ഇതു കേൾക്കുമ്പോൾ സാധാരണ ഫുട്ബോൾ പ്രേമികൾ ചോദിക്കും ആരാണവൻ എന്ന്... പക്ഷെ അവനല്ല.. 'അവൾ'... 'മീനാക്ഷി ആനന്ദ്...'
സൗത്ത് സോക്കേഴ്സ് കുടുംബത്തിലെ കാരണവരായ ആനന്ദേട്ടന്റെ പുത്രിയാണ് യു എ ഇ യിലെ വനിതാ ഫുട്ബാളിലെ പുത്തൻ താരോദയമായ മീനാക്ഷി ആനന്ദ്..സൗത്ത് സോക്കേഴ്സ് കൂട്ടായ്മയുടെ സ്ഥാപകാംഗവും ദുബൈയിൽ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന ആനന്ദേട്ടൻ കടുത്ത ഫുട്ബോൾ പ്രേമിയാണ്.. ആ ഫുട്ബോൾ പ്രേമം തന്നെയാണ് മകൾ മീനാക്ഷിക്കും ലഭിച്ചിട്ടുള്ളത്.
ദുബൈയിൽ ഷെഫീൽഡ് പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന മീനാക്ഷി അവിടുത്തെ നല്ലൊരു വിദ്യാർത്ഥിനി മാത്രമല്ല, മികച്ച ഫുട്ബോൾ താരം കൂടിയാണ്.. യു എ ഇ യിലെ സ്കൂൾ - അക്കാദമി വനിതാ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് മീനാക്ഷി പുറത്തെടുത്തത്.
അജ്‌മാൻ സ്കൂൾ, റാസൽ ഖൈമ അക്കാദമി തുടങ്ങിയ കരുത്തുറ്റ ടീമുകൾക്കെതിരെ അപരാജിത കുതിപ്പ് തുടരുന്ന ടീമിന് വേണ്ടി മീനാക്ഷിയുടെ വക നാലു ഗോളും മൂന്നു അസിസ്റ്റും സംഭവനയായുണ്ട്... മാത്രമല്ല മികച്ച പ്രകടനം കാഴ്ച വെച്ചതിനു 'വുമൺ ഓഫ് ദ മാച്ച്' അവാർഡും നേടി.
കണ്ണൂർ ടൗൺ സ്വദേശിയും സൗത്ത് സോക്കേഴ്സ് കൂട്ടായ്മയുടെ മുതിർന്ന അംഗവുമായ ആനന്ദ് ബാലകൃഷ്ണന്റെയും കൂത്തുപറമ്പ് സ്വദേശിനി ശ്രീനയുടെയും മകളാണ് മീനാക്ഷി..
കേരള ബ്ലാസ്റ്റേഴ്സിന്റെയും ബാഴ്സലോണയുടെയും കടുത്ത ആരാധികയായ മീനാക്ഷിയുടെ റോൾ മോഡൽ സാക്ഷാൽ ലയണൽ മെസ്സിയാണ്.. ടീമിന് വേണ്ടി ഗോളും അസിസ്റ്റുമായി കളം നിറഞ്ഞു പോരാടുന്ന മീനാക്ഷിയെ "ലേഡി മെസ്സി" എന്നാണ് കൂട്ടുകാർ വിളിക്കുന്നത്..
മീനാക്ഷിക്ക് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ എല്ലാ വിധ ആശംസകളും നേരുന്നു..
👏🏽👏🏽👏🏽👏🏽
ReplyDelete