Tuesday, July 25, 2017

ഒഫീഷ്യൽ : ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾക്ക് എ എഫ് സി കപ്പ് യോഗ്യത




ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾക്ക് എ എഫ് സി കപ്പ് യോഗ്യത നൽകാൻ ഇന്ന് ചേർന്ന എ എഫ് സി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ശുപാർശ പ്രകാരമാണ് ഇന്ത്യൻ സൂപ്പർ ലീഗിന് യോഗ്യത ലഭിച്ചത്. ഒരു  രാജ്യം ഒരു ലീഗ് എന്നതാണ് എ എഫ് സി മാനദണ്ഡമെങ്കിലും ഇന്ത്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എ എഫ് സി അംഗീകാരം നൽകിയത്. 

കഴിഞ്ഞ വർഷങ്ങളിൽ ഫെഡറേഷൻ കപ്പ് ജേതാക്കൾക്ക് നൽകി യോഗ്യതാകും ഇനി മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്. ഐ ലീഗിന് എ എഫ് സി ചാംപ്യൻസ് ലീഗ് പ്ലേ ഓഫ് യോഗ്യതയും ലഭിക്കും. 2018 വരെ ആയിരിക്കും ഈ സ്ഥിതി തുടരുക.

ഇന്ത്യയിൽ ഓരോ സമയമാണ് ഐ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും നടത്തുന്നത്. അഞ്ച് മാസത്തോളം ഇരു ലീഗുകളും നീണ്ടു നിൽക്കും. 2018 നുള്ളിൽ തന്നെ രണ്ട് ലീഗുകൾ എന്ന സമ്പ്രദായം മാറ്റി ഒരു ലീഗ് എന്ന ആശയം നടപ്പിലാക്കാൻ എ എഫ് സി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ശക്തമായ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ ഏഴിന് കോലാലംപൂർ നടന്ന ചർച്ചയിൽ ഏകദേശം ധാരണയിൽ  എത്തിയിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല.

എ എഫ് സി കപ്പ് ഏഷ്യയിലെ രണ്ടാം നിര ക്ലബ്ബുകൾ കളിക്കുന്ന ടൂർണ്ണമെന്റാണ്.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers