ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന സൂപ്പർ കപ്പ് നടത്താൻ ഇന്ന് ചേർന്ന എ ഐ എഫ് എഫ് ലീഗ് കമ്മിറ്റി മീറ്റിംഗ് തീരുമാനിച്ചു. മാർച്ച് 12 മുതൽ ഏപ്രിൽ 22 വരെയാകും ടൂർണമെന്റ് നടത്തുക. മാർച്ച് 12 നും മാർച്ച് 31 നും ഇടയിൽ യോഗ്യത മത്സരങ്ങളും മാർച്ച് 31 നും ഏപ്രിൽ 22 നും ഇടയിൽ സൂപ്പർ കപ്പ് ഫൈനൽ റൗണ്ട് മത്സരങ്ങളും നടക്കും. കട്ടക്ക്, കൊച്ചി എന്നീ വേദികളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പരിഗണനയിൽ ഉള്ളത്.
നോക്കൗട്ട് അടിസ്ഥാനത്തിൽ ആയിരിക്കും ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഫൈനൽ റൗണ്ടിലേക്ക് 16 ടീമുകൾക്കാണ് യോഗ്യത ലഭിക്കുക. ഐ ലീഗിലെയും ഐ എസ് എല്ലിലെയും ആദ്യ ആറ് സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് നേരിട്ട് യോഗ്യത ലഭിക്കുമ്പോൾ മറ്റ് നാല് സ്ഥാനങ്ങൾക്ക് വേണ്ടി ഇരുലീഗിലെയും അവസാന നാല് സ്ഥാനകാർ യോഗ്യത മത്സരങ്ങൾ കളിക്കണം.
സൂപ്പർ കപ്പിലെ വിദേശ താരങ്ങളുടെ എണ്ണത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇതിൽ അന്തിമ തീരുമാനം എടുക്കും
x
0 comments:
Post a Comment