സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സിറ്റിയെ കൂട്ടക്കുരുതി നടത്തി ഈസ്റ്റ് ബംഗാൾ. ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ചെന്നൈ ഈസ്റ്റ് ബംഗാളിന് മുന്നിൽ തകർന്നടിഞ്ഞു.
തുടക്കത്തിൽ തന്നെ ഈസ്റ്റ് ബംഗാൾ നയം വ്യക്തമാക്കി. 20 ആം മിനുട്ടിൽ മുഹമ്മദ് അമംഗിലൂടെ ഗോൾ നേടി. പിന്നീട് 23ആം മിനുട്ടിൽ ധരംരാജ് രാവണന്റെ സെൽഫ് ഗോളിൽ ഈസ്റ്റ് ബംഗാൾ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീട് കണ്ടത് ഡുഡു ചെന്നൈയെ തകർന്നതാണ് 32,49,56, 61 മിനുട്ടുകളിൽ ഗോൾ നേടി ഡുഡു സീസണിലെ ആദ്യ ഹാട്രിക് കുറിച്ച്. 84 ആം മിനുട്ടിൽ ഗബ്രിയേൽ ഫെർണാണ്ടസ് കൂടെ ചെന്നൈയുടെ പതനം പൂർത്തിയാക്കി. ചെന്നൈയ്ക്കായി മൻസൂർ ഷെരീഫ് ആശ്വാസ ഗോൾ നേടി.
ജയത്തോടെ മിനർവ്വയെ മറികടന്ന് ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു
0 comments:
Post a Comment