തൊണ്ണൂറുകളിൽ മോഹൻ ബഗാനിൽനിന്നു ലഭിച്ച പരിചയ സമ്പത്താണ് ഐ.എം വിജയനെ ഇന്ത്യൻ ഫുട്ബോളിലെ ചരിത്രപുരുഷനാവാൻ സഹായിച്ചത്. 2006 ൽ ഈസ്റ്റ് ബംഗാളിനായി കളികുമ്പോള്ളാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറയുന്നത്.
പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും തന്റെ ബൂട്ടുകൾ അഴിച്ച് പതിനൊന്ന് വർഷങ്ങൾക്കുശേഷം ഇന്ത്യകണ്ട ഏറ്റവും മിക്കച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഐ.എം വിജയറ്റെ കുടുംബത്തിൽ നിന്നും ഇന്ന് ഇതാ മറ്റൊരു താരോദയം അബ്ദുൾ ആദിൽ. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഈ 23 കാരൻ കേരളത്തിന് പുറത്ത് അത്ര പ്രസിദ്ധൻ ഒന്നും അല്ല എങ്കിലും ആരെയും ആകർഷിക്കാൻപോന്ന ഒരു ബന്ധം ഇന്ത്യൻ ഫുട്ബോളുമായി ഈ പ്രതിരോധനിരകാരനുണ്ട്. അത് മറ്റൊന്നുമല്ല ഇന്ത്യയുടെ കറുത്ത മുത് ശ്രീ. ഐ.എം വിജയന്റെ മരുമകനാണ് ആദിൽ എന്നുള്ളത് തനെ.
തന്റെ ഭാര്യ പിതാവിനെ പോലെ തന്നെ, ബംഗാൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ ആദിലും തീരുമാനിച്ചുവെങ്കിലും ഐ.എം വിജയനിൽ നിന്ന് വ്യത്യസ്തമായി, ഈസ്റ്റ് ബംഗാളിൽ അംഗം കുറിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ഐ.എം വിജയന്റെ മൂത്തമകൾ അർച്ചനയെ വിവാഹം കഴിച്ച ആദിൽ ബുധനാഴ്ച്ച ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിൽ കോച്ച് ഖാലിദ് ജമിലിനു മുന്നിൽ തന്റെ ആദ്യ ട്രൈയൽസ് പൂർത്തിയാക്കി.
ഒരു നല്ല ഫുട്ബോൾ താരമായി സ്വയം രൂപാന്ഥരപ്പെടാൻ ആഗ്രഹിക്കുന്നു എങ്കിൽ കൊൽക്കത്തയിൽ കളിക്കണമെന്ന് തന്റെ ഭാര്യ പിതാവിൽ നിന്നും അതുപോലെ മറ്റു പലരിൽനിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ കൊൽക്കത്തയിൽ എത്തിയത് എന്ന് ആദിൽ ബുധനാഴ്ച പറഞ്ഞു.
മുൻ ഇന്ത്യൻ താരവും ഈസ്റ്റ് ബംഗാൾ ക്യാപ്റ്റനുമായ അൽവിറ്റോ ഡി കന്ഹയാണ് ഈസ്റ്റ് ബംഗാളിലേക്കുള്ള ആദിലിന്റെ വരവിന് വഴി വെച്ചത്. ഏതാനും മാസങ്ങൾക് മുൻപ് കേരളത്തിൽനിന്നും മികച്ച കളിക്കാരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഈസ്റ്റ് ബംഗാൾ സ്പോർട്സ് ഡയറക്ടർ കേരളത്തിൽ എത്തിയിരുന്നു. ഗോൾകീപ്പർ മിർഷാദ് മിച്ചുവിനെയും ജോബി ജെസ്റ്റിനുമൊപ്പം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസത്തിന്റെ അനുഗ്രഹത്തോടെ അദ്ദേഹത്തിന്റെ പാത പിന്തുടരാൻ അബ്ദുൾ ആദിലും ഈസ്റ്റ് ബാംഗാളിനുവേണ്ടി ബൂട്ട് കെട്ടും.
0 comments:
Post a Comment