Thursday, February 15, 2018

U 13 ഐ ലീഗ്; ഗോൾമഴ തീർത്ത് എം എസ് പി




പൂനെയിൽ നടക്കുന്ന അണ്ടർ 13 ഐ ലീഗ് റെസ്റ്റ് ഓഫ് ഇന്ത്യ സോൺ ഗ്രൂപ്പ് ഡിയിൽ ഗോൾ മഴ തീർത്ത് എം എസ് പിയുടെ ചുണക്കുട്ടികൾ. ഏകപക്ഷീയമായി പത്തു ഗോളുകൾക്കാണ് എം എസ് പി ഫറ്റേഹ് ഹൈദരാബാദിനെ കീഴടക്കിയത്. ഏഴു ഗോളുകൾ അടിച്ചു കൂട്ടിയ കീരണിന്റെ ഉജ്ജ്വല പ്രകടനമാണ് എം എസ് പി ക്ക് വൻവിജയം സമ്മാനിച്ചത്. 16,26,35,59,61,62 മിനുട്ടുകളിലായിരുന്നു കിരണിന്റെ ഗോളുകൾ. ശ്രീരാഗ്,ഹൻസൽ, ജിഷ്ണു എന്നിവരും കൂടെ ഒരോ ഗോളുകൾ വീതം നേടി. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതാണ് എം എസ് പി

0 comments:

Post a Comment

Blog Archive

Labels

Followers