Saturday, July 8, 2017

മുൻ മാഞ്ചെസ്റ്റെർ യുണൈറ്റഡ് സ്ട്രൈക്കർ ടെഡി ഷെറിങ്ഹാം അത്ലറ്റികോ ഡി കൊൽക്കത്തയുടെ പരിശീലകനായി എത്തുന്നു




ലോക ഫുട്ബോളിലെ ഏറ്റവും അറിയപെടുന്ന  പേരാണ് 51 വയസുകാരനായ ടെഡി .ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 1999 ൽ ടൈറ്റിൽ  നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ്  ടീമിൽ അംഗമായിരുന്ന ഷേർങ്ഹാം. ചാമ്പ്യൻസ് ലീഗ്  ഫൈനലിൽ ബയേൺ മ്യൂണിക് നോട് സമനില ഗോൾ അടിച്ച ഷേർങ്ഹാമിനെ  ആർക്കും മറക്കാൻ ആവില്ല .
മാനേജരായി എത്തുന്നതിന് മുൻപ്  ടോട്ടൻഹാം  ഹോട്ട്സുമായും വെസ്റ്റ് ഹാം യൂണൈറ്റഡിനൊപ്പവും  ഷെറിംഗ്ഹാം കളിച്ചിട്ടുണ്ട്. 2014-15 സീസണിൽ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ  ആക്രമണ  കോച്ചായിരുന്നു അദ്ദേഹം. മെയ് 2015 ൽ ലീഗൽ ലീഗ് 2 (ഇംഗ്ലീഷ് നാലാം ഡിവിഷൻ) സൈഡ് സ്റ്റീവേജ് ക്ലബ്ബിനെ ഏറ്റെടുത്തു.

എങ്കിലും, 2016 ഫെബ്രുവരിയിൽ അദ്ദേഹം പുറത്താക്കപ്പെട്ടു. ക്ലബ്ബിന്റെ  മോശം പ്രകടനമായിരുന്നു കാരണം . എന്നാൽ വെസ്റ്റ് ഹാം യുണൈറ്റഡ് പരിശീലകനായ കോച്ച് ആയിരുന്ന കാലത്ത് 2014/15 സീസണിന്റെ തുടക്കത്തിൽ മികച്ച  ആക്രമണ ശൈലി  കളികളിൽ കൊണ്ട് വന്നിട്ടുണ്ട് ഷേർങ്ഹാം  , അത് അത്ലറ്റികോ  ഡി കൊൽക്കത്ത ആരാധകർ ഇംഗ്ളണ്ടുകാരനിൽ നിന്ന് ഏറെ  പ്രതീക്ഷിക്കാം .

0 comments:

Post a Comment

Blog Archive

Labels

Followers