Wednesday, July 19, 2017

ബ്ലാസ്റ്റേഴ്സിന്റെ വല ആര് കാക്കും?




ഇന്ത്യൻ സൂപ്പർ ലീഗിൽ വിദേശ താരങ്ങളുടെ എണ്ണം കുറച്ച സാഹചര്യത്തിൽ സൂപ്പർ ലീഗിലെ എല്ലാ ടീമുകളും ഇന്ത്യൻ ഗോൾ കീപ്പർമാരുടെ പിറകെയാണ്. മികച്ച ഒരു ഇന്ത്യൻ ഗോൾ കീപ്പറെ കണ്ടെത്തിയാൽ അഞ്ച് വിദേശ താരങ്ങളെ ഉപയോഗിച്ച് കളി നിയന്ത്രിക്കാൻ കഴിയും എന്നത് തന്നെ. നിലവിൽ ഇന്ത്യയിലെ മികച്ച ഗോൾ കീപ്പർമാരായ അമ്രീന്ദർ സിംഗിനെ മുംബൈയും മജുംദാറിനെ അത്ലറ്റികോ  ഡി കൊൽക്കത്തയും റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. കൂടാതെ ടി പി രഹ്നേഷിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡും കട്ടിമണിയെ എഫ് സി ഗോവയും ചെന്നൈയിൻ എഫ് സി കരൺജിത്തിനെയും സ്വന്തമാക്കി.

എന്നാൽ മറ്റ് എല്ലാ ടീമുകളും ഇന്ത്യൻ ഗോൾ കീപ്പർമാരെ ഡ്രാഫ്റ്റിൽ നിന്നും സ്വന്തമാക്കാനുള്ള തീരുമാനത്തിലാണ്.അതുകൊണ്ട് തന്നെ ആദ്യ റൗണ്ടുകളിൽ തന്നെ ടീമുകൾ മികച്ച ഗോൾ കീപ്പർമാരെ സ്വന്തമാക്കാനാണ് സാധ്യത.

ഡ്രാഫ്റ്റിൽ ഉൾപ്പെടെ ഗോൾ കീപ്പർമാരിൽ ഏറ്റവും വലിയ തുക മുൻ ഇന്ത്യൻ ഗോൾ കീപ്പറായ സുബ്രതോ പോളാണ്. 87 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ കരാർ തുക. കൂടാതെ കഴിഞ്ഞ സീസണിൽ പുണെയുടെ കാവൽക്കാരൻ അരുന്ധം ഭട്ടാചാര്യ 64 ലക്ഷം  വിലമതിപ്പുള്ള താരമാണ്. തൊട്ടു പിറകെ ഐ ലീഗിൽ ഐസ്വാൾ എഫ് സിയുടെ വല കാത്ത അൽബിനോ ഗോമസാണ്.കരാർ മ്യൂലം 50 ലക്ഷം രൂപ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാത്ത സന്ദീപ് നന്ദിയുടെ മ്യൂല്യം 36 ലക്ഷം രൂപയാണ്.

ഡ്രാഫ്റ്റിൽ ഉൾപ്പെടെ ഇന്ത്യയിലെ മികച്ച 10 ഗോൾകീപ്പമാരും കരാർ തുകയും

1.സുബ്രതാ പോൾ (30) ₹ 87 ലക്ഷം
2.അരിന്ദം ഭട്ടാചാര്യ (28) - 64 ലക്ഷം *
3.അൽബിനോ ഗോമാസ്  - ₹ 50 ലക്ഷം
4.ലത്തുമ്മമ്മ റാൽറ്റ് - ₹ 38 ലക്ഷം
5.സുഭാഷിഷ് റോയ് ചൗധരി- ₹ 37 ലക്ഷം
6.സന്ദീപ് നാൻഡി  - ₹ 36 ലക്ഷം
7.പവൻ കുമാർ  - ₹ 25 ലക്ഷം
8.കുനാൽ സാവന്ത് - ₹ 15 ലക്ഷം 
9 രവികുമാർ - ₹ 15 ലക്ഷം
10.അർനബ് ദാസ് ശർമ്മ - ₹ 12 ലക്ഷം
 

* അരിന്ധം ഭട്ടാചാര്യയെ സ്വന്തമാക്കാൻ കരാർ തുകയ്ക്ക് പുറമെ 9 ലക്ഷം രൂപ പൂനെ സിറ്റിക്ക് നൽകണം


സൗത്ത് സോക്കേഴ്സ്

0 comments:

Post a Comment

Blog Archive

Labels

Followers