സെനഗൽ ഫുട്ബോൾ ലീഗിന്റെ ഫൈനൽ മത്സരത്തിനിടെയാണ് ദാരുണമായ സംഭവം. ഡകലിലെ ഡെബ ഡിപ്പോ സ്റ്റേഡിയത്തിൽ യൂണിയൻ സ്പോർടീവ് ഓവകവും സ്ലാടെ ഡി മൗറും തമ്മിലായിരുന്നു മത്സരം. കളിയുടെ അധികം സമയത്ത് 2-1 ന് സ്ലാടെ ഡി മൗർ മുന്നിട്ടു നിന്നതോടെ യൂണിയൻ സ്പോർടീവ് ഓവകം ആരാധകർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇതോ തുടർന്ന് ഇരുപക്ഷവും ഏറ്റുമുട്ടി.
ആക്രമണത്തിന് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ഇതേ തുടർന്ന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്റ്റേഡിയത്തിലെ മതിൽ തകർന്നു വീണാണ് എട്ട് പേർ മരണപ്പെട്ടത്.
മരിച്ച എട്ട് പേരിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
0 comments:
Post a Comment