ഫെബ്രുവരി 13ന് നടക്കുന്ന മിനിർവ പഞ്ചാബും എഫ് സി യും മോഹൻ ബഗാൻ തമ്മിലുള്ള മത്സരം രണ്ട് ടീമിനും ഐ ലീഗ് കിരീടത്തിനായുള്ള നിർണായക മത്സരമാണ് .ഇത് വരെയുള്ള മത്സരങ്ങളിൽ പോയിന്റ് പട്ടികയിൽ മിനിർവ ലീഡ് നേടിയിട്ടുണ്ടെങ്കിലും ചർച്ചിൽ ബ്രോതേഴ്സിനെതിരെ തോറ്റതും അത് കഴിഞ്ഞത് ഈസ്റ്റ് ബംഗാളിനോട് സമനില ആയതുമാണ് കാര്യങ്ങൾ മിനിർവക്ക് എതിരായത് .അത് കൊണ്ട് നാളെ മിനിർവ നാളെ വിജയിച്ചാൽ ഐ ലീഗ് കിരീടത്തിലേക്കുള്ള വഴി എളുപ്പമാകും .
ഒരു പക്ഷെ ലീഗ് അവസാനിക്കുമ്പോൾ രണ്ട് ടീമിന്റെ പോയിന്റ് ഒപ്പത്തിനൊപ്പം ആയാൽ ഈ രണ്ട് ടീമുകളുടെ ഹെഡ് ടു ഹെഡ് മത്സരങ്ങൾ നോക്കും . ഈ രണ്ട് ടീമുകൾ ആദ്യം ഏറ്റു മുട്ടിയപ്പോൾ 2-2ന് സമനിലയിൽ കലാശിച്ചിരുന്നു .അത് കൊണ്ട് ഈ മത്സരം ജയിക്കേണ്ടത് രണ്ട് ടീമിന്റെയും അത്യാവശ്യമാണ് . മിനിർവയെക്കാൾ ലീഗ് കീരിടം നേടുന്നതിനുള്ള അവസാന അവസരം കൂടിയാണ് ഈസ്റ്റ് ബംഗാളിന് .ഈസ്റ്റ് ബംഗാൾ തോൽക്കുകയാണെങ്കിൽ മറ്റ് ടീമുകളുടെ മത്സര ഫലം ആശ്രയിച്ചായിരിക്കും അവരുടെഅവരുടെ ഇനിയുള്ള മത്സരങ്ങൾ .
0 comments:
Post a Comment