തമിഴ് നാടു വനിതാ ഫുട്ബോൾ ടീമാണ് ഈ വർഷത്തെ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായത് .പക്ഷെ കഴിഞ്ഞ ബുധനാഴ്ച്ച അവർ ചാമ്പ്യന്മാർ ആകുമ്പോൾ എ ഐ എഫ് എഫിന് നൽകാൻ സമ്മാന തുക ഇല്ല .ആകെ ലഭിച്ച തുക ടൂർണമെന്റിലെ മികച്ച താരത്തിന് മാത്രമാണ് . അതും നൽകിയത് മത്സരം സംഘടിപ്പിച്ച സ്റ്റേറ്റ് ഗോവർമെന്റ് . പക്ഷെ കഴിഞ്ഞ വർഷം നടന്ന പുരുഷന്മാരുടെ ചാമ്പ്യൻഷിപ്പിന് സമ്മാന തുക ആയി 5 ലക്ഷം നൽകിയിരുന്നു .
വളരെ താഴ്ന്ന പശ്ചാത്തലങ്ങളിൽ നിന്ന് വന്നവരാണ് മിക്ക താരങ്ങളും . ചാമ്പ്യന്മാരായപ്പോൾ വല്ല സമ്മാന തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചു . ജയിച്ചിട്ടും ശെരിക്കും നിരാശരാണ് ഈ പെൺകുട്ടികൾ , തമിഴ് നാടു വനിതാ കമ്മിറ്റി ചെയർമാൻ സീനി മൊഹീദീൻ പറഞ്ഞു.
ക്വാർട്ടർ ഫൈനലിൽ - ഫൈനലിലും പ്ലയെർ ഓഫ് ദി മാച്ച് ആയതിന് ടി എൻ സ്‌ട്രൈക്കർ ഇന്ദുമതിക്ക് 5000 വും 20000 രൂപ വീതം ലഭിച്ചു .സെമി ഫൈനലിൽ ഇന്ദ്രാനിക്ക് ബെസ്റ്റ് പ്ലയെർ ആയതിന് പതിനായിരവും ലഭിച്ചു . ടൂർണമെന്റിൽ താമസ സൗകര്യംഗൾക്കും , ദിവസ ചെലവിനും മാത്രമാണ് എഐഎഫ്എഫ് ടീമുകൾക്കായി ചെലവാക്കിയിരുന്നത് .
0 comments:
Post a Comment