നിരവധി നടകീയതകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഫുട്‌ബോൾ ലോകം ഇന്ന് മറ്റൊന്നിനുകൂടി സാക്ഷിയായി. കോപ്പ ഡി ഫ്രാൻസിൽ സൊഛൌക്സും പി.എസ്.ജി യും ആയി നടന്ന മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിൽ ബോക്സിന് പുറത്ത് ഫൗൾ ചെയ്തതിന് പി.എസ്.ജി ഗോൾ കീപ്പർ കെവിൻ ട്രാപ്പിന് റഫറി ചുവപ്പുകാർഡ് വിധിച്ചു. മത്സരത്തിൽ മുമ്പേതന്നെ അനുവദനീയമായ 3 സബ്സ്റ്റിട്യൂഷനുകൾ ഉപയോഗിച്ചു കഴിഞ്ഞ പി.എസ്.ജിക്ക് ഒരു കളികാരനെ പിൻവലിച്ച് പുതിയ ഗോൾകീപ്പരെ കളത്തിൽ ഇറക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ബ്രസീലിയൽ ഡിഫൻഡർ ഡാനി അൽവെസ് ഗോൾകീപ്പർ ഗ്ലൗസണിഞത് കൗതുകമായി.
പ്രതിരോധത്തിലും ഒപ്പം വിങ്ങുകൾവഴിയുള്ള അക്രമത്തിലും പ്രഗൽഭനായ ഡാനി അൽവെസ് വേണ്ടിവന്നാൽ ഗോൾകീപ്പിങ്ങും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചു.
സൂപ്പർ താരം നെയ്മർ ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ അർജന്റീനൻ താരം എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഹാട്രിക്കിന്റെയും എഡിസൻ കവാനിയുടെ 1 ഗോളിന്റെയും പിൻബലത്തിൽ പി.എസ്.ജി ഒന്നിനെതിരെ 4 ഗോളുകൾക്ക് സൊഛൌക്സിനെ തർത്ത് ഫ്രഞ്ച് കപ്പിൽ ക്വാട്ടർ ഫൈനലിൽ കടന്നു.
®️സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment