Friday, July 21, 2017

അണ്ടർ 17 ലോകകപ്പ് : മൂന്നാം ഘട്ട ഓൺലൈൻ ടിക്കറ്റ് വിൽപന ഇന്നലെ മുതൽ




ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള മൂന്നാം ഘട്ട ഓൺലൈൻ ടിക്കറ്റ് വില്പന ഇന്നലെ  ആരംഭിച്ചു . ആദ്യ 2 ഘട്ടങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. നാളെയുടെ ഭാവി താരങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് മത്സരം കാണാൻ മൂന്നാം ഘട്ടത്തിൽ 25% ഡിസ്കൗണ്ടും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്.

സൂപ്പർ പോരാട്ടങ്ങൾ നടക്കുന്ന കൊച്ചിയിലും ഗുവാഹത്തിയിലും ആദ്യ 2 ഘട്ടങ്ങളിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞിരുന്നു.

"ആദ്യ 2 ഘട്ടങ്ങളിലെ ടിക്കറ്റ് വിൽപനയിലെ മികച്ച പ്രതികരണം ഇന്ത്യയിലെ ജനങ്ങൾ ഫുട്ബോളിനോടുള്ള സ്നേഹം വെളിവാക്കുന്നും. ഇത് അടുത്ത ഘട്ടങ്ങളിലെക്ക് ഞങ്ങൾക്ക് നൽകുന്ന ഊർജ്ജം വലുതാണെന്നും ഇത്തരത്തിൽ മൂന്നോട്ട് പോയാൽ ഈ ലോകകപ്പ് ഒരു നാഴികക്കല്ലാകുമെന്നും" ഫിഫ സെക്രട്ടറി ജനറലായ സ്മൈർ ബോബൻ പറഞ്ഞു.

ജൂലൈ 14 ന്  1000,000 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞിരുന്നു. ലോകകപ്പിനുള്ള നറുക്കെടുപ്പിന് ശേഷമാണ് ടിക്കറ്റ് വിൽപനയിൽ നല്ല പുരോഗതി ഉണ്ടായത്. ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന ഡൽഹിയിൽ ആദ്യ ഘട്ടങ്ങളിൽ തണുത്ത പ്രതികരണം ആയിരുന്നുവെങ്കിലും ഇപ്പോൾ ടിക്കറ്റ് വിൽപന തകൃതിയായി നടക്കുന്നുണ്ട്.

ഒക്ടോബർ 6 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റിൽ 6 നഗരങ്ങളിലായി 52 മത്സരങ്ങൾ നടക്കുകും. 
24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ബ്രസീൽ, സ്പെയിൻ, ജർമ്മനി തുടങ്ങിയ വമ്പന്മാരെല്ലാം കൊച്ചിയിൽ മത്സരത്തിനിറങ്ങും


സൗത്ത് സോക്കേഴ്സ്

0 comments:

Post a Comment

Blog Archive

Labels

Followers