ഐ.എസ്.എൽ നിലവിലെ ചാമ്പ്യന്മാരായ ATK യിലേക്ക് ഒരു പുതിയ താരം കൂടി. സൗത്ത് ആഫ്രിക്കൻ അറ്റാക്കിങ് മിഡ്ഫീൽഡർ സിബൊങ്കാകോൺകെ മ്ബാതയാണ് ഹ്രസ്വകാല വായ്പാ അടിസ്ഥാനത്തിൽ ATK യിൽ എത്തിയിരിക്കുന്നത്.
ഐ.എസ്.എൽ സീസൺ 4ൽ തൊട്ടതെല്ലാം പിഴച്ച കൊൽക്കത്ത തുടക്കത്തിൽ വമ്പൻ താരനിരയുമായാണ് വന്നതെങ്കിലും താരങ്ങളുടെ പരിക്കും ഫോം ഇല്ലായ്മയും അവർക്ക് തിരിച്ചടിയായി. 15 കളികളിൽനിന്ന് 3 വിജയവും 4 സമനിലയുമായി പോയിന്റ് ടേബിളിൽ ഏട്ടാമതാണ് നിലവിൽ കൊൽക്കത്ത. 20 കാരനായ മബാതയുടെ വരവോടെ വരും മത്സരങ്ങളിൽ വിജയിച്ച് സൂപ്പർ കപ്പിൽ സ്ഥാനം ഉറപ്പിക്കുകയാവും ATK യുടെ ലക്ഷ്യം.
ട്രാൻസ്നെറ്റ് സ്കൂൾ ഓഫ് എക്സലൻസിൻറെ ഉൽപന്നമായ 20 വയസ്സുള്ള മബാത്ത 2016 ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ ക്ലബ് ബിഡ്വെസ്റ്റ് വിറ്റ്സ് എഫ്.സിയുമായി കരാർ ഒപ്പുവെച്ചു. കഴിഞ്ഞ വർഷം ആഗസ്തിൽ ബിഡ്‌വെസ്റ്റിൽ നിന്ന് പ്ലാറ്റിനം സ്റ്റാറിലേക്ക് ലോണടിസ്ഥാനത്തിൽ പോയി. ഈ വർഷം ജനുവരി 30 ന് ഈ കരാർ അവസാനിച്ചു. മബാത്ത ദക്ഷിണാഫ്രിക്കൻ U-20 ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
0 comments:
Post a Comment