Wednesday, February 28, 2018

ഐ ലീഗ് ; നേട്ടങ്ങൾ കൊയ്ത് ചെന്നൈ സിറ്റി എഫ് സി




ചെന്നൈ സിറ്റി എഫ് സി ലീഗിൽ ഒമ്പതാം സ്ഥാനക്കാർ ആയിരിക്കാം പക്ഷെ ഭാവിയിലേക്കുള്ള അടിസ്ഥാനം ഒരുക്കി നേട്ടങ്ങൾ കൊയ്യുകയാണ് ക്ലബ്ബ് . ചെന്നൈ ജവഹർലാൽ സ്റ്റേഡിയം എസ്‌ എൽ ക്ലബ്ബായ ചെന്നൈയിൻ എടുത്തതോടെ  കഴിഞ്ഞ സീസണെ അപേക്ഷിച്ച് വർഷം ചെന്നൈ സിറ്റി എഫ് സി കോയമ്പത്തൂർ തങ്ങളുടെ തട്ടകമായ തെരഞ്ഞെടുത്തു . ഇത് നല്ലൊരു തീരുമാനം എന്ന് പറയട്ടെ ചെന്നൈയെ അപേക്ഷിച്ച് 65 ശതമാനമാണ് കാണികളുടെ എണ്ണത്തിൽ വർധനവ് വന്നത് . സീസണിൽ ശരാശരി 8300 ആരാധകർ ആണ്‌ ഓരോ മത്സരങ്ങൾ കാണാൻ എത്തിയത് . എസ്‌ എൽ ക്ലബ്ബായ ചെന്നൈയിൻ എഫ് സി ആണെങ്കിൽ കഴിഞ്ഞ സീസനേക്കാൾ കണികളിടെ എണ്ണത്തിൽ ഇടിവ് വന്നിട്ടുണ്ട് .




ചെന്നൈ സിറ്റിയുടെ ഏറ്റവും വലിയ നേട്ടം മികച്ച താരങ്ങളെ കണ്ടെത്തുന്നതിലാണെന്ന് പറയാം . കഴിഞ്ഞ സീസണിൽ കൂടെ ഉണ്ടായിരുന്ന കരഞ്ജിത് സിങ് , ധൻപാൽ ഗണേഷ് ,ച്ചാൾസ്‌ ഡിസോസ ഇപ്പോൾ എസ്‌ ക്ലബ്ബ്കൾ വേണ്ടി ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച് കൊണ്ടിരിക്കുകയാണ് . സീസണിൽ അത് പോലെ ലോക്കൽ താരങ്ങൾക്ക് അവസരം നൽകിയിരിക്കുകയാണ് - ആന്റണി , എഡ്വിന് സിഡ്നി , ദർമറാജ് എന്നിവർ .



പിന്നെ എടുത്ത് പറയേണ്ടത് അവരുടെ ക്യാപ്റ്റൻ 22 കാരനായ സൂസയ്‌ രാജ് എല്ലാവരുടെയും നോട്ടപുള്ളി ആയിരിക്കുകയാണ് .ഒരു പക്ഷെ ഇന്ത്യൻ നാഷണൽ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൻ നാഷണൽ ടീമിലേക്ക് താരത്തെ വിളിച്ചേക്കുമെന്ന് റിപോർട്ടുകൾ ഉണ്ട് .അവരുടെ മറ്റൊരു കഴിവായിരുന്ന നന്ദകുമാർ ഇപ്പോൾ ഡൽഹി ഡയനാമോസിന് വേണ്ടി തിളങ്ങി നിൽക്കുന്നു .



ഇപ്പോൾ പുതിയൊരു പദ്ദതി കൂടി ഒരുക്കുകയാണ് ചെന്നൈ സിറ്റി എഫ് സി . 2.25 കോടി രൂപയുടെ ലോകത്തര നിലവാരത്തിൽ കോയമ്പത്തൂർ സ്മാർട്ട് സിറ്റിയുമായി ചേർന്ന് സ്പോർട്സ് ഫെസിലിറ്റി ഒരുക്കുകയാണ് .2022-2023 ഇൽ ഇത് പൂർത്തിയാക്കാനാണ് നോക്കുന്നത് . ലീഗ് പോയിന്റ് പട്ടികയിൽ പിറകിയിലായിരിക്കാം പക്ഷെ ഭാവിയിലെ കഴിവുകളെ വാർത്തെടുക്കുന്നതിൽ ഇവർ മുമ്പിലാണ്

ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം മാർച്ച് 16ന് , എഫ് സി കേരളയുടെ 17നും തുടങ്ങും



ലീഗ് രണ്ടാം ഡിവിഷനിൽ ഇത്തവണ പതിനെട്ടു ടീമുകൾ പങ്കെടുക്കും. കേരള ബ്ലാസ്റ്റേർസ് ഉൾപ്പടെ എസ് എൽ കളിക്കുന്ന ടീമുകളുടെ റിസേർവ്  ടീമുകൾക്ക് പുറമെ ( ടി കെ , മുംബൈ സിറ്റി എഫ് സി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഒഴിച്ച് ) എഫ് സി കേരള അടക്കമാണ്  അവസാന 18 ടീമുകളുടെ നിരയിൽ ഇടം പിടിച്ചിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളായാണ് സെക്കന്റ് ഡിവിഷൻ മത്സരങ്ങൾ നടക്കുക. പ്രാഥമിക റൗണ്ടിൽ 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാകും  മത്സരങ്ങൾ. കേരത്തിന്റെ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും - എഫ് സി കേരളയും ഓരേ ഗ്രൂപ്പിൽ (ഗ്രൂപ്പ് ബി യിൽ ) കൊമ്പ് കോർക്കും . ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം മാർച്ച് 16നും എഫ് സി കേരളയുടെ മാർച്ച് 17 നും തുടങ്ങും .



ഹോം, എവേ രീതിയിലാകും മത്സരങ്ങൾ നടക്കുക. ബ്ലാസ്റ്റേഴ്സ് ഹോം മത്സരങ്ങൾ കൊച്ചിയിലും എഫ് സി കേരളയുടെ ഹോം മത്സരങ്ങൾ തൃശ്ശൂരും നടക്കും.ശേഷം ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കും. പക്ഷേ ഏതെങ്കിലും എസ് എല്ലിന്റെ റിസർവ് ടീമിനാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ ലഭിച്ചാൽ അവരെ ഒഴിവാക്കി അടുത്ത ക്ലബ്ബിന് ഫൈനൽ റൗണ്ട് യോഗ്യത ലഭ്യമാകും. ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒരു സെന്ട്രൽ വേദിയിലാകും നടക്കുക. അതിൽ വിജയിക്കുന്നവർക്ക്  മെയിൻ ലീഗിന് യോഗ്യത ലഭിക്കും.




Tuesday, February 27, 2018

കേരളപോലീസിന്റെ വന്മതിൽ : കുരികേശ് മാത്യു




കേരള ഫുട്ബോളിന്‍റെ സുവര്‍ണ്ണ കാലഘട്ടം എന്ന് പറയുന്നത് തൊണ്ണൂറുകള്‍ തന്നെയാണെന്ന് നിസംശയം പറയാം.അന്ന് പന്ത് കളിയില്‍ കഴിവ് തെളിയിച്ചവര്‍ തന്നെയാണ് ഇന്നും നമ്മുടെ മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആ പഴയ താരങ്ങളുടെ സ്ഥാനത്തേക്ക് ഒരു പുതിയ താരവും ഇത് വരെ മനസ്സില്‍ ഇടം പിടിചിട്ടുമില്ല. കാരണം അവരുടെ കളിയോടുള്ള അര്‍പ്പണബോധം തന്നെയായിരുന്നു  മികച്ചു നിന്നിരുന്നത്.അത് കൊണ്ട് തന്നെ ജീവനുള്ള കാലത്തോളം ആ പേരുകള്‍ ഒന്നും മനസ്സില്‍ നിന്ന് പോകുകയുമില്ല.അത്രമേല്‍ ഉറച്ചു പോയി ആ പേരുകള്‍...

കേരള ഫുട്ബോള്‍ എന്ന് പറയുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വരുന്നത് കേരള പോലീസും അത് പോലെ അതിലെ കളിക്കാരുടെ പേരുകളുമാണ് .  പാപ്പച്ചന്‍,ചാക്കോ, കുരികേഷ് മാത്യൂ ,തോബിയാസ് , വിജയന്‍,ലിസ്ട്ടന്‍, രാജേന്ദ്രന്‍, കലാധരന്‍,സത്യന്‍,ഫ്രാന്‍സിസ് ഇഗ്നേഷ്യസ്, ഷറഫലി, അല്ക്ക്സ് എബ്രഹാം,രവീന്ദ്രന്‍, രമേശ്‌,തോമസ്‌ സേവിയര്‍ എന്നിവരൊകേരള പോലീസ് താരങ്ങളും, തോമസ്‌ സെബാസ്സ്റ്റിന്‍ ടൈറ്റാനിയം, ചെറിയാന്‍ പെരുമാലി KSRTC എന്നുമൊക്കെയായിരുന്നു. അതില്‍ ഒരു കൂട്ടം മികച്ച കളിക്കാര്‍ എന്നാ നിലയില്‍ പോലീസ് തന്നെയായിരുന്നു മുന്നില്‍.പക്ഷെ ഇവരുടെ കൂട്ടത്തില്‍ പാപ്പാച്ചന്‍ എന്ന താരത്തെ തന്നെയാണ് കൂടുതല്‍ ഇഷ്ട്ടം. ഇന്ത്യയില്‍ ഇന്ന് വരെ കണ്ടതില്‍ വെച്ച് അന്താരാഷ്‌ട്ര നിലവാരമുള്ള ഒരേയൊരു താരം.അത് നമ്മുടെ പാപച്ചനു മാത്രം സ്വന്തം. ദൈവം കനിഞ്ഞു കൊടുത്ത അനുഗ്രഹം പോലെ തന്നെയായിരുന്നു അദേഹത്തിന്റെ കളിക്കളത്തിലെ ചുവടുകള്‍. നൃത്ത ചുവടുകള്‍ എന്ന് തന്നെ പറയാം.

ഞാന്‍ ഇന്ന് നിങ്ങള്‍ പരിചയപെടുത്താന്‍ പോകുന്നത് നമ്മുടെ മനസ്സില്‍ എല്ലാം ഇടം നേടിയ ഒരു മികച്ച താരത്തെയാണ്.കേരളത്തിന്‍റെ, കേരള പോലീസിന്‍റെ പ്രതിരോധം ഒരു പാട് വര്ഷം കാത്തു സൂക്ഷിച്ച കുരികേഷ് മാത്യൂ എന്ന താരത്തെയാണ് ഇന്ന് നിങ്ങളുടെ മുന്നിലേക്ക്‌ കൊണ്ട് വരുന്നത്.കേരള ഫുട്ബോളിനെ പ്രണയിക്കുന്ന ആര്‍ക്കും ഈ പേരുക്കാരനെ പെട്ടന്ന് മറക്കാന്‍ സാധിക്കില്ല. അത്രയേറെ നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയ ഒരു പേരും കൂടിയാണ് കുരികേഷ് മാത്യൂ എന്നുള്ളത്.

കൊട്ടാരക്കരയിലെ കിഴക്കേ തെരുവ് എന്ന സ്ഥലത്ത് നിന്നുമാണ് കുരികേഷ് മാത്യൂ എന്ന കളിക്കാരന്‍ കേരള ഫുട്ബോള്‍ ഭൂപടത്തിലേക്ക് എത്തുന്നത്‌. അവിടെയുള്ള സെയിന്‍റ് മേരീസ് ഹൈസ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വൈകുന്നേരങ്ങളില്‍ സ്ക്കൂളില്‍ നിന്നുള്ള തിരിച്ചു വരവില്‍ കല്‍പ്പൊടി പാതകളില്‍ പന്ത് കളിച്ചായിരുന്നു ഫുട്ബോളിലെ ആദ്യ പാഠങ്ങള്‍ ആരംഭിച്ചത്.അവിടെ നിന്നും ഫുട്ബോളാണ് തന്‍റെ എല്ലാം എന്ന തിരിച്ചറിവിലൂടെയയിരുന്നു പിന്നീട് മുന്നോട്ടുള്ള ഓരോ പടികളും ഇദേഹം ചവിട്ടി കയറിയത്. ആദ്യ പടി എന്നുള്ളത് ഒരു സ്പോര്‍ട്സ് ഹോസ്റ്റല്‍  സംവിധാനത്തിലേക്ക് മാറുക എന്നുള്ളതായിരുന്നു. അങ്ങിനെയെങ്കില്‍ കുറെ കൂടി ഫുട്ബോളിനെ ഗൌരവമായി എടുക്കാന്‍ സാധിക്കും എന്നുള്ളത് കൊണ്ടായിരുന്നു സ്പോര്‍ട്സ് കൌണ്‍സിലിന്റെ സ്പോര്‍ട്സ് ഹോസ്റ്റല്‍ ഓപണ്‍ തിരഞ്ഞെടുപ്പിന് കുരികേഷ് മാത്യൂ ഏഴാം ക്ലാസിനു ശേഷം ഇറങ്ങുന്നത്. ആ തിരഞ്ഞെടുപ്പില്‍  വിജയിക്കുകയും, തിരുവനതപുരത്ത് നടന്ന ഫൈനല്‍ തിരഞ്ഞെടുപ്പിലൂടെ ഒരു സീറ്റ് ഉറപ്പികുകയായിരുന്നു. അങ്ങിനെയാണ് ചങ്ങനാശ്ശേരി NSS ബോയ്സ് ഹൈസ്ക്കൂളില്‍ എത്തുന്നത്‌. അവിടെ നിന്നും ഫുട്ബോളിനെ ഗൌരവമായി കണ്ടു തുടങ്ങുകയായിരുന്നു.മികച്ച പരിശീലനം കിട്ടിയതിലൂടെ കളിക്കാരനിലെ മികവു കൂടുകയായിരുന്നു. അങ്ങിനെ സംസ്ഥാന സ്ക്കൂള്‍ ടീമിലേക്ക് സ്ഥാനം കിട്ടുന്നു. അവിടെ വെച്ച് തന്നെ രണ്ടു വര്ഷം സംസ്ഥാന സബ് ജൂനിയര്‍ ടീമിലും സ്ഥാനം ഉറപ്പിക്കുന്നു. ആ സ്ക്കൂളിലേക്ക് ഒരു താരം കൂടി വരികയായിരുന്നു. നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ KT ചാക്കോ. പക്ഷെ ഒരു വെത്യാസമുണ്ട് അവിടെ ചാക്കോ വരുന്നത് ഒരു വോളിബോള്‍ കളിക്കാരനായിട്ടായിരുന്നു. അങ്ങിനെ അവിടെ കുരികേഷ് ഫുട്ബോളും ,ചാക്കോ വോളിബോളും കളിച്ചു മുന്നോട്ടു പോകുന്നു. കുരികേഷ് മാത്യൂ പത്താം ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ആ സ്ക്കൂളിലൂടെ ഒരു ഗോള്‍ കീപ്പറിന്റെ ഉദയം തുടങ്ങുകയായിരുന്നു.ചാക്കോയുടെ പൊക്കം തന്നെയായിരുന്നു സ്പോര്‍ട്സ് ഹോസ്റ്റല്‍  ഫുട്ബോള്‍ കോച്ചിനെ ആകര്‍ഷിച്ചതും.അങ്ങിനെ വോളിബോളില്‍ നിന്നും കേരളം കണ്ടതില്‍ വെച്ച് ഏറ്റവും മിടുക്കനായ ഒരു ഗോള്‍ കീപ്പര്‍ പിറവിയെടുക്കുകയായിരുന്നു.



  വീണ്ടും ഞാന്‍ കാര്യത്തിലേക്ക് എത്തുന്നു. അങ്ങിനെ തുടര്‍ച്ചയായ രണ്ടു വര്‍ഷം സംസ്ഥാന സബ് ജൂനിയര്‍  ടീമില്‍ കളിച്ച കുരികേഷ് മാത്യൂ രണ്ടാം വര്‍ഷം ക്യാപ്റ്റനുമാകുന്നു. മദ്രാസില്‍ നടന്ന സബ് ജൂനിയര്‍ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിച്ചത് തമിഴ് നാട് സ്വദേശിയായ ജാനകി റാം ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായി കേരളം ദേശീയ സബ്  ജൂനിയര്‍ കിരീടവും സ്വന്തമാകുന്നു. അതും നമ്മുടെ കുരികേഷ് മാത്യുവിന്‍റെ ക്യാപ്പ്ട്ടന്‍സിയില്‍. പത്താം ക്ലാസ് വിദ്യഭ്യാസം കഴിഞ്ഞതിനു ശേഷം നേരെ പോയത് MES മമ്പാട് കോളേജിലെക്കായിരുന്നു. മലപുറം പോലുള്ള മണ്ണിലെ ഫുട്ബോളിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപെടുതാന്‍ തന്നെയായിരുന്നു ആ നീക്കവും. അങ്ങിനെ പ്രീ ഡിഗ്രി വിദ്യാഭ്യസം അവിടെ ആരംഭിക്കുന്നു.അതും ഒരു സ്പോര്‍ട്സ്അ ഹോസ്റ്റല്‍ തിരഞ്ഞെടുപ്പിലൂടെയയിരുന്നു. അവിടെ കോഴിക്കോട് സര്‍വകലാശാല കളിക്കുക എന്നുള്ളത്  വിദൂര സ്വപ്നം മാത്രമായിരുന്നു. അന്ന് കോഴിക്കോട് സര്‍വകലാശാല മികച്ച താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു,അത് കൊണ്ട് തന്നെ ആ ടീമിലേക്ക് എത്തിപെടുക എന്നുള്ളത് ബാലികേറാ മാലയുമായിരുന്നു.ഗോപി,പോള്‍സണ്‍,അഷ്‌റഫ്‌ K,സലാം,പ്രദീപ്‌ പൈ പോലുള്ള ഇനിയും എഴുതാന്‍ പേര് വിട്ടുപോയ ഒരു പാടി താരങ്ങള്‍ കൊണ്ട് അന്ന് ആ ടീമിലേക്ക് അടുക്കുക എനുള്ളത്‌ കടുത്ത വെല്ലുവിളി തന്നെയായിരുന്നു. ശ്രമിച്ചു നോക്കിയെങ്കിലും കോഴിക്കോട് സര്‍വകലാശാല കുപ്പായം ഒരു പ്രാവശ്യം പോലും അണിയാന്‍ കുരികേഷ് മാത്യൂവിനു സാധിച്ചില്ല.

പ്രീ ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷവും മലപുറം വിട്ടു പോകാന്‍ കൂട്ടാക്കിയില്ല. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളെ ഫുട്ബോള്‍ സാധ്യതകള്‍ വീണ്ടും പ്രതീക്ഷ കൂട്ടി.അങ്ങിനെ മലപുറം  സോക്കറില്‍  ഒരു കളിക്കാരനായി മാറുന്നു. അവിടെ ലീഗ് മത്സരങ്ങളും കളിച്ചു മുന്നോട്ടു. അതിനിടയില്‍ ജൂനിയര്‍ സംസ്ഥാന താരവുമാകുന്നു.അതില്‍ പ്രോമിസിംഗ് പ്ലെയര്‍ അവാര്‍ഡും സ്വന്തമാക്കുന്നു. അങ്ങിനെയിരിക്കെയാണ്‌ ലക്കി സ്റ്റാര്‍ കണ്ണൂരില്‍ നിന്നും ഒരു വിളി വരുന്നത്.അങ്ങിനെ മലപുറത്ത് നിന്നും കണ്ണൂരിലേക്ക്. വി പി സത്യന്‍, മോഹന്‍,ഗിരീഷന്‍,അബ്ദുള്ള എന്നീ താരങ്ങളുടെ കൂടെ കുരികേഷ് മാത്യൂവും ആ ടീമിന്‍റെ ഭാഗമായി മാറുന്നു. ആ വര്‍ഷം കേരള സംസ്ഥാന കിരീടമായ കൌമുദി ട്രോഫി എടുത്തു കൊണ്ടാണ് ലക്കിസ്റ്റാര്‍ അവരുടെ മികവ തെളിയിച്ചത്. എം എം ജേക്കബ് നയിച്ച സെന്‍ട്രല്‍ എക്ക്സൈസ് ടീമിനെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കുന്നത്. പ്രതിരോധത്തില്‍ സത്യന്‍ ,കുരികേഷ് മാത്യൂ എന്നിവര്‍ കരുത്തു കാണിച്ച ഒരു ഫൈനല്‍ കൂടിയായിരുന്നു അത്. 

കണ്ണൂര്‍ കുരികേഷ് എന്ന താരത്തെ കൈവിട്ടില്ല. അവിടെ കെല്‍ട്രോണില്‍ സ്ഥിരം ജോലി കിട്ടുന്നു. ട്രിച്ചിയില്‍ നടന്ന ഒരു ഫൈനലില്‍ കേരള പൊലീസിനെതിരെ നടത്തിയ പ്രകടനമാണ് പിന്നീട് ഇദേഹത്തെ പോലീസില്‍ എത്തിക്കുന്നത്.അന്ന് DGPയായിരുന്നു ജോസഫ്‌ സാര്‍ തന്നെയായിരുന്നു ഇതിനു പിന്നിലും. സാത്യന്‍ ആ സമയത്ത് കേരള പോലീസില്‍ ആയിരുന്നു. സത്യനെ വിട്ടാണ് ജോസഫ്‌ സാര്‍ കുരികേഷിനെ പോലീസിലേക്ക് വിളിപ്പിക്കുന്നത്. 

രണ്ടു വാക്ക് ജോസഫ്‌ സാറിനെ കുറിച്ച്....

കേരള പോലീസിനു നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ഈ DGPക്ക് അവകാശപെട്ടതാണ്. അദേഹത്തിന്റെ ഫുട്ബോള്‍ ഭ്രാന്ത് തന്നെയായിരുന്നു അതിനു കാരണം. കേരളത്തില്‍ എവിടെയെങ്കിലും ആരെങ്കിലും നന്നായി കളിക്കുന്നു എന്നറിഞ്ഞാല്‍ ഉടനെ അടുത്ത സ്റ്റേഷനില്‍ നിന്നും ആള്‍ ആ കളിക്കാരനെ തപ്പി ഇറങ്ങുകയായി. ആ കളിക്കാരനെ പിന്നെ ടീമിന്‍റെ കൂടെ നിര്‍ത്തുക എന്നുള്ളതും ജോസഫ്‌ സാര്‍ ചെയ്യുമായിരുന്നു. ഇന്ത്യ കണ്ട മികച്ച താരമായ വിജയനെ ചെറിയ പ്രായത്തിലെ കണ്ടെത്തിയതും ഇദേഹമായിരുന്നു. ജോലി കൊടുക്കുന്നതിനു മുന്നേ തന്നെ രണ്ടു വര്‍ഷത്തോളം പോലീസ് ടീമിന്‍റെ ഒപ്പം വിജയനെ നിര്‍ത്തിയിട്ടുമുണ്ട് ജോസഫ്‌ സാര്‍. DGP ആയിരുന്നെങ്കില്‍ പോലും എല്ലാ ദിവസം കൃത്യമായി കളിക്കാരുടെ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കുമായിരുന്നു. ഒരു കുറവും വരുത്താതെ തന്നെയാണ് ആ ടീമിനെ അദേഹം വളത്തി എടുത്തു മലയാളികളുടെ അഭിമാനമാക്കി മാറ്റിയതും.

ASI ആയിട്ടായിരുന്നു പോലീസിലേക്ക് എത്തുന്നത്‌. സത്യന്‍,രാജേന്ദ്രന്‍, കലാധരന്‍,ഷറഫലി, ലിസ്ട്ടന്‍, തോബിയാസ്  തുടങ്ങിയ താരങ്ങളായിരുന്നു അന്ന് ടീമില്‍ ഉണ്ടായിരുന്നത്. കുരികേഷ് മാത്യൂ ആ ടീമിലെത്തുന്ന കാലത്ത് ടീം മോശം അവസ്ഥയിലായിരുന്നു. തുടര്‍ച്ചയായ തോല്‍വി ടീമിന്‍റെ ആത്മവിശ്വാസം കെടുത്തിയിരുന്നു.അവസാന പോലീസ് ടീമിന്‍റെ മത്സരം എന്ന നിലയ്ക്കാണ് കോട്ടയത്ത്‌ മാമന്‍ മാപ്പിള കളിക്കാന്‍ പോകുന്നത്.കരുത്തരായ JCTയെ കീഴടക്കിയാണ് കേരള പോലീസ് കിരീടം നേടിയത്. അതൊരു ശക്തമായ തിരിച്ചു വരവായിരുന്നു പോലീസ് ടീമിന്റെത്. ജോസഫ്‌ സാറിന്‍റെ വലിയ ഒരു ആഗ്രഹമായിരുന്നു ദേശീയ പോലീസ് ഫുട്ബോള്‍ ഗെയിംസ് കിരീടം. പല പ്രാവശ്യം കൈവിട്ടു പോയ ഒന്നുമായിരുന്നു ആ കിരീടം. അങ്ങിനെ ആ കിരീടം നേടാനായി ഒരിക്കല്‍ കൂടി കേരള പോലീസ് കുരികേഷ് മാത്യൂ എന്ന ക്യാപ്പ്റ്റന്‍റെ നേത്രത്വത്തില്‍ ഡല്‍ഹിയിലേക്കു വണ്ടി കയറുന്നു. BSFനെ തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി കിരീടവും നേടുന്നു.ജോസഫ്‌ സാറിനു കൊടുക്കാന്‍ കളിക്കാര്‍ ഒരുക്കിയ ഒരു സമ്മാനം എന്ന് പറയുന്നതാവും ശരി. 

തുടര്‍ച്ചയായ പത്തു വര്‍ഷം സന്തോഷ്‌ ട്രോഫി കളിച്ചിട്ടുണ്ട് കുരികേഷ് മാത്യൂ.85 മുതല്‍ 98വരെ പോലീസ് ടീമിന്‍റെ ആദ്യ പതിനൊന്നില്‍ സ്ഥാനവും നേടിയിട്ടുണ്ട്. പുതു തലമുറ കളിക്കാര്‍ക്ക്‌ കണ്ടു പഠിക്കാവുന്നതാണ് ഈ അര്‍പ്പണ ബോധം. ജോലി കിട്ടി കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കളി നിര്‍ത്തുന്ന ഒരു പാട് താരങ്ങളുള്ള നമ്മുടെ മണ്ണിലാണ് ഒരാള്‍ തുടര്‍ച്ചയായി പതിമൂന്നു വര്ഷം ആദ്യ പതിനൊന്നില്‍ സ്ഥാനം പിടിക്കുന്നത്‌.കുരികേഷ് മാത്യൂ ക്യാപ്റ്റനായ 1993ലായിരുന്നു കേരളം വീണ്ടും കൊച്ചിയില്‍ സന്തോഷ്‌ ട്രോഫി ഉയര്‍ത്തിയത്‌. അത് പോലെ 1990ലെ ഫെഡറേഷന്‍ കപ്പു കിരീടവും. ആദ്യമായിട്ടായിരുന്നു ഒരു കേരള ടീം   ഫെഡറേഷന്‍ കപ്പു ഉയര്‍ത്തുന്നത് തന്നെ.

ശരീരം തന്നെയായിരുന്നു ഇദേഹത്തിന്റെ കളത്തിലെ ശക്തി. സ്ലൈഡിംഗ് ടാക്ക്ലിംഗ്ന്‍റെ ആശാന്‍.ശരീരം ഉപയോഗിച്ച് ചാര്‍ജു ചെയ്യുന്നതില്‍ മിടുക്കന്‍. ടാക്ക്ലിംഗ് സമയത്തെ ടൈമിംഗ്, പവര്‍ഫുള്‍ ഹെഡിംഗ്  ഇതൊക്കെ തന്നെയായിരുന്നു  കുരികേഷ് മാത്യൂവിനെ മറ്റു കളിക്കാരില്‍ നിന്നും വെത്യസ്തനാക്കുന്നത്.

കുരികേഷ് മാത്യൂ കാല്‍പന്തു കളിയിലൂടെ നേടിയ എല്ലാ നേട്ടങ്ങള്‍ക്കും നന്ദി പറയുന്നത് പരിശീലകരോടാണ്. ജോസഫ്‌, രഞ്ജി കെ ജേക്കബ്, ഭരതന്‍, ശ്രീധരന്‍, ചാത്തുണ്ണി, ജാഫര്‍ എന്നിവരയോക്കെ തന്നെയാണ് അദേഹം ഇന്നും നെഞ്ചില്‍ കൊണ്ട് നടക്കുന്നതും.

ഇന്ത്യ കളിക്കാന്‍ സാധിച്ചില്ല എന്നുള്ളതൊഴിച്ചാല്‍ കേരളം കണ്ടതില്‍ മിടുക്കരായ കളിക്കാരില്‍ ഒരാള്‍. ഇന്ത്യന്‍ പോലീസ് ടീമില്‍ അംഗമായിരുന്നു ഒരു വര്ഷം. പക്ഷെ ഈ ചെറിയ  നഷ്ട്ടതിനിടയിലും സന്തോഷിക്കാന്‍ ഒരു പാടുണ്ട്. ആദ്യ സബ് ജൂനിയര്‍ കിരീടം, ആദ്യ ദേശീയ പോലീസ് കിരീടം, കേരള ക്ലബ്ബിന്‍റെ ആദ്യ  ഫെഡറേഷന്‍ കപ്പു കിരീടം ഇതെല്ലാം സ്വന്തം ക്യാപ്റ്റന്‍സിയിലായിരുന്നു എന്നുള്ളത് തന്നെയാണ് ഇദേഹത്തിന്റെ സന്തോഷത്തിനു മധുരം കൂട്ടുന്നത്‌.

ഇപ്പോള്‍ മലപുറം MSPയില്‍ ഡപ്യൂട്ടി
കമാണ്ടന്‍റ്.ഭാര്യ രണ്ടു കുട്ടികള്‍ അടങ്ങുന്ന കുടുബവുമായി സുഖമായി കഴിയുന്നു.മകള്‍ ഇപ്പോള്‍ ബാന്ഗ്ലൂരില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു.മകന്‍ അണ്ടര്‍ 19 കേരള ക്രിക്കറ്റ് താരമായിരുന്നു. Btec  കമ്പ്യൂട്ടര്‍ സയന്‍സ്   വിദ്യാര്‍ഥി കൂടിയാണ്.

ആശംസകള്‍ സാര്‍.....
@Credits- Nirmal Khan (Just Football FB Group)

ഫുട്ബോളിലെ ചൈനീസ് വിപ്ലവം




ലോകം ഇന്നുവരെ കാണാത്തൊരു വിപ്ലത്തിന് ഒരുങ്ങുകയാണ് ചൈന, ആരെയും മോഹിപ്പിക്കുന്ന ഫുട്ബോൾ വിപ്ലവത്തിന്. ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായ ജനത ലോക ഫുട്ബോളിന്‍റെ അമരത്ത് എത്താനുള്ള വിപ്ലവം. ഇതിന് നേതൃത്വം നൽകുന്നതാവട്ടെ സാക്ഷാൽ ചൈനീസ് പ്രസിഡന്‍റ് ഷിൻ ജിൻ പിംഗും.


മിഷൻ 2050


കളിത്തട്ടിലെ ഉന്നംപിഴയ്ക്കാത്ത ഷോട്ടുകൾ പോലെയുള്ള പദ്ധതികളുമായാണ്  ചൈന ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങുന്നത്-. ഇതിനായി വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050 എന്ന പ്രത്യേക മാർഗരേഖയും പുറത്തിറക്കി-. . 50 നിർദേശങ്ങൾ അടങ്ങിയ മൂന്ന് ഘട്ടങ്ങളാണ് മാർഗരേഖയിലുള്ളത്. ഒന്നാം ഘട്ടത്തിൽ ഫുട്ബോളിന്‍റെ പ്രചാരവും അടിസ്ഥാന സൗകര്യ വികസനവും. ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് 2030 പൂർത്തിയാവുന്ന രണ്ടാം ഘട്ടത്തിന്‍റെ ലക്ഷ്യം. 2050 പദ്ധതി മൂന്നാം ഘട്ടം പൂർത്തിയാവുന്പോൾ  ലോക ഫുട്ബോളിലെ സൂപ്പർ ശക്തിയാവുമെന്നാണ് ചൈനയുടെ പ്രതീക്ഷ. കടലാസിൽ ഒതുങ്ങുന്നതല്ല, മാർഗരേഖ. നിർദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള കാര്യങ്ങളും ഇതിൽ വ്യക്തമാക്കുന്നു.


കളിയും കളിത്തട്ടും കളിക്കാരും


ചൈനയുടെ ഏറ്റവും വലിയസന്പത്താണ് ജനസംഖ്യ. കരുത്ത് ഫുട്ബോളിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് ആദ്യകടന്പ. തുടക്കം സ്കൂൾ കുട്ടികളിൽ നിന്ന്സ്കൂളുകളിലെ പ്രധാനകായിക വിനോദം ഫുട്ബോളായിരിക്കും. 2020 ആകുന്പോഴേക്കും മൂന്ന് കോടി സ്കൂൾ കുട്ടികളും രണ്ട് കോടി യുവാക്കളും പദ്ധതിയുടെ ഭാഗമായി പരിശീലനത്തിന്‍റെ ഭാഗമാവും. ഇവർക്കായി നാലു വർഷത്തിനിടെ നിർമിക്കുക ഇരുപതിനായിരം ഫുട്ബോൾ അക്കാഡമികളും ഏഴുപതിനായിരും സ്റ്റേഡിയങ്ങളും. പതിനായിരം പരിശീലകരെയും വാർത്തെടുക്കും. 2020  ഡിസംബർ 31നകം ആദ്യഘട്ടം പൂർത്തീകരിക്കണമെന്നാണ് മാർഗരേഖ നിർദേശം.


ഏഷ്യ പിടിക്കാൻ


ഒളിംപിക്സിൽ കൈവരിച്ച അസൂയാവഹമായ നേട്ടം ഫുട്ബോളിലും ആവർത്തിക്കാമെന്നാണ് ചൈനയുടെ പ്രതീക്ഷ. ഇത് മുന്നിൽ കണ്ടാണ് ഒരുക്കങ്ങളെല്ലാം. അയൽക്കാരായ ജപ്പാന്‍റെയും ദക്ഷിണ കൊറിയയുടെയും മുന്നേറ്റവും  ചൈനയ്ക്ക് ആവേശം പകരുന്നു. ഫിഫ റാങ്കിംഗിൽ എൺപത്തിയൊന്നാം സ്ഥാനത്താണ് ചൈന. ഏഷ്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തും. ലോകകപ്പിൽ കളിച്ചത് ഒറ്റത്തവണ, 2002. ഒറ്റഗോൾ പോലും നേടാനാവാതെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് മടങ്ങി. 2004 ഏഷ്യൻ കപ്പിലെ ഫൈനൽ കളിച്ചതിൽ ഒതുങ്ങുന്നു വൻകരയിലെ നേട്ടം. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടിലും തിരിച്ചടി നേരിട്ടു. പശ്ചാത്തലത്തിലാണ് പുതിയ ചുവടുവയ്പ്.  2030ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാവുക. ഇതിന് മുൻപ് ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് ലക്ഷ്യം.


പദ്ധതിയിൽ പ്രാദേശിക ഭരണകൂടത്തിന് നിർണായക പങ്കാണുള്ളത്. ഓരോ പ്രദേശിക ഭരണകൂടവും അധികാര പരിധിയിൽ ചുരുങ്ങിയത് രണ്ട് സന്പൂർണ സ്റ്റേഡിയം നിർമിച്ചിരിക്കണം. നഗരങ്ങളിലെ പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളിൽ അഞ്ച് പേരടങ്ങിയ ടീമുകൾക്ക് കളിക്കാവുന്ന കളിത്തട്ടുകൾ നിർമിക്കണമെന്നും നിർബന്ധം. സ്കൂളുകളിലും അക്കാഡമികളിലും ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.


ഫുട്ബോൾ വിപണി


കളിത്തട്ടിൽ മാത്രമല്ല, ഇക്കാലയളവിൽ തന്നെ സ്പോർട്സ് ഉൽപന്ന നിർമാണ വിപണിയിലും ചൈന മുന്നേറ്റം പ്രതീക്ഷിക്കുന്നു. നൈക്കിക്കും അഡിഡാസിനും ഒപ്പം നിൽക്കുന്ന ലോകോത്തര ബ്രാൻഡ് വികസിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. നിലവിൽ ചൈനയിലുള്ള ലി നിംഗ് പോലുള്ള കന്പനികൾക്ക് ഇത് അസാധ്യമല്ലെന്നാണ് വിലയിരുത്തൽ. പതിനഞ്ച് വർഷത്തിനകം ലി നിംഗ് നൈക്കിക്കൊപ്പം എത്തുമെന്ന് പ്രവചിക്കുന്നവർ കുറവല്ല. ഇതോടൊപ്പം രാജ്യാന്തര സ്പോർട്സ് കാംപസുകളുടെ വികസനവും ഉന്നംവയ്ക്കുന്നു.


ഫുട്ബോൾ നയതന്ത്രം


ഫുട്ബോളിലൂടെ വിവിധ രാജ്യങ്ങളുമായി നയതന്ത്ര^വാണിജ്യ ബന്ധങ്ങളും പദ്ധതിയുടെ ഭാഗമാണ്. 2007 കോസ്റ്റാറിക്കയിൽ ചൈന നിർമിച്ച സ്റ്റേഡിയം ഇതിന് ഉദാഹരണംചൈനയുടെ പ്രതിയോഗിയായ തായ്‍വാനായിരുന്നു കോസ്റ്റാറിക്കയിലെ നിർമാണ പ്രവർത്തനങ്ങളിൽ പ്രധാനമായും സഹകരിച്ചിരുന്നത്. തായ്‍വാനെ ഒഴിവാക്കി ചൈന കരാറുകൾ സ്വന്തമാക്കി. കോസ്റ്റാറിക്കൻ തലസ്ഥാന നഗരിയായ സാൻ ജോസിൽ 35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തിയായപ്പോൾ ചൈനയുടെ ഖജനാവിലേക്ക് എത്തിയത് 100 ദശലക്ഷം ഡോളർ. ഇതിലൂടെയുള്ള തൊഴിലവസരങ്ങൾ വേറെ. 2010 ആഫ്രിക്കൻ നേഷൻസ് കപ്പിന് ആതിഥേയരാവാൻ അംഗോളയെ സഹായിച്ചത് ചൈന. ഇപ്പോൾ ചൈനയ്ക്ക് എണ്ണനൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സുമായി അംഗോള. മറ്റ് രാജ്യങ്ങളുമായും ഇതേരീതിയിലുള്ള ബന്ധം ചൈന കണ്ണുവയ്ക്കുന്നു.


സൂപ്പറാവുന്ന സൂപ്പർ ലീഗ്


2004 തുടക്കമില്ല ചൈനീസ് സൂപ്പർ ലീഗിന്‍റെ വളർച്ചയും പ്രചാരവുമാണ് പുതിയ പദ്ധതികളുടെ ആധാരം. 12 ടീമുകളുമായി തുടങ്ങിയ ലീഗ് വൻ വിജയമാണ്. ആരാധകർ ആർത്തിരന്പിയപ്പോൾ ടീമുകളുടെ എണ്ണം പതിനാറാക്കി ഉയർത്തി. സീസണിൽ ക്ലബുകൾ താരങ്ങളെ സ്വന്തമാക്കാനായി മുടക്കിയ തുക ആരെയും ഞെട്ടിക്കുന്നതാണ്;  300 ദശലക്ഷം ഡോളർ. ലോകത്തിലെ ഏറ്റവും ജനപ്രിയ പോരാട്ട വേദിയായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുടക്കിയതിനേക്കാളും വലിയ തുക. റോബീഞ്ഞോ, പൗളീഞ്ഞോ, റെനാറ്റോ അഗസ്റ്റോ, എസേക്വിൽ ലാവേസി, അലക്സ്ടെയ്ക്സേരിയ, ജാക്സിൻ മാർട്ടിനസ് തുടങ്ങിയ ലാറ്റിനമേരിക്കൻ താരങ്ങൾ ചൈനീസ് സൂപ്പർ ലീഗിന്‍റെ ഭാഗമായിക്കഴിഞ്ഞു. ലൂയി ഫിലിപ് സ്കൊളാരി, സ്വൻ ഗോരാൻ എറിക്സൻ തുടങ്ങിയ ലോകോത്തര പരിശീലകരും ലീഗിന് സ്വന്തം. രാജ്യത്തെ കോടീശ്വരൻമാരെ ആകർഷിച്ചാണ് ചൈന സൂപ്പർ ലീഗ് സൂപ്പറാക്കുന്നത്. മാത്രമല്ല, ചൈനീസ് കോടീശ്വരൻമാർ യൂറോപ്യൻ ക്ലബുകളിലും മുതൽ മുടക്കാൻ തുടങ്ങിയിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ 13 ശതമാനം ഓഹരി ചൈനീസ് മുതലാളിമാരുടെ കൈകളിലാണ്. അത്‍ലറ്റിക്കോ മാഡ്രിഡും എസ്പാനിയോളും ഫ്രാൻസിലെ ക്ലബുകളിലും ഓഹരി സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ ചൈനീസ് കോടീശ്വരൻമാർ.


ലോക കിരീടത്തിനായി


പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂർത്തിയാവുന്പോഴേക്കും ലോകകപ്പ് എന്ന സ്വപ്നത്തിലേക്കാണ് ചൈന പന്ത് നീട്ടിയടിക്കുന്നത്. 2050 അവസാന ഘട്ടം പൂർത്തിയാവും മുൻപ് ലോകകപ്പിന്  വേദിയാവാൻ ചൈന സജ്ജമാവും. മാത്രമല്ല, കിരീടവും  സ്വപ്നം കാണുന്നു. ഇതിനുള്ള ചവിട്ടുപടികളാണ് ചൈനീസ് പ്രസിഡന്‍റ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന  വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050 ഉള്ളത്


@Credits -Sanil Sha (Just Football Fb Group) 

ഐ ലീഗ് വേർസ്സ് ഐ എസ്‌ എൽ ; ആര് നേടി ??




 2017/18 സീസണിൽ ഒറ്റ ലീഗ് എന്ന ആശയം മുൻനിർത്തി  ഫിഫ - എ എഫ് സി അനുമതിയതോടെ ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷൻ ഐ ലീഗ് ടീമുകളും ആയി ലയന ചർച്ച നടത്തുകയും  ലയനം ഐ ലീഗ് ക്ലബുകളുടെ എതിർപ്പിനെ തുടർന്നു  പരാജയപ്പെട്ടതോടെ രണ്ട് ലീഗ് സമാന്തരമായി ഇപ്പോൾ നടന്നു വരുന്നു  . ഈ രണ്ട് ലീഗുകളുടെ ഒരു താരതമ്യം നമുക്ക് നോക്കാം .

ആദ്യം തന്നെ പറയട്ടെ ഐ എസ്‌ എല്ലിന്റെ പണ കൊഴുപ്പ് കൊണ്ട് തന്നെ സുനിൽ ഛേത്രി അടക്കം ഇന്ത്യൻ ഫുട്ബോളിലെ മികച്ച താരങ്ങൾ ഒക്കെ ഐ എസ്‌ എല്ലില്ലാണ് കളിക്കുന്നത് .സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം നോക്കിയാൽ ഐ എസ്‌ എൽ ഈ സീസണിൽ വൻ ഇടിവാണ് വന്നിരിക്കുന്നത് , മറിച്ച് ഐ ലീഗിൽ കൂടുകയും ചെയ്തു . ഐ എസ്‌ എല്ലിലെ ആവറേജ് അറ്റെൻഡൻസ് ഇതുവരെ 14856ഉം ഐ ലീഗ് 9670ഉം .



ഐ എസ്‌ എൽ മികച്ച ക്വാളിറ്റിയുള്ള  വലിയ സ്റ്റേഡിയങ്ങൾ ഉപയോഗിച്ചപ്പോൾ ഐ ലീഗിൽ പലതും മോശമായ ഗ്രൗണ്ടുകളായിരുന്നു.ഐ എസ്‌ എല്ലിന്റെ മാർക്കറ്റിങ്ങിനെ കുറിച്ച് പറയേണ്ടതില്ലല്ലോ , ഐ ലീഗ് ആണെങ്കിൽ മാർക്കറ്റിംഗിൽ ഐ എസ്‌ എല്ലിന്റെ ഏഴ് അയലത്ത് പോലും എത്തിയിട്ടില്ല .

ടെലിവിഷൻ വ്യൂർഷിപ്പിൽ മാർക്കറ്റിങ് കൊണ്ടും പ്രാഥമിക സമയമായ രാത്രി 8 മണിക്ക് മത്സരം ആയതിനാലും ഐ എസ്‌ എൽ തന്നെ 
മുന്നിൽ . ഐ ലീഗ് ആണെങ്കിൽ ഉച്ചക്ക് 2 മണിക്കുള്ള മത്സരങ്ങൾ ഇതിൽ കൊൽക്കത്തൻ ഡെർബിയും ഉൾപ്പെടും ഇത് വ്യൂവേർഷിപ്പ് കുറച്ചിട്ടുണ്ട് . പക്ഷെ ഐ ലീഗിന് സന്തോഷിക്കാവുന്ന കാര്യം ഉച്ചക്ക് മത്സരങ്ങൾ നടത്തിയിട്ടും ആവറേജ് അറ്റെൻഡൻസിൽ വർധനവ് വന്നതാണ് .
കൊൽക്കത്തൻ വമ്പൻമാർക്ക് കൂടുതൽ മത്സരങ്ങളിൽ അവരുടെ സ്റ്റേഡിയം കൂടിയായ സാൾട് ലേക്ക് ഐ എസ്‌ എല്ലിന് വിട്ട് കൊടുക്കേണ്ടി വന്നു .


സൗത്ത് ഇന്ത്യയിൽ ഐ എസ് എൽ തന്നെ മേധാവിത്യം .ഗോകുലത്തിനേക്കാൾ കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് കൂടുതൽ ആരാധക പിന്തുണയുള്ളത് . ഗോകുലത്തിന്റെ ആദ്യ മത്സരം ഒഴിച്ച് ബാക്കിയുള്ള മത്സരങ്ങളിൽ കോഴിക്കോട് ആളുകൾ കുറവായിരുന്നു , ഇത് മത്സരങ്ങൾ കൂടുതലും  ഉച്ചക്ക് രണ്ട് മണിക്ക് ആയതിനാലാണ് . ബെംഗളൂരു എഫ് സി ഐ എസ്‌ എല്ലിൽ  വന്നത് കൂടുതൽ നേട്ടം ലഭിച്ചു . ചെന്നൈയിൽ ഐ ലീഗ് ക്ലബ്ബായ ചെന്നൈ സിറ്റി എഫ് സിയെക്കാൾ ചെന്നൈയിൻ എഫ് സി തന്നെ കൂടുതൽ ആരാധക പിന്തുണ . പക്ഷെ ഗ്രാസ്സ്റൂട്ടിലും പല താരങ്ങളെ വളർത്തിയെടുത്ത് ഐ എസ്‌ എല്ലിന് ലോണിലും മറ്റും നൽകിയതിൽ ചെന്നൈ സിറ്റി തന്നെ മുമ്പിൽ .



ഇങ്ങനെ ഒക്കെ താരതമ്യം ചെയ്യുമ്പോൾ പല ചോദ്യങ്ങളും ഉയരും ഐ ലീഗ് ഓ ഐ എസ്‌ എല്ലോ .. ആര് നേടി ? ഐ എസ്‌ എല്ലിൽ കാണികളുടെ എണ്ണത്തിലെ ഇടിവും ഇന്ത്യൻ ആരോസ് ഉൾപ്പെടുന്ന ഐ ലീഗ് ശരാശരി കാണികളുടെ എണ്ണത്തിൽ വർധനവ് വന്നതും ഈ സീസണിൽ ഐ എസ്‌ എല്ലിന്റെ നടത്തിപ്പിനെ ചോദ്യം ചെയ്യുന്നു . ഒരു പക്ഷെ ഐ ലീഗിനെ പലരും വിമർശിച്ചപ്പോഴും ഈ സീസണിൽ എല്ലാവരെയും കഴിഞ്ഞ സീസണെ അപേക്ഷിച്ച് തിരുത്തി പറയിപ്പിച്ചിരിക്കുകയാണ് ഐ ലീഗ് .

ഏതായാലും ഇന്ത്യൻ ഫുട്ബോളിന് ഒറ്റ ലീഗ് എന്ന ആശയം വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു . സൂപ്പർ കപ്പ് പോലെ പതിനാറോളം ടീമുകളെ ഉൾപ്പെടുത്തിയുള്ള ഒരു ടോപ് ഡിവിഷൻ ലീഗ്  നമുക്ക് അടുത്ത സീസണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .

Monday, February 26, 2018

ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമിട്ട് ബുറൂസിയ ഡോർട്മുണ്ട്




2005 മുതൽ തന്നെ ജർമൻ ഫുട്ബോൾ അസോസിയേഷനും  (ഡി എഫ് ബി ) ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും പാർട്ണർഷിപ്പ് ഉള്ളതാണ്  .ഇതിന്റെ ഭാഗമായി എക്സ്ചേഞ്ച് പ്രോഗ്രാമുകളും, കോച്ച് മാരുടെ പഠനവും , പ്രീ സീസൺ പര്യടനങ്ങളും നടത്താൻ ജർമൻ അസോസിയേഷൻ തയ്യാറായി നിൽക്കുകയാണ് .


ഇതിന്റെ ഭാഗം കൂടിയായിരുന്നു നാഷണൽ സെന്റർ ഓഫ് എക്സെല്ലെന്സ് ഒരുക്കാൻ എഐഎഫ്എഫ് സീനിയർ വൈസ് പ്രസിഡൻറ് സുബ്രതാ ദത്ത, മുൻ ജർമ്മൻ ക്യാപ്റ്റനും ഡിഎഫ്ബി ദേശീയ അക്കാദമി ചെയർമാനുമായ ഒലിവർ ബിയർഹോഫ്, ഡിഎഫ്ബി ജനറൽ സെക്രട്ടറി ഫ്രീഡ്രിക്ക് കർട്ടിയസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് . SPOBIS - യൂറോപ്യൻ സ്പോർട്സ് ബിസിനസ് മീറ്റിൽ കഴിഞ്ഞ മാസം - ഡ്യൂസെൽഡോർഫിലായിരുന്നു ചർച്ച നടത്തിയത് .


കൂടിക്കാഴ്ച്ച വിജയകരമായിരുന്നു , അത് കൊണ്ട് തന്നെയാണ് ബൊറൂസിയ ഡോർട്മുണ്ട് ഇന്ത്യൻ ഫുട്ബോൾ മാർകെറ്റിൽ നിക്ഷേപിക്കാൻ ഒരുക്കമായത് .ഇന്ത്യൻ ക്ലബ്ബ്മായും പാർട്ണർഷിപ്പിനും ശ്രമിക്കും  . ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ ജർമൻ ക്ലബ് അവരുടെ ഏറ്റവും ഉയർന്ന പ്രധിനിധികളെ ഇന്ത്യ സന്ദർശിക്കാൻ ഉടൻ അയക്കും . വിവിധ സ്റ്റേക്ക് ഹോൾഡേഴ്‌സുമായും സ്പോൺസേഴ്‌സുമായും കൂടി കാഴ്ച്ച നടത്തും  . ഇതിനെ സംബന്ധിച്ച അനുവദി ലഭിക്കാൻ എഫ് എഫിന് കത്ത് അയച്ചും കഴിഞ്ഞു . ഒരു പക്ഷെ ഭാവിയിൽ പ്രീ സീസൺ മത്സരം നടത്താൻ കൂടി പദ്ദതിയുണ്ട് ബുറൂസിയാ ഡോർട്മുണ്ടിന് .

നാഷണൽ അക്കാദമി ഒരുക്കാൻ ജർമ്മനിയുടെ സഹായം തേടി എ ഐ എഫ് എഫ്




നേരത്തെ ഫെഡറേഷൻ പ്രഖ്യാപിച്ചത് പോലെ 100 കോടി ചെലവിൽ  ഇന്ത്യൻ ഫുടബോൾ ടീമിന് വേണ്ടി ലോകോത്തര നിലവാരമുള്ള നാഷണൽ സെന്റർ ഓഫ് എക്സെല്ലെന്സ് ഒരുക്കാൻ ജർമൻ ഫുട്ബോൾ അസോസിയേഷന്റെ (ഡി എഫ് ബി ) സഹായം തേടുകയാണ് ഇന്ത്യൻ ഫെഡറേഷൻ  .ലോകോത്തര നിലവാരമുള്ള ട്രെയിനിങ് സെന്ററുകൾ , ഫുടബോൾ പ്രാക്ടീസ് കേന്ദ്രങ്ങൾ എന്നിങ്ങനെ പല പദ്ദതികളും ഇതിൽ ഉൾപ്പെടും .


ഇതിനെ കുറിച്ച് വിലയിരുത്താനായി എഐഎഫ്എഫ് സീനിയർ വൈസ് പ്രസിഡൻറ് സുബ്രതാ ദത്ത, മുൻ ജർമ്മൻ ക്യാപ്റ്റനും ഡിഎഫ്ബി ദേശീയ അക്കാദമി ചെയർമാനുമായ ഒലിവർ ബിയർഹോഫ്, ഡിഎഫ്ബി ജനറൽ സെക്രട്ടറി ഫ്രീഡ്രിക്ക് കർട്ടിയസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. SPOBIS - യൂറോപ്യൻ സ്പോർട്സ് ബിസിനസ് മീറ്റിൽ കഴിഞ്ഞ മാസം - ഡ്യൂസെൽഡോർഫിലായിരുന്നു ചർച്ച നടത്തിയത് . പരിശീലന കേന്ദ്രം കെട്ടിപ്പടുക്കുന്നതിൽ  ഡി എഫ് ബിയുടെ അറിവുകൾ നേടാൻ കൂടിയായിരുന്നു കൂടി കാഴ്ച്ച .


ജർമ്മനിയും ഫ്രാങ്ക്ഫുർട്ടിൽ അക്കാദമി നിർമിക്കുന്നുണ്ട് , ഇതിന്റെ പ്രൊജക്റ്റ് ഹെഡ് ബിയർഹോഫിൽ നിന്ന് എക്സലൻസ് സെന്റർ പണിയാനുള്ള വിവരങ്ങൾ അറിയാൻ വേണ്ടിയാണ് ദത്ത കൂടി കാഴ്ച്ച നടത്തിയത് .

വെസ്റ്റ് ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജീ 10 ഏക്കർ സ്ഥലം കൊൽക്കത്തിയിൽ നൽകാൻ വാഗ്‌ദാനം ചെയ്തത്  കൊണ്ട് , അവിടെ ആയിരിക്കും പദ്ദതി ഒരുക്കുക .

Blog Archive

Labels

Followers