ഐ ലീഗിലെ കീരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മിനർവ്വ പഞ്ചാബ്, പുതുമുഖങ്ങളായ നെരോക്ക എഫ് സി, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളാണ് കീരീട പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ. നിലവിൽ 17 കളിയിൽ നിന്നും 31 പോയിന്റുള്ള നെരോക്ക എഫ് സിയാണ് ലീഗിൽ ഒന്നാമത്. 16 കളിയിൽ നിന്നും 29 പോയിന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാമതും 15 കളിയിൽ നിന്നും 29 പോയിന്റുമായി മിനർവ പഞ്ചാബ് മൂന്നാമതും നിൽക്കുന്നു. നേരിയ പ്രതീക്ഷ മാത്രമേ ഉള്ളൂ എങ്കിലും മോഹൻ ബഗാനും കിരീട പ്രതീക്ഷ കൈവിട്ടില്ല. 15 കളിയിൽ നിന്നും 24 പോയിന്റുമായി നാലാമത് കൊൽക്കത്തൻ ടീം.
ലീഗിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച മിനർവ്വക്ക് അവസാന മൂന്ന് മത്സരങ്ങളിൽ നിന്നും 2 തോൽവി ഏറ്റുവാങ്ങേണ്ടി വന്നതാണ് പഞ്ചാബുകാർക്ക് ക്ഷീണമായത്. എന്നാലും കീരീടം പോരാട്ടത്തിൽ മുന്പന്തിയിൽ മിനർവ്വ പഞ്ചാബ് തന്നെയാണ്. മൂന്ന് കളികളിൽ ശേഷിക്കുന്ന 7 പോയിന്റുകൾ നേടിയാൽ മിനർവ്വ പഞ്ചാബിന് ആദ്യമായി ഇന്ത്യൻ ഫുട്ബോളിന്റെ രാജാക്കന്മാരാകാം. മറിച്ചായാൽ മറ്റ് ടീമുകളുടെയും മത്സരം ഫലത്തെ ആശ്രയിക്കേണ്ടി വരും. ഐസ്വാൾ, ചർച്ചിൽ ബ്രദേഴ്സ്, ചെന്നൈ ടീമുകൾക്ക് എതിരെയാണ് മിനർവയുടെ ശേഷിക്കുന്ന മത്സരങ്ങൾ.
കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളും ആദ്യ ഐ ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ ഈസ്റ്റ് ബംഗാളിന് 35 പോയിന്റുകളാകും. നെരോക്ക, ഷില്ലോങ് ലലോങ് എന്നിവർ എതിരെയാണ് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ. ഈ രണ്ടു മത്സരങ്ങൾ ജയിക്കുകയും. മറ്റ് ടീമുകൾ പോയിന്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്താൽ ആദ്യ ഐ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന് സ്വന്തമാക്കാം
ലീഗിൽ പുതുമുഖങ്ങളായ നെരോക്ക എഫ് സി അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനകാരാണെങ്കിലും ഇനി ഒരു മത്സരം മാത്രമേ ശേഷിക്കുന്നൂള്ളു. അതും ശക്തരായ ഈസ്റ്റ് ബംഗാളിനെതിരെയാണെന്നതും നെരോക്കക്ക് വെല്ലുവിളിയാണ്. ഈസ്റ്റ് ബംഗാളിനെതിരെ ജയിച്ചാൽ മാത്രമേ പോരാ മറ്റ് ടീമുകളുടെയും മത്സരം ഫലവും നെരോക്ക് ആശ്രയിക്കേണ്ടി വരും.
2014-15 സീസണിലെ ഐ ലീഗ് ജേതാക്കളായ മോഹൻ ബഗാന് നേരിയ കീരീട സാധ്യത മാത്രമാണ് ഉള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ജയിച്ചാൽ 33 പോയിന്റുകൾ മോഹൻ ബഗാന് ലഭിക്കും. എന്നാലും മറ്റ് ടീമുകളുടെയും മത്സരം ഫലത്തെ ആശ്രയിച്ചാകും മോഹൻ ബഗാന്റെ സാധ്യതകൾ. ഇന്ത്യൻ ആരോസ്, ചർച്ചിൽ ബ്രദേഴ്സ്, ഗോകുലം കേരള എന്നീ ടീമുകൾക്കെതിരാണ് ഇനി ശേഷിക്കുന്ന മോഹൻ ബഗാന്റെ മത്സരങ്ങൾ
0 comments:
Post a Comment