2012 ൽ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഇന്ത്യയെ ലോക ഫുട്ബോളിലെ 'സ്ലീപ്പിങ് ജയന്റ് ' എന്ന് വിശേഷിപ്പിച്ചു. ഒരു സൗന്ദര്യാനുഭവമായിരുന്നു അത് പോലെ, ആഴമായ ഉൾചലനങ്ങളിൽ അത് അർത്ഥമാക്കി. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഗെയിമിൽ ഏറ്റവും മികച്ച രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. അതുകൊണ്ട് തന്നെ മാറ്റത്തിന് തുടക്കം കുറിച്ചാൽ , ആദ്യം മാറ്റം വരുന്നത് ഫുട്ബോളിന്റെ പാരമ്പര്യത്തിന് പേരുകേട്ട സംസ്ഥാനമായ കേരളത്തിലായിരിക്കും .
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഇതിനകം ഫുട്ബോൾ അഭിനിവേശം പുനർജീവിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഫിഫ ലോകകപ്പിന് വിജയകരമായി ആതിഥ്യമരുലിയതിന് ശെഷം നിലവിലെ ഫിഫ പ്രസിഡന്റ് പറഞ്ഞു ഇന്ത്യ ഉണർന്നുവെന്ന് .
അതെ ഇന്ത്യൻ ഫുട്ബാൾ ഉണർന്നു പ്രത്യേകിച്ചും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്‌സുമായി അവതരിച്ചപ്പോൾ ഉറങ്ങി കിടന്ന കേരള ഫുട്ബോളും ഉണർന്നു .
വർഷങ്ങളോളം കേരളവും ബംഗാളും മാത്രമായിരുന്നു ക്രിക്കറ്റിന് മുകളിൽ ഫുട്ബോളിന് പിന്തുണച്ചിരുന്ന സംസഥാനങ്ങളിൽ ഒന്ന് .പ്രീമിയർ ടയർസ് ,ട്രാവന്കോർ ടൈറ്റാനിയം ,കേരള പോലീസ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കോറും കേരളത്തിലെ ഫുട്ബാൾ ആരാധകരെ വിസ്മയിപ്പിച്ച ഒരു കാലമുണ്ടായിരുന്നു .ഈ ടീമുകളുടെ താഴ്ചയും അന്നത്തെ രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പിന്നോക്കം ആളുകളുടെ ശ്രദ്ധ ഫൊട്ബാളിൽ നിന്ന് ക്രിക്കറ്റിലേക്ക് തിരിച്ചു . 1983ഇൽ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് നേട്ടം രാജ്യത്ത് ക്രിക്കറ്റ് വിപ്പ്ലവത്തിന് തുടക്കം കുറിച്ചു . ഗോൾ പോസ്റ്റുകൾക്ക് പകരം മൂന്ന് കമ്പുകൾ ഗ്രൗണ്ടുകളിൽ ഉദയം കണ്ടു , യുവത്വം ഫുട്ബാളിൽ നിന്ന് ക്രിക്കറ്റിലേക്ക് വഴി മാറി .
രാജ്യത്ത് ഫുട്ബാൾ മറന്ന് തുടങ്ങിയപ്പോൾ കേരളത്തിൽ ഫുട്ബോളിനെ മരിക്കാൻ അനുവദിക്കാതെ നില നിർത്തിയതിന് സെവെൻസ് ഫുട്ബോളിന് നന്ദി പറയാം .ഏഷ്യൻ ഫുട്ബാൾ കോണ്ഫിഡറേഷന്റെ പുതിയ നിയമങ്ങൾ എ ഐ എഫ് എഫ് കർശനമാക്കിയതോടെ എസ് ബി ടി , കേരള പോലീസ് ,ട്രാൻവൻകോർ ടൈറ്റാനിയം , കെ എസ് ഇ ബി എന്നീ ടീമുകൾക്ക് ഐ ലീഗിലും ഇടം നേടാതെയായി .ഈ സമയങ്ങളിൽ കേരളം പ്രഫഷണൽ ക്ലബ്ബ്കളുടെ ശവ കുടീരമായി മാറി . ഏകദേശം അഞ്ജ് ക്ലബ്ബ്കൾ -എഫ് സി കോച്ചിന് ,ചിറാഗ് യുണൈറ്റഡ് (മുമ്പ് വിവ എഫ് സി ), മലബാർ യുണൈറ്റഡ് ,ഈഗ്ൾസ് എഫ് സി ,ജോസ്കോ എഫ് സി ..കൂടുതൽ ആരാധക പിന്തുണയുള്ള ഈ ക്ലബ്ബ്കൾ പതുക്കെ ഇല്ലാതെയായി .കേരള ഫുട്ബാൾ അസോസിയേഷന്റെ പിന്തുണയും കുറഞ്ഞതോടെ കേരളത്തിന് മികച്ച താരങ്ങൾ വാർത്തെടുക്കുന്നതിലും കേരളം പിറകോട്ട് പോയി .കെ എഫ് എ ഉറങ്ങുകയായിരുന്നു സംസ്ഥാനത്തെ ഫുട്ബോളിന് ഒരു മാറ്റവും ചെയ്യാതെ .എല്ലാവരുടെയും പ്രതീക്ഷകൾ അവസാനിച്ചു ചില ക്ലബ്ബ്കൾ ഒഴിച്ച് .
2008 ഇൽ എ എഫ് സി യുടെ വിഷൻ ഇന്ത്യ പ്രൊജക്റ്റ് വന്നതോടെ ഗ്രാസ്സ്റൂട്ട് പ്രോഗ്രാമിന് കേരളത്തിൽ തുടക്കം കുറിച്ചു .ഈ പ്രൊജക്റ്റ് വിജയം കണ്ടു , പ്രത്യേകിച്ചും തിരുവനന്തപുരത്തും ഫുട്ബാൾ ഭ്രാന്തമായ വടക്കൻ കേരളത്തിലും .ഉദാഹരണമായി തിരുവനന്തപുരത്തെ ഒരു പഞ്ചായത്തിൽ നിന്ന് 10 താരങ്ങളെ സന്തോഷ് ട്രോഫിയിലേക്ക് കണ്ടെത്താൻ ആയി .ആദ്യം നല്ല രീതിയിൽ മുന്നോട്ട് പോയ ഈ പദ്ദതി കെ എഫ് എ യുടെയും കേരള സ്പോർട്സ് കൗണ്സിലിന്റെയും പിന്തുണ ലഭിക്കാത്തതോടെ അതിനും അന്ത്യമായി .
ദേശീയ ടീമിൽ നാലോ അഞ്ചോ കളിക്കാരെ പങ്കെടുപ്പിച്ച കേരളം, വർഷങ്ങളോളം ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഒരു മലയാളി ഇല്ലാതെയായി . സംസ്ഥാനത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായ ഐ.എം.എം വിജയൻ സംസ്ഥാനത്തെ ഐ ലീഗ് ടീമുകളുടെ അഭാവത്തിൽ ഇതിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, എഴുപതുകളിൽ വിജയകരമായി നടന്നിരുന്ന അഖിലേന്ത്യാ ടൂർണമെന്റ് കളായ ജി.വി. രാജ ട്രോഫി, ശ്രീ നാരായണ കപ്പ്, ചാക്കോളസ് ട്രോഫി, മാമൻ മാപ്പിളൈ ട്രോഫി, സേറ്റ് നാഗ്ജി ട്രോഫി എന്നിവയിലും താല്പര്യം കുറഞ്ഞ് പോയി . എന്നാൽ റിലയൻസ് ഗ്രൂപ്പിന്റെ ഐഎംജി പ്രമോട്ട് ചെയ്ത ഇന്ത്യൻ സൂപ്പർ ലീഗ്, കൊച്ചി നഗരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഫ്രാഞ്ചൈസിമാരിൽ ഉൾപ്പെടുത്തിയപ്പോൾ അത് ഫുട്ബോളിനെ കേരളത്തിൽ പുനരുജ്ജീവിപ്പിച്ചു. കൊച്ചി ഫ്രാഞ്ചൈസി സച്ചിൻ തെണ്ടുൽക്കർ ഏറ്റെടുത്ത് കേരള ബ്ളാസ്റ്റേഴ്സ് എന്ന പേരു സ്വീകരിച്ചപ്പോൾ കേരളത്തിലെ രണ്ടാമത്തെ ഫുട്ബോൾ വിപ്ലവം ഉയർന്നു.
ഫുട്ബോൾ ആരാധകർ കേരള ബ്ലാസ്‌റ്റേഴ്‌സിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് 10 ദശലക്ഷം അധികമായി ആരാധകരുടെ അടിത്തറയുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയ ഫുട്ബോൾ ക്ലബ്ബായി മാറി. കൊച്ചിയിലെ കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ മഞ്ഞനിറം എല്ലാവരെയും വിസ്മയിപ്പിച്ചു . 2014 ൽ ഉദ്ഘാടന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്രതീക്ഷിത നേട്ടവും ഫൈനലിൽ എത്തിയതും , ഈ പുതിയ മത്സരത്തിൽ പ്രചാരം നേടി. സമ്മർ കോച്ചിങ് ക്യാംപുകൾ കൂടുതൽ കുട്ടികളെ ആകർഷിച്ചു തുടങ്ങി. ഫുട്ബോൾ കളിച്ചാൽ ഭാവി ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായ രക്ഷിതാക്കൾ ഈ ക്യാമ്പുകളിൽ അവരുടെ കുട്ടികളെ ചേർക്കാൻ വരിയായി നിൽക്കാൻ തുടങ്ങി. നട്ടുച്ചക്കും കടൽ തീരത്തും , ചെറുപ്പക്കാർ എല്ലാ ലഭ്യമായ സ്ഥലത്തും ഫുട്ബോൾ കളിക്കാൻ തുടങ്ങി. ഒരു ഫുട്ബോൾ മാമാങ്കത്തിലായി സംസ്ഥാനം. നിരവധി ഫുട്ബോൾ അക്കാഡമികൾ കൂടി സംസ്ഥാനത്ത് പിച്ച വെച്ച് തുടങ്ങി .
കഴിഞ്ഞ വർഷത്തെ തുടക്കത്തിൽ ഇന്ത്യ സംഘടിപ്പിച്ച അണ്ടർ 17 ലോകകപ്പ് , എ.ഐ.എഫ്.എഫിന്റെ കണ്ണ് തുറപ്പിച്ചു , അത് ശരിയായ അടിത്തറ വികസനം ആവശ്യമാണെന്ന് മനസ്സിലായി. ഫിഫ നിർദ്ദേശമനുസരിച്ച് അണ്ടർ 13, അണ്ടർ 15, അണ്ടർ 18 ഐ ലീഗ് തുടങ്ങി. ഐഎസ്എൽ, ഐ ലീഗ് ടീമുകളോട് ഗ്രാസ്സ് റൂട്ട് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് ഫെഡറേഷൻ നിർബന്ധിതമാക്കി. കേരളാ ബ്ലാസ്റ്റേഴ്സ്, കൊച്ചി ഐഎസ്എൽ ക്ലബ്, 2014 മുതൽ തുടങ്ങി 25 ഫുട്ബോൾ സ്കൂളുകൾ ആരംഭിച്ചു. സംസ്ഥാനത്തുടനീളം വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ഗ്രാസ്റൂട്ട്-ലെവൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രവർത്തനം ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് സ്കൂളിന്റെ ഉദ്ഘാടനം കഴിഞ്ഞയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് ചീഫ് കോച്ച് ഡേവിഡ് ജെയിംസ് ഉദ്ഘാടനം ചെയ്തത്. വാരാന്ത്യത്തിൽ പരിശീലനം നൽകുന്ന 20 ട്രെയിനികളെ കേന്ദ്രത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ ഫുട്ബോൾ സ്കൂളുകളിലെ 1500 ഓളം സ്കൂൾ കുട്ടികൾ കേരള ബ്ളസ്റ്റേഴ്സിനുണ്ട്. ക്ലബുമായി കെഎഫ്എയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളിൽ മറ്റ് ജില്ലകളിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും.
ഐ ലീഗിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു ക്ലബായ ഗോകുലം എഫ്സിയും കഴിവുകളെ വളർത്താൻ ഒരു അക്കാദമി തുടങ്ങി. മലപ്പുറം ജില്ലയിൽ ക്ലബ്ബ് അതിന്റെ ആദ്യ കേന്ദ്രം തുറന്നു. മുൻകാല ഫുട്ബോൾ താരങ്ങളായ ഐ.എം.എം. വിജയൻ, യു. ഷറഫ് അലി എന്നിവരാണ് എംഎസ്പി അക്കാദമി തുടങ്ങിയത്. ഇപ്പോൾ അണ്ടർ 15 ടൂർണമെന്റിൽ പങ്കെടുക്കുന്നു. കോഴിക്കോട് ജില്ലയിലെ സെപ്റ്റ് അക്കാദമി കോഴിക്കോട് ജില്ലയിൽ ഗ്രാസ്സ് റൂട്ടിൽ പുരോഗതി കൊണ്ടു വരുന്നുണ്ട് . തൃശ്ശൂർ റെഡ് സ്റ്റാർ അക്കാദമി, എഫ് സി കേരള , കോവളം എഫ്.സി., തിരുവനന്തപുരത്തുള്ള തിരുവനന്തപുരം ഫുട്ബോൾ അക്കാദമി തുടങ്ങിയവർ ഇപ്പോൾ കഴിവുറ്റതാക്കുന്നു. ഈ കേന്ദ്രങ്ങളിൽ ട്രെയിനികളുടെ അഭാവം ഇല്ല എന്നതാണ് അതിശയകരമായ കാര്യം. ഈ കേന്ദ്രങ്ങളിൽ ഫുട്ബോൾ കോച്ചിംഗിൽ 60 മുതൽ 70 വരെ കുട്ടികൾ ഉണ്ട്. അണ്ടർ -10 മുതൽ അണ്ടർ 18 വിഭാഗങ്ങളിൽ ഒരു ജൂനിയർ അക്കാദമി ലീഗ് ആരംഭിക്കാൻ എഐഎഫ്എഫ് ഡയറക്റ്റീവ് പിന്തുടരുന്ന ആദ്യ സംസ്ഥാന അസോസിയേഷനാണ് കേരളാ KFA. അക്കാദമികൾക്കായി കോച്ചുകളെ നൽകാൻ ഡി ലൈസൻസ് പ്രോഗ്രാമും ആരംഭിക്കാൻ കെ എഫ് എ മുൻകൈയെടുത്തു.
ക്വാന്റിറ്റി കൂടുമ്പോൾ മാത്രമേ ഗുണമുണ്ടാകുമെന്നതിനാൽ, കളിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ് . കേരള ബ്ളസ്റ്റേഴ്സ് തുടങ്ങി വെച്ചത് ഫലം കാണാൻ കുറച്ചു വർഷങ്ങൾ എടുക്കും. എന്നാൽ, ഫുട്ബോൾ കേരളത്തിൽ തിരിച്ചു വന്നിരിക്കുന്നു എന്ന് നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ് .
Thanks to M.R. Praveen Chandran who written such a great peice of article (English) @thehindu.com.
It’s the Malayalam abbreviation of his writing .
0 comments:
Post a Comment