സോഷ്യൽ മീഡിയകളിൽ കൂടി പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുതിയ കോച്ചിലേക്ക് എത്തിച്ചേരുന്നതായി സൂചന,
മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം മൈക്കിൾ ചോപ്രയും ഇത് സംബന്ധിച്ച വാർത്ത ട്വിറ്ററിൽ കൂടി പുറത്ത് വിടുകയുണ്ടായി.
മുൻ ഇംഗ്ലീഷ് ഫുട്ബാൾ താരവും നോട്ടിങ്ഹാം ഫോറസ്റ്, വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങി നിരവധി ക്ലബ്ബ് കൾക്ക് വേണ്ടി ബൂട്ടണിയുകയും , നോട്ടിങ്ഹാം ഫോറസ്റ്, മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട് u21 തുടങ്ങിയ ടീമുകളുടെ ഒക്കെ മാനേജരായും പ്രവർത്തിച്ചിട്ടുള്ള 55 കാരനായ സ്റ്റുവർട്ട് പിയേഴ്സിന്റെ പേരാണ് ഇതിൽ ഉയർന്നു കേൾക്കുന്നത്.
1983 മുതൽ 2002 വരെ ഉള്ള കരിയറിൽ ഡിഫൻഡർ ആയി കളിച്ചിട്ടുള്ള സ്റ്റുവർട്ട് പിയേഴ്‌സ് 747 മത്സരങ്ങളിൽ നിന്ന് 82 ഗോളുകളും നേടിയിട്ടുണ്ട് , അതിൽ ഇംഗ്ളീഷ് നാഷണൽ ടീമിന് വേണ്ടി 78 കളികളിൽ നിന്ന് നേടിയ 5 ഗോളുകളും ഉണ്ട് .
അദ്ദേഹം 2012 ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടൻ ഒളിമ്പിക്‌സ് ഫുട്ബാൾ ടീമിന്റെ മാനേജർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
തന്റെ കരിയറിൽ 201 കളികളിൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ വിന്നിങ് ശതമാനം 38.8 ആണ്.
ഇതൊക്കെ ആണെങ്കിലും കോപ്പലിനെ നഷ്ടപ്പെടുകയാണെങ്കിൽ അത് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാന്സിന് എത്രത്തോളം അംഗീകരിക്കാൻ കഴിയും എന്നുള്ളത് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.
സൗത്ത് സോക്കേഴ്‌സ്
0 comments:
Post a Comment