Thursday, July 13, 2017

തിരുവനന്തപുരം ആസ്ഥാനമായി പുതിയ ഐ ലീഗ് ക്ലബ് വരുന്നു




തിരുവനന്തപുരം ആസ്ഥാനമാക്കി വരുന്ന ഐ ലീഗ് ക്ലബ്, ഐ ലീഗിൽ പങ്കെടുക്കാനുള്ള ചുവടുവെപ്പുമായി മൂന്നോട്ട് നീങ്ങുകയാണ്. സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈ സ്പോർട്സ് മാനേജ്മെന്റാണ് ടീമിന്  പിറകിൽ. കേരള ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചായിരിക്കും ക്ലബിന്റെ പ്രവർത്തനം.


എവർഗ്രീൻ എഫ് സി എന്നായിരിക്കും പുതിയ ക്ലബിന്റെ പേര്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കുന്നതിനാണ് മാനേജ്മെന്റ് താത്പര്യപ്പെടുന്നത്. ഇതേക്കുറിച്ച് വരുന്ന ദിവസങ്ങളിൽ മൈ സ്പോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗിരി സെൻണി കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ്(കെ എസ് എഫ് എൽ) ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

തിരുവനന്തപുരത്ത് പ്രൊഫഷണൽ ഫുട്ബോൾ വളർത്തുകയാണ് ക്ലബിന്റെ പ്രധാന ലക്ഷ്യമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ജിരി സെൻണി പറഞ്ഞു.


 സിംഗപ്പൂർ ആസ്ഥാനമായ കമ്പനി കെ എഫ് എ യുമായി യോജിച്ചതാണ് പ്രവർത്തിക്കുന്നത് എന്നും ലീഗിലെക്ക് കോർപ്പറേറ്റ് എൻട്രി വഴിയാകും ഐ ലീഗ് പ്രവേശനമെന്നും കെ എഫ് എ ജനറൽ സെക്രട്ടറി പി. അനിൽകുമാർ പറഞ്ഞു.

ഓരോ സീസണിലും ക്ലബിന്  20 കോടിയുടെ​ ബഡ്ജറ്റ് ആണ് ഉണ്ടാവുകയെന്നും കുടാതെ തിരുവനന്തപുരത്ത് ഒരു ഫുട്ബോൾ അക്കാദമിയും സ്ഥാപിക്കും 

തിരുവനന്തപുരത്തെ കൂടാതെ കേരളത്തിൽ നിന്നും മലപ്പുറം ആസ്ഥാനമാക്കി ഗോകുലം എഫ് സി യും  ഐ ലീഗ് പ്രവേശന നടപടികളുമായി മുന്നോട്ടു പോകുന്നതായി എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിച്ചു.

2027 വരെ കേരള ക്രിക്കറ്റ് അസോസിയേഷനുമായി കെ എസ് എഫ് എലിന് കരാർ ഉണ്ട്. വർഷത്തിൽ 180 ദിവസങ്ങളാണ് കെ സി എ ആവശ്യപ്പെട്ടത്,ഇതിൽ ഏപ്രിൽ 1 മുതൽ മെയ് 30 വരെയും ഒക്ടോബർ 1 മുതൽ ജനുവരി 31 വരെയുമാണ് . ഇതെ സമയങ്ങളിൽ തന്നെയാണ്​ ഐ ലീഗ് മത്സരങ്ങൾ നടക്കുക. അതിനാൽ കെ സി എയുമായി കൂടുതൽ ചർച്ചകൾ നടത്തിവരികയാണെന്ന് അനിൽകുമാർ പറഞ്ഞു.

ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ലഭ്യമല്ലെങ്കിൽ​ മഞ്ചേരി, കോഴിക്കോട് സ്റ്റേഡിയങ്ങളെ പരിഗണിക്കും.

സൗത്ത് സോകേഴ്സ്സ്

0 comments:

Post a Comment

Blog Archive

Labels

Followers