വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യൻ അണ്ടർ 17 ടീമിന്റെ മെക്സിക്കൻ പര്യടനം പുനക്രമീകരിച്ചു. മുമ്പ് വിസാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യൻ ടീമിന്റെ അമേരിക്കൻ പര്യടനം റദ്ദാക്കിയിരുന്നു.
മെക്സിക്കോ, ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന കൊളംബിയ, ചിലി എന്നീ ടീമുകളുമായി ജൂലൈ പകുതിയോടെ നടത്താൻ തീരുമാനിച്ച മത്സരങ്ങളാണ് മാറ്റിവെച്ചത്.
മാറ്റിവെച്ച മത്സരങ്ങൾ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും. ആഗസ്റ്റ് 3 ന് മെക്സിക്കോയെയും ആഗസ്റ്റ് 4, ആഗസ്റ്റ് 6 തീയ്യതികളിൽ യഥാക്രമം കൊളംബിയ, ചിലി എന്നീ ടീമുകളുമായി ടീം മത്സരിക്കും. ശക്തരായ ടീമുകൾക്ക് എതിരെയുള്ള എല്ലാ മത്സരങ്ങളും ടീമിന് ഗുണം ചെയ്യുമെന്ന് പരിശീലകൻ ലൂയിസ് നോർട്ടൺ ഡി മാറ്റോസ് അഭിപ്രായപ്പെട്ടു.
ജൂലൈ 31 മുതൽ 3 ബാച്ചുകളായിട്ടാകും ടീം മെക്സിക്കോ യിലേക്ക് തിരിക്കുന്നത്.
ഒക്ടോബറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിലെ 6 നഗരങ്ങളിലായി അരങ്ങേറും. ഇന്ത്യ, അമേരിക്ക, കൊളംബിയ, ഗാനം എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലെ മത്സരങ്ങൾ ഡൽഹിയിലാണ് നടക്കുന്നത്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment