിൽ ഉൾപ്പെടും. ഐ.എസ്.എൽ, ഐ ലീഗ്, ഇന്ത്യൻ ടീം സ്പോൺസർഷിപ്പുകൾ, രണ്ടാം ഡിവിഷൻ ലീഗ്, വനിതാ ലീഗ്, എല്ലാ ജൂനിയർ ലീഗുകൾ എന്നിവയും സ്പോൺസർഷിപ്പിൽ ഉൾപ്പെടുത്തും.
ഉദ്ഘാടന പതിപ്പ് മുതൽ തന്നെ ഹീറോ ഐ.എസ്.എല്ലിന്റെ ടെറ്റിൽ സ്പോൺസർ. മൂന്ന് വർഷത്തേക്ക് 60 കോടി രൂപയുടെ സ്‌പോൺസർഷിപ് കരാറാണ് ഒപ്പുവെച്ചത്. എഐഎഫ്എഫ് / റിലയൻസ് - ഐഎംജി കരാർ മുഴുവൻ ഇന്ത്യൻ ഫുട്ബോൾ ഉൾക്കൊള്ളുന്നതാണ് .
ഈ കരാറിലൂടെ ഹീറോ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് വർഷത്തിൽ 60 കോടി രൂപ നൽകുമെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ 3 മാസത്തിനുള്ളിൽ സ്പോൺസർഷിപ്പിലൂടെ കോർപറേറ്റുകളിലൂടെ ഇന്ത്യൻ കായിക രംഗത്ത് ഇത് മൂന്നാമത്തെ വലിയ നിക്ഷേപമാണ്. പ്രൊ കബഡി ലീഗും ഐപിഎൽ പ്രീമിയർ ലീഗിനും വൻ തുകക്ക് വിവോഒ ടൈറ്റിൽ സ്പോൺസർഷിപ്പ് കരാറിലുണ്ടായിരുന്നു. പി കെ എൽ വിവോയുടെ കരാർ അഞ്ചു വർഷത്തേക്കു 300 കോടി രൂപയും ഐപിഎല്ലിൽ 2200 കോടി രൂപയുമാണ്.
ഹോക്കി ഇന്ത്യ, എഫ് ഐ എച്ച്, പി.ജി.എ. ടൂർ എന്നിവയുമായി കരാർ വഴി ഇന്ത്യൻ സ്പോർട്സിൽ ഹീറോ നിക്ഷേപം നടത്തിവരികയാണ്.
0 comments:
Post a Comment