Friday, February 23, 2018

പ്ലേ ഓഫ്‌ കൈയെത്തും ദൂരത്ത് ജയിക്കാൻ മാത്രമുറച്ച് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ



ഐ.എസ്.എൽ സീസൺ 4ൽ ഇന്ന് തീപാറും സൗത്ത് ഇന്ത്യൻ ഡെർബി. സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അയൽക്കാരായ ചെന്നൈയൻ എഫ്.സി യെ നേരിടുബോൾ ഡേവിഡ് ജെയിംസിനും സംഘത്തിനും വിജയത്തിൽ കുറഞ്ഞുമറ്റൊന്നും പ്രതീക്ഷിക്കാനില്ല. രണ്ടു ടീമിനും ഇനി അവശേഷിക്കുന്നത് 2 മത്സരങ്ങൾ മാത്രം പതിനാറു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപോൾ 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും 28 പോയിന്റുമായി ചെന്നൈ മൂന്നാമതും ആണ്.

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഒരു സമനിലപോലും സെമിയിലേക്കുള്ള യാത്രയിൽ വിലങ്ങുതടിയാവും. ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയും 26 പോയിന്റോടെ നാലാം സ്ഥനത്തുള്ള ജെംഷഡ്പൂരും 21 പോയിന്റോടെ ഏഴാം സ്ഥാനത്തുള്ള ഗോവയുമാണ് അവസാന നാലില്‍ എത്തുവാനുള്ള കേരളത്തിന്റെ വെല്ലുവിളികൾ.


16 കളികളിൽനിന്ന് 34 പോയിന്റ്‌മായി ബാംഗ്ലൂർ മാത്രമാണ് സെമി ഫൈനൽ ഉറപ്പിച്ച ടീം. 29 പോയിന്റുള്ള പൂനൈ എഫ്.സിക്കും 28 പോയിന്റുള്ള ചെന്നൈയൻ എഫ്.സിക്കും സെമി കൈയെത്തും ദൂരത്താണ്.

നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതിന്റെ ആൽമവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു തോല്‍വിയും മൂന്ന് ജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
എടികെയ്ക്കെതിരേ സമനില വഴങ്ങിയതും എഫ്സി ഗോവക്കെതിരെ തോറ്റതുമാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചത്.

വിജയം മാത്രം മുന്നിൽക്കണ്ട് കേരള ബ്ലാസ്റ്റേഴ്‌സും തോൽക്കാൻ മനസില്ലാതെ ചെന്നൈയൻ എഫ്.സിയും ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൊമ്പ് കോർക്കുമ്പോൾ ഫുട്‌ബോൾ ആരാധകർക്ക് ഇതൊരു വിരുന്നാവും എന്ന് തീർച്ച.
®️സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.

0 comments:

Post a Comment

Blog Archive

Labels

Followers