ആറു മാസം മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ കളി കണ്ട് കൊണ്ടിരുന്ന ഒരു ആരാധകനായിരുന്നു ഇരുപത് കാരനായ അജിത് ശിവൻ, ഇന്ന് തന്റെ ഇഷ്ട താരങ്ങൾക്കൊപ്പം മഞ്ഞ കുപ്പായമണിഞ്ഞു നവംബറിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ അജിത്തും ഉണ്ടാകും.
ഇടുക്കിയിൽ നിന്നുള്ള മിഡ്ഫീൽഡറും , മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് ചുവട് വെച്ച്,കേരള ഫുട്ബോൾ താരമായ റിനോ ആന്റോയ്‌ക്ക് ശേഷം കൊച്ചിയിലെ ഐഎസ്എൽ ഫ്രാഞ്ചൈസിയിൽ ഡവലപ്പ്മെന്റ് പ്ലെയറായി ശനിയാഴ്ച മുംബൈയിലെ ഡ്രാഫ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ടു അജിത് ശിവൻ .
ഏതാനും മാസം മുൻപാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യുമ്പോൾ , ഞാൻ ബ്ലാസ്റ്റേഴ്സിൽ കളിക്കുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നില്ലന്ന് ,അജിത് പറയുന്നു.
"അജിത് ശിവൻ തന്റെ കോളേജിനെ ഓൾ കേരള ഇന്റർ ഫുട്ബോൾ ടൂർണമെന്റിൽ വിജയത്തിലേക്ക് നയിച്ചു ,കൂടാതെ റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയതും ഐ എസ് എല്ലിലേക്ക് വഴിയൊരുക്കി.
ഈ വർഷമാദ്യം ഇന്ത്യ അണ്ടർ 23 പ്രോബബിൾസിലും അജിത് ഇടം നേടി ,ഇത് 205 ഇന്ത്യൻ ഫുട്ബോളർമാരുടെ ഡ്രാഫ്റ്റിലെ പട്ടികയിൽ അജിതിനെയും എത്തിക്കുകയായിരുന്നു . "ഡ്രാഫ്റ്റ് പട്ടികയിൽ എന്റെ പേര് വന്നത് തന്നെ എനിക്ക് അതിശയമായിരുന്നു , അതിനാൽ എന്റെ ഹോം ടീം എന്നെ തിരഞ്ഞെടുത്തപ്പോൾ തികച്ചും ഞെട്ടിപ്പോയി," അജിത് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഫോൺ വിളിച്ച് അജിത്തിനെ വിവരം അറിയിക്കുകയായിരുന്നു. ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എനിക്ക് അവസരം കിട്ടുമെന്ന് . എനിക്ക് പരിശീലനം നടത്താനും ലോകോത്തര കളിക്കാർക്കും പരിശീലകർക്കുമൊപ്പം കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, അത് കൊണ്ട് ഇനി മുതൽ ഇതിനേക്കാൾ കഠിനാധ്വാനം ചെയ്യാൻ ഞാൻ തയ്യാറാണ്, "അദ്ദേഹം കൂട്ടി ചേർത്തു .
വെള്ളയാനിയിലെ ശ്രീ അയ്യങ്കളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അജിത് ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്. പക്ഷേ, അദ്ദേഹം നിർമലയിലെ കോച്ച് അൻവർ സാദത്ത് എന്ന പരിശീലകന്റെ കണ്ണിൽ പെട്ടപ്പോഴാണ് അജിത്തിന്റെ കളിയിൽ മാറ്റം വന്നത് .
ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വിനീത് സി.കെ, റിനോ, പ്രശാന്ത് എന്നിവരോടൊപ്പം ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ പ്രാദേശിക താരമാകും അജിത് . "ഇത് ഒരു സ്വപ്നമാണ്, അത് എന്റെ കരിയറിന് മാറ്റി മറിക്കും ," അജിത് പറഞ്ഞു
0 comments:
Post a Comment