അണ്ടർ 15 ഐ ലീഗ് ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിൽ നിന്നും ബെംഗളൂരു എഫ് സി സെമി ഫൈനലിന് യോഗ്യത നേടി. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ എഫ് സി ഗോവയെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് കീഴടക്കിയാണ് ബെംഗളൂരു എഫ് സി സെമി ഉറപ്പിച്ചത്. ഇതോടെ ഗോൾ ശരാശരിയിൽ എം എസ് പിയെ മറികടന്ന് ഒന്നാമത് എത്താൻ ബെംഗളൂരു എഫ് സിക്കായി. കേരളത്തിന്റെ പ്രതീക്ഷയായിരുന്ന എം എസ് പി ഇതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമാണ് സെമി ഫൈനൽ യോഗ്യത.
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് എം എസ് പി ടീം മടങ്ങുന്നത്. ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച ടീം രണ്ടാം മത്സരത്തിൽ എഫ് സി ഗോവയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ ഒരു ഗോളിനാണ് സായ് ഗുവാഹത്തിയെയും എം എസ് പി കീഴടക്കി യിരുന്നു
0 comments:
Post a Comment