Showing posts with label Copa Del Rey. Show all posts
Showing posts with label Copa Del Rey. Show all posts

Sunday, April 22, 2018

കോപ്പ ഡെല്‍ റെ കിരീടം ബാര്‍സിലോനയ്ക്ക്...

കോപ്പ ഡെല്‍ റെ കിരീടം ബാര്‍സിലോനയ്ക്ക്. ഫൈനലില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സേവില്ലയെ ആധികാരികമായി തകർത്താണ് കറ്റാലൻപട ചാമ്പ്യൻമാരായത്. കോപ്പ ഡെൽ റേയിൽ ബാഴ്സയുടെ മുപതാമത്തെതും തുടർച്ചയായി നാലാമത്തെ കീരീട നേട്ടവുമാണിത്. ബാഴ്സക്കവേണ്ടി ലൂയിസ് സുവാരസ് രണ്ടും മെസ്സി, ഇനിയേസ്റ്റാ, കുട്ടീഞൊ എന്നിവർ ഓരോ ഗോളുവീതവും നേടി.

®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..

കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

https://www.facebook.com/SouthSoccers/

Thursday, January 25, 2018

ചരിത്രം കുറിച്ച് ലേഗാനസ്, റയൽ മാഡ്രിഡ് കോപ്പ ഡെൽ റെയിൽ നിന്ന് പുറത്ത്.

സാന്റിയാഗോ ബെർണാബുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ  റയലിനെ പിടിച്ചു കെട്ടി ലേഗാനസ് 89 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോപ്പ ഡെൽ റേ സെമിയിൽ പ്രവേശിച്ചു. 

ആദ്യ പാഥത്തിൽ 1-0 ന് വിജയിച്ചു മുന്നിട്ടുനിന്ന റയൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയിൽ മുതലായ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചത് തിരിച്ചടിയായി. 

കളി തുടങ്ങി 31 ആം മിനിറ്റിൽ ഹെറാസോ ലേഗാനസിനുവേണ്ടി ആദ്യ ഗോൾ നേടി ആതിഥേയരെ ഞെട്ടിച്ചു. രണ്ടാം പകുതിയുടെ ആരംഭത്തിൽ 47ആം മിനിറ്റിൽ തനെ കരിം ബെൻസെമയുടെ ഗോളിൽ റയൽ സമനില പിടിച്ചു എങ്കിലും ഹെറാസോയുടെ അസിസ്റ്റിൽ ഗബ്രിയേൽ പിറസ് ലേഗാനസിനായി ചരിത്ര ഗോൾ നേടി. പിനീട് കളി തിരിച്ചു പിടിക്കാൻ സിദാൻ നടത്തിയ പരീക്ഷണങ്ങൾ ഒന്നും ഭലം കണ്ടില്ല. ഇരു പാഥങ്ങളിലുമായി മത്സര ഫലം 2-2 ആയതോടെ എവേ ഗോൾ ആനുകൂല്യത്തിൽ ലേഗാനസ് കോപ്പ ഡെൽ റേയിൽ ആദ്യ പാഥത്തിൽ സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടത്തിന് ശേഷം  സാന്റിയാഗോ ബെർണാബുവിൽ റയലിനെ പരാജയപ്പെടുതി പുറത്താക്കുന്ന ആദ്യ ടീം എന്ന റെക്കോർടോടെ സെമിയിലേക് കടന്നു. 

തുടർച്ചയായി ഇത്‌ രണ്ടാം തവണയാണ് റയൽ കോപ്പ ഡെൽ റേയിൽ നിന്ന് പുറത്താകുന്നത്. കഴിഞ്ഞ സീസണിൽ സെൽറ്റ വിഗോയോട് പരാജയപ്പെട്ട് റയൽ പുറത്തായിരുന്നു.

പരാജയത്തോടെ റയലിൽ സിദാന്റെ സ്ഥാനം തുലാസിലായിരിക്കുകയാണ്. സിദാന്റെ ഭാവി എന്തായിരിക്കും എന്നു വരും ദിവസങ്ങളിൽ അറിയാൻ കഴിയും.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് https://www.facebook.com/SouthSoccers/ പേജ് സന്ദർശിക്കു

Labels

Followers