Thursday, August 31, 2017

എ ടി കെയുടെ ഗോൾവലയം കാക്കാൻ ബോൾട്ടൺ ഇതിഹാസം
ബോൾട്ടൺ വാണ്ടറേഴ്സിന്റെ ഇതിഹാസ ഗോൾകീപ്പർ ജാസ്കലൈൻ ഇനി  എ ടി കെയുടെ ഗോൾവലയം കാക്കും. 500ലധികം തവണ ബോൾട്ടണിന് വേണ്ടി കളിച്ച ജാസ്കലൈൻ കഴിഞ്ഞ സീസണിൽ വിഗാൻ അത്‌ലറ്റിക് താരമായിരുന്നു.

42 കാരനായ ജാസ് കലൈൻ ഫിൻലാന്റ് ക്ലബ്ബ് മം പി യിലൂടെയാണ് കരിയർ ആരംഭിച്ചത്. 1997 മുതൽ 2012 വരെ ബോൾട്ടൺ വാണ്ടറേഴ്സിന്റെ ഗോൾ വലയം കാത്തു. ഏറ്റവും കൂടുതൽ കാലം ബോൾട്ടണിന് വേണ്ടി ഗോൾ വലയം കാത്ത ഗോൾ കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് ജാസ്കലൈൻ 2012ൽ ബോൾട്ടണിനോട് വിടപറഞ്ഞത്. പിന്നീട് വെസ്റ്റ്ഹാം, വിഗാൻ അത്‌ലറ്റിക് ടീമുകൾക്ക് വേണ്ടി കളിച്ചു. ഈ 42ാം വയസ്സിലും ഉജ്ജ്വല പ്രകടനമാണ് വിഗാൻ അത്‌ലറ്റികിന് വേണ്ടി ജാസ്കലൈൻ  പുറത്തെടുത്ത്. ജാസ്കലൈന്റെ വരവ് നിലവിലെ ചാമ്പ്യന്മാരായ എ ടി കെയ്ക്ക് ശക്തി പകരും.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ISL 2017: ഗോൾകീപ്പർ സന്ധിപ്നന്ദി കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരുന്നുഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സാണ്  ഗോൾകീപ്പർ സന്ദീപ് നന്ദിയെ  തിരിച്ചു വിളിക്കാൻ  തീരുമാനിച്ചത്. ജൂലായിൽ .എസ്.എൽ. ഡ്രാഫ്റ്റിൽ വിറ്റുപോകാതിരുന്ന  42 കാരനായ നന്ദിയെ മുൻ ക്ലബ്ബായ ബ്ലാസ്റ്റേർസ് തന്നെ  സ്വന്തമാക്കി.


കഴിഞ്ഞ വർഷം ഐഎസ്എൽ വിട്ടുപോയതിനേക്കാൾ തികച്ചും വ്യത്യസ്തമായ ടീമാണ് നന്ദി തിരിച്ചു വരുമ്പോൾ ഉള്ളത്  . പുതിയ സിഇഒ വരുൺ ത്രിപുരനേനി രംഗത്തെത്തിയതും നിരവധി പ്രശസ്ത താരങ്ങളേയും റനെ മെലിയെൻസ്റ്റീനെ  ഹെഡ് കോച്ചിയി കൊണ്ടുവരുകയും ചെയ്തു.

.എസ്.എൽ. ഡ്രാഫ്റ്റ് അവസാനിച്ചതിനുശേഷം ഒരു ഇന്ത്യൻ ഗോൾ കീപ്പറെ കൂടി തിരയുകയായിരുന്നു ബ്ലാസ്റ്റേർസ്  . ഇതോടെയാണ്   റുച്ച്ബാക്കയ്ക്കൊപ്പം  നന്ദിയെ വീണ്ടും ടീമിലേക്ക് തിരിച്ചെത്തിക്കുന്നത്  . 


ട്രാൻസ്ഫർ ഡെഡ്‌ ലൈൻ ഇന്ത്യൻ ക്ലബ്ബുകളെ എങ്ങനെ സ്വാധീനിക്കും
ഓഗസ്റ്റ് മാസത്തിലെ അവസാന ദിവസങ്ങൾ മിക്ക യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളും ട്രാൻഫെർ വിൻഡോയുടെ കൂട്ടപോരിച്ചിലിൽ ആവും. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് മികച്ച താരങ്ങളെ തങ്ങളുടെ നിരയിൽ എത്തിക്കാൻ ക്ലബ്ബുകൾ തമ്മിൽ ചൂടൻ ചർച്ചകൾ നടക്കുന്ന സമയം.

എന്നാൽ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പ്രവർതനങ്ങൾക്ക് ഇതുവരെ സാക്ഷി ആവേണ്ടി വന്നിട്ടില്ല. എന്നാൽ ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബുകളെ ഈ ട്രാൻസ്ഫർ വിൻഡോ എങ്ങനെ സ്വാധീനിക്കും. 

പ്രധാനമായി മനസിലാക്കിയിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ വിദേശ ക്ലബ്ബുകളിൽ നിന്നും താരങ്ങളെ ഇന്ത്യൻ ക്ലബ്ബുകളിലേക്ക് കൊണ്ടുവരണമെങ്കിൽ ഇന്ത്യയിലെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയിരിക്കണം. ഏത് രാജ്യത്തെ ക്ലബ്ബിൽ നിന്നാണോ കളിക്കാരൻ വരുന്നത് അവിടെ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ആണെങ്കിൽ അത് ട്രാൻസ്ഫെറിനെ ബാധിക്കില്ല.

എന്നാൽ ഓഗസ്റ്റ് 31 നാണ് ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയും പൂട്ടുന്നത്. ഈ വ്യാഴാഴ്ച അവസാനികുന്നതിന് മുമ്പായി ഡോക്യുമെന്റേഷൻ പ്രക്രിയ നടക്കാത്തപക്ഷം മറ്റ് ക്ലബ്ബുകളുമായി നിലവിൽ കരാറുള്ള താരങ്ങളെ കൈമാറ്റം ചെയാൻ സാധിക്കില്ല.ഇവിടെ പ്രധാന പോയിന്റ് എന്താണെന്ന് വെച്ചാൽ ഇന്ത്യൻ ക്ലബ്ബുകൾ നടത്തുന്ന വിദേശ സൈനിങ്ങുകൾ ഒന്നുകിൽ ലോൺ അടിസ്ഥാനത്തിലോ അല്ലെങ്കിൽ സ്വതന്ത്ര ഏജന്റ് ആയിട്ടുള്ള താരങ്ങളുമായി കരാറിൽ എത്തുകയോ ആണ്. ഉദാഹരണത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് മാർക്യു ഡിമിറ്റർ ബെർബറ്റോവ് ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെക്കുന്നതിന് മുൻപ് അദ്ദേഹം ഒരു സ്വതന്ത്ര ഏജന്റ് ആയിരുന്നു.

ലോൺ അടിസ്ഥാനത്തിലാണ് കരാരെങ്കിൽ ഓഗസ്റ്റ് 31 അവസാനത്തോടെ ക്ലബ്ബുകൾ ട്രാൻസ്ഫർ രേഖകൾ  പൂർതിയാക്കിയിരിക്കണം. എന്തുകൊണ്ടെന്നാൽ ഡീൽ പൂർണമാവണമെങ്കിൽ ക്ലബ്ബുകൾക്ക് ഇന്റർനാഷണൽ ട്രാൻസ്ഫർ സര്ട്ടിഫിക്കെറ്റ് (ഐടിസി) ഈ കരാർ പൂർത്തിയാക്കേണ്ടതുണ്ട്. താരത്തെ വാങ്ങുന്ന രാജ്യത്തെ ട്രാൻസ്ഫർ വിൻഡോ സമയ പരിധി അവസാനിച്ചിട്ടുണ്ട് എങ്കിൽ ഈ സർട്ടിഫിക്കറ്റ് ലഭിക്കുകയില്ല.

 

എന്നാൽ ക്ലബ്ബുകൾ സൗജന്യ ഏജന്റുമാരെ റിക്രൂട്ട് ചെയ്യാമെങ്കിലും, ബന്ധപ്പെട്ട താരത്തിന്റെ അവസാന കരാർ ആഗസ്ത് 31-നോ അതിനുമുൻപോ അവസാനിചിരിക്കണം. അങ്ങനെയുള്ള അവസരത്തിൽ മാത്രമേ, സ്വതന്ത്ര ഏജന്റിന് സാധുതയുള്ള ഐ.ടി.സി ഉണ്ടാവുകയുള്ളൂ. അതിനാൽ, ഒരു കളിക്കാരന്റെ കരാർ സെപ്റ്റംബർ അഞ്ചിന് അവസാനിക്കുകയാണെങ്കിൽ, താത്പര്യമുള്ള ഇന്ത്യൻ ക്ലബിന് സാധുതയുള്ള ഒരു ഐ.ടി.സി ഇല്ലാത്തതിനാൽ അദ്ദേഹത്തെ സൈൻ ചെയ്യാൻ കഴിയില്ല.

ഐ ലീഗ്, ഐഎൽഎൽ ക്ലബ്ബുകളിൽ ഭൂരിഭാഗം വിദേശ താരങ്ങേളേയും പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുള്ളതിനാൽ ഓഗസ്റ്റ് 31 ന് ശേഷം  സ്വതന്ത്ര ഏജന്റുമാർ ആയിട്ടുള്ള താരങ്ങളെയെ ഇനി ടീമിൽ എത്തിക്കാൻ സാധിക്കൂ.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

മക്കാവുനെതിരെയുള്ള മത്സരത്തിന് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കേരള ബ്ലാസ്റ്റേർസ് താരം ലാൽരുവതാര ഉൾപ്പെടെ ആറു U-23 താരങ്ങൾ
ഇന്ത്യൻ ഫുടബോൾ ഇതിഹാസം എം വിജയൻ ഇന്ത്യൻ ഫുടബോൾ ടീമിനൊപ്പം മക്കാവിലേക്ക് യാത്ര ചെയ്യും .

2017 സെപ്തംബർ 5 ന് മക്കാവുവിനെതിരെ നടക്കുന്ന  ഏഷ്യാ കപ്പ് ക്വാളിഫയർ മത്സരങ്ങൾക്കുള്ള 24 അംഗ സമിതിയിൽ ദോഹയിലെ .എഫ്.സി U -23 കാമ്പയിനിൽ നിന്നുള്ള ആറു പേരുണ്ട്


ഗ്രൂപ്പ്  എയിൽ ആറു പോയിന്റുകളോടെ ഒന്നാം  സ്ഥാനത്താണ് ഇന്ത്യ. മ്യാൻമർ, കിർഗിസ് റിപ്പബ്ലിക്കുകൾക്കെതിരായ മൽസരങ്ങൾ വിജയിച്ചാണ് ഇന്ത്യ ഒന്നാം സ്ഥാനത്തു  എത്തിയത് .


എന്നിരുന്നാലും, ഒരു പരിശീലകനായി മക്കാവുവിനെ കുറച്ചുകാണാൻ ഒരു കാരണവുമില്ലെന്ന് ദേശീയ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ അഭിപ്രായപ്പെട്ടു.


"മക്കാവുവിന്റെ തട്ടകത്തിൽ  അവരുടെ ആരാധകരുടെ  മുന്നിലാണ് അവർ  കളിക്കുന്നത് . ഇന്ത്യയിൽ  കളിക്കുന്നതിലും എവേയ് കളിക്കുന്നതിലും വ്യത്യാസമുണ്ട് . പക്ഷേ, ഞങ്ങൾക്ക് വെല്ലുവിളി അറിയാം, "കോൺസ്റ്റന്റൈൻ പറഞ്ഞു.

2017 ആഗസ്ത് 12 മുതൽ മുംബൈയിൽ ക്യാമ്പ് ചെയ്യത ഇന്ത്യൻ  ഫുട്ബാൾ ടീം  മൗറീഷ്യസ്, സെന്റ് കിറ്റ്സ്, നെവിസ് എന്നിവയ്ക്കെതിരെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.


"മക്കാവുമായുള്ള ഞങ്ങളുടെ വെല്ലുവിളിക്ക് മുന്നോടിയായി മത്സരങ്ങൾ വളരെ ആവശ്യമായ തയ്യാറെടുപ്പ്  ഞങ്ങൾക്ക് തന്നു." കോൺസ്റ്റന്റൈൻ സൂചിപ്പിച്ചു.


ഇന്ത്യൻ ഫുടബോൾ ഇതിഹാസം എം വിജയൻ ഇന്ത്യൻ ഫുടബോൾ ടീമിനൊപ്പം മക്കാവിലേക്ക് യാത്ര ചെയ്യുന്നതോടെ അദ്ദേഹം ടീമിന്റെ കാര്യയങ്ങൾ വിലയിരുത്തും 


"ബോഡി ലാംഗ്വേജ്  അനുകൂലമാണ്, പക്ഷെ അത്തരം മൽസരങ്ങൾക്ക് മുന്നോടിയായി, താഴ്ന്ന നിലവാരമുള്ള എതിരാളികൾക്ക് നേരെ അൽപം ചെറുതല്ലാത്ത ഒരു പ്രവണതയുണ്ട്. മക്കാവുവിന് നേരെ ആൺകുട്ടികൾ കഠിനമായി അധ്വാനിക്കണം, "അദ്ദേഹം പറഞ്ഞു.

മക്കാവുവിനെതിരെയുള്ള ഇന്ത്യൻ സ്‌ക്വാഡ് :ദിമിതർ ബെർബെറ്റോവ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് തന്റെ കോച്ചിങ് കരിയർ ലക്ഷ്യവുമായി
ബൾഗേറിയൻ ഇതിഹാസമായ ഡ
ദിമിതർ ബെർബറ്റോവ്‌  ഈ മാസം ആദ്യമാണ് കേരള ബ്ലാസ്റ്റേഴ്സുമായി  കരാർ ഒപ്പുവെച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാം ഹോട്ട്സുറും ബേയർ ലെവർക്കുസണും പോലുള്ള പ്രശസ്ത ക്ലബ്ബുകളിൽ കളിച്ചിരുന്ന  36 വയസ്സുകാരനായ ബെർബറ്റോവ് ഈ വർഷം അവസാനം ഇന്ത്യയിലേക്ക് എത്തും. 

മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടു തവണ പ്രീമിയർ ലീഗ് ജേതാവും രണ്ട് തവണ ബൾഗേറിയൻ പ്ലയെർ ഓഫ് ദി ഇയർ നേടിയ ബെർബെറ്റോവ്  ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റെക്കോർഡ് പ്രതിഫലം നേടുന്ന മൂന്നാമത്തെ താരമായി മാറി .കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മെലിയെൻസ്റ്റീൻ, ബെർബറ്റോവ് ബ്ലാസ്റ്റേഴ്സിൽ എത്തിയതിന്റെ കാരണം വ്യക്തമാക്കുകയാണ് .
കളിക്കാരനുമായി അടുത്ത ബന്ധമുള്ളർ പറയുന്നു  36 കാരൻ പ്രീമിയർ ലീഗ് ക്ലബ്ബായ വാൽഫോർഡുമായി പ്ലെയർ കോച്ച് റോൾ ചെയ്യുന്നതിനായി ചർച്ച നടത്തിയിരുന്നു . ഇതിനിടെയാണ് ബ്ലാസ്റ്റേഴ്സിനു  വേണ്ടി റെനെ ബെർബെറ്റോവിനെ എത്തിക്കുന്നത് .

മാഞ്ചസ്റ്റർ യുണൈറ്റഡ്  ആരാധകരുടെ ഫുൾ ടൈം ഡെവിൾസിന്റെ  യൂട്യൂബ് ചാനലിൽ  സംസാരിച്ചപ്പോൾ റെനേ ബെർബെറ്റോവിന്റെ സൈനിങ്ങിനെ കുറിച്ച് പറയുകയുണ്ടായി 

"എന്റെ കൂടെ  ചേരുവാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു വലിയ താരമാണ്  ദിമിതർ  ബെർബറ്റോവ്.അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്  .അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കളിക്കുന്നതിൽ സന്തോഷമുണ്ട്, മറ്റ് ഐഎസ്എൽ ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ  താത്പര്യം പ്രകടിപ്പിച്ചിരുന്നു ".
മാത്രമല്ല, ബെർബറ്റോവ് കേരള ബ്ലാസ്റ്റേർസ്  തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് റെനെ തുറന്നു പറഞ്ഞു . പ്രാഥമികമായും ബൾഗേറിയൻ താരം തന്റെ കാരിയറിൽ കോച്ചിങ് സ്ഥാനം ലക്ഷ്യമിടുന്നു. പരിശീലകൻ ആകാനുള്ള  ലക്ഷ്യത്തിൽ അവൻ വീണ്ടും എന്നോടൊപ്പം  ജോലി ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നു , അവൻ എന്റെ കൂടെ കോച്ചിങ് തലത്തിൽ എന്നെ സാഹായിക്കും ,ഇത് ഇന്ത്യൻ കളിക്കാരെ മെച്ചപ്പെടുത്തുന്നതിൽ സഹായകമാകും . "

2017-18 ISL ന്റെ ഏറ്റവും വലിയ സൈനിങ്ങുകളിൽ  ഒന്നാണെങ്കിലും ബെർബറ്റോവ് കേരള ബ്ളസ്റ്റേഴ്സിലെ ഒരു ഉപദേശകന്റെ വേഷം കൂടെ അണിയും. റെനെ മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ മുൻ താരങ്ങളായ വെസ് ബ്രൌൺ, പോൾ റച്ച്ബുക്ക എന്നിവരെ  ഒപ്പുവെച്ചതിന്റെ  ആശയയവും റെനേ  വിശദീകരിച്ചു.

"വെസ് [ബ്രൌൺ], പോൾ [റച്ബുക്ക], അവർ പരസ്പരം യുണൈറ്റഡിൽ ഐക്യത്തെ അറിഞ്ഞിട്ടുണ്ട്.ബാക്ക് ലൈനിൽ ഐക്യം അത്യാവശ്യമാണ് റെനേ കൂട്ടി ചേർത്തു .

2016 ലെ ഫൈനൽ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേർസ് , എട്ട് വിദേശ താരങ്ങളിൽ  ഏഴ് താരങ്ങളെയും സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ  എ എഫ് സി കപ്പ് കൂടെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. രണ്ട് തവണ ഐഎസ്എൽ റണ്ണർസ്‌ ആപ്പായ ബ്ലാസ്റ്റേഴ്സ്  മെലിയെൻസ്റ്റീൻ, ബെർബറ്റോവ് കൂട്ട് കെട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ടൈറ്റിൽ നേടാൻ ഒരുങ്ങുകയാണ് .

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

സ്റ്റീഫൻ കോൺസ്റ്റയിനും അദേഹത്തിന്റെ ചുണക്കുട്ടികൾക്കും അഭിനന്ദനങ്ങളുമായി മുൻ ഇന്ത്യൻ ഫുറ്ബോൾ താരങ്ങൾ
സ്റ്റീഫൻ കോൺസ്റ്റയിനും  അദേഹത്തിന്റെ ചുണക്കുട്ടികൾക്കും അഭിനന്ദനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ഒൻപത് അന്താരാഷ്ട്ര മത്സരങ്ങളിൽ (ഭൂട്ടാനെതിരായ അനൌദ്യോഗിക മത്സരം ഉൾപ്പെടെ) തോൽവിയറിയാതെ  റെക്കോർഡ് കുതിപ്പാണ് നടത്തുന്നത് 


"2011 ഏഷ്യൻ കപ്പിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് മനസിലാക്കാനും പഠിക്കാനും സാധിച്ചു  നമ്മൾ ചരിത്രം വീണ്ടും ആവർത്തിക്കും എന്നും  . " മുൻ  ഡിഫൻഡർ ദീപക് മൊണ്ടൽ ഏകോപിച്ചു. " കോൺസ്റ്റെയിൻ നൽകുന്ന പോരാട്ട വീര്യം നമ്മുടെ പ്ലയെര്സ് നു  എതിരാളിയുടെ മേൽ കടിഞ്ഞാണിടാനുള്ള ഊർജമാണ് നൽകുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു....


. "അവർ ഇപ്പോൾ എത്ര നന്നായി കളിക്കുന്നു ... തോൽവിയറിയാത്ത  പത്തു മത്സരങ്ങൾ എന്ന ലക്ഷ്യത്തിനു വേണ്ടി  കോച്ച് മുതൽ കളിക്കാർ വരെ, എല്ലാവരും ഒരു ടീമായി ഒന്നായി പ്രവർത്തിക്കുന്നു. "  


മുൻ ഫുട്ബാൾ പ്ലയെർ എന്ന നിലയിൽ  മൊൻഡാലിൻറെ  സെൻട്രൽ ഡിഫൻസ് പാർട്ണർ മഹേഷ് ഗൗളിയും ഒരു കാര്യം പറയുകയുണ്ടായി.....  "മുൻ കാലങ്ങളിലെ സ്ഥിതി വെച്ച് നോക്കുമ്പോൾ   നമ്മുടെ ദേശീയ ടീമിന്റെ  പ്രകടനം മുകളിലേക്കാണ്  പോയിക്കൊണ്ടിരിക്കുന്നത്    ഒരു വളർച്ച  എല്ലാവരെയും പോലെ തന്നെ  തനിക്കും ഏറെ സന്തോഷം ഉണ്ടാക്കുന്നതാണെന്നും  ഇനി  മക്കാവുമായുള്ള നമുക്ക്  വരാനിരിക്കുന്ന മത്സരത്തിന് എല്ലാ വിധ  വിജയാശംസകൾക് നേരുന്നു  എന്നും  "അദ്ദേഹം പറഞ്ഞു.

  2019 ലെ ഏഷ്യൻ കപ്പ് യോഗ്യതാ ടൂർണമെന്റിന് ഇന്ത്യൻ ഫുട്ബോളിന് മികച്ച പ്രകടനം കാഴ്ച വെക്കാനാവുമെന്നും ... 2 7 വർഷത്തിനു ശേഷം 2011 ലാണ്   .എഫ്.സി. ഏഷ്യൻ കപ്പിൽ ഞങ്ങൾക്ക് യോഗ്യത നേടാനായത്  .. എന്നാൽ  അടുത്തവർഷത്തിനുള്ളിൽ തന്നെ നമ്മൾക്കു .എഫ്.സി. ഏഷ്യൻ കപ്പിൽ വീണ്ടും  യോഗ്യത നേടാനായതിലൂടെ  നമ്മളുടെ  ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച ശരിയായ ദിശയിലാണെന്നു അവർ തെളിയിച്ചിരിക്കുന്നു എന്നും  2002 കോൺസ്റ്റന്റൈൻ കീഴിൽ അന്താരാഷ്ട്ര കരിയർ ആരംഭിക്കുകയും എൽ ജി കപ്പിൽ ഇന്ത്യക്കു വേണ്ടി ഗോൾഡൻ ഗോൾ നേടുകയും ഇപ്പോൾ  എഫ് എഫ്  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ  അഭിഷേക് യാദവ് പറഞ്ഞു ,  

എഫ് എഫ് ന്റെ   കീഴിൽ  മറ്റ് ടൂര്ണമെന്റുകളും  വളരെ മികച്ച രീതിയിൽ തന്നെയാണ് നടന്നത് . അണ്ടർ  -15 സാഫ് ചാമ്പ്യൻഷിപ്പിൽ നമ്മൾ   വിജയിച്ചു, അണ്ടർ  -17 ആൺകുട്ടികൾ വിദേശ മണ്ണിൽ അവരുടെ മികച്ച  പ്രകടനമായിരുന്നു നടത്തിയത്  ..  എഐഎഫ്എഫിൻറെ   കഠിനാധ്വാനത്തിന്റെ ഫലമായി ഇത് പോലെയുള്ള മികച്ച പ്രകടനങ്ങൾ നമ്മൾക്ക് കാഴ്ചവെക്കാനായി എന്നതും നമ്മുടെ ഒരു നേട്ടമാണെന്ന് യാദവ് കൂട്ടിച്ചേർത്തു ...


 ആരോഗ്യകരമായ മത്സരങ്ങളാണ് വിജയത്തിന്റെ താക്കോൽ  എന്ന് ഗൗളി ചൂണ്ടിക്കാട്ടി. കോൺസ്റ്റന്റൈൻ  ന്റെ റൊട്ടേറ്റിംഗ് സിസ്റ്റത്തിലൂടെ  ടീമിൽ  യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു


അതെ സമയം തന്നെ ഇന്ത്യൻ ടീമിന്റെ വളർച്ചക്ക് പിന്നിൽ കോൺസ്റ്റന്റൈൻ ൻറെ  തൊഴിൽ ധാർമികതയെ പ്രശംസിക്കാനും യാദവ് മറന്നില്ല...


തന്റെ  തൊഴിൽ ധാർമികതയെ അതിന്റെ ശരിയായ ദിശയിൽ തന്നെ അല്ലെങ്കിൽ ശരിയായ രീതിയിൽ തന്നെ തന്റെ കളിക്കാർക്കായി പകർന്നു കൊടുക്കുക .....  ഇതിലൂടെ തന്നെ 10 മത്സരങ്ങൾ തുടർച്ചയായി  തോൽവി അറിയാതെ മുന്നേറുക എന്ന ഒരു ചരിത്രം ഇന്ത്യൻ ഫുട്ബോളിൽ രചിക്കുക എന്നതാണ് ഇപ്പോളത്തെ തന്റെ  ലക്ഷ്യം...  അത് നേടാനുള്ള കഴിവ്  തന്റെ ചുണകുട്ടികൾക്കുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം എന്ന് ആണ് കോൺസ്റ്റന്റൈൻ സാക്ഷ്യപ്പെടുത്തുന്നത്....

Wednesday, August 30, 2017

പ്രീ സീസൺ തയ്യാറെടുപ്പിനായി സ്പെയിൻ ലക്ഷയമിട്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്കൾ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ വർഷത്തെ വിജയികൾക്ക് എ.എഫ്.സി  കപ്പ് പ്ലേയ് ഓഫ് കളിയ്ക്കാൻ സാധിക്കും എന്ന ഗുണം കൂടി കിട്ടുന്നതോടെ  ഐ എസ് എൽ   4-ആം സീസണിൽ വളരെയധികം കരുതലോടും ആവേശത്തോടും കൂടിയാണ് എല്ലാ ടീമുകളും മത്സരങ്ങളെ സമീപിക്കുക..  അതുകൊണ്ട് തന്നെ   ഈ സീസണിലെ  റിക്രൂറ്റെമെന്റ്സും മത്സരങ്ങൾക്ക് മുൻപുള്ള എല്ലാ തട്ടറെടുപ്പുകളും ഈ ടീമുകൾക്ക് വളരെ നിർണായകമാകും

ബാംഗളൂരു എഫ്സി, ജംഷഡ്പുർ എഫ്സി  എന്നീ  ടീമുകൾ ഉൾപ്പെടെ 10  ടീമുകളാണ് ഈ വരുന്ന സീസണിൽ ഐ സ് എൽ സീസൺ 4 ന് വേണ്ടി മത്സരിക്കുന്നത് ..  

കളിക്കാരുടെ  റിക്രൂട്ട്മെന്റ് പൂർത്തിയായതോടെ,  ടീമുകൾക്ക് ലഭിക്കാവുന്ന നല്ല പരിശീലനങ്ങളും പ്രീ - സീസൺ മാച്ചുകളും  നന്നായി പ്രയോജനപ്പെടുത്തി ഫലവത്തായ ഫലം നേടുന്നതിനുള്ള പദ്ധതികളാണ് എല്ലാ ടീമുകളും ആരംഭിച്ചിരിക്കുകയാണ്  സ്പെയിൻ ആണ് ഇപ്പ്രാവശ്യം കൂടുതൽ ടീമുകൾ നോട്ടമിടുന്നത്ന്നത് .  

മുംബൈ സിറ്റി, എഫ്സി ഗോവ, ഡെൽഹി ഡൈനാമോസ്  എന്നീ ടീമുകൾ വരുന്ന മാസത്തോടുകൂടി തങ്ങളുടെ പ്രീ- സീസൺ മാച്ചുകൾക്കും പരിശീലനങ്ങൾക്കുമായി സ്പൈനിലേക്കു തിരിക്കും .. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പ് ആയ കേരള ബ്ലാസ്റ്റേഴ്സ്   മധ്യ കിഴക്കൻ രാജ്യങ്ങളിൽ പെട്ട  ഐബിറിയൻ പെനിൻസുല  ആണ്  തിരഞ്ഞെടുത്തിരിക്കുന്നത് ...

ഡൽഹി ഡൈനാമോസ് ഖത്തറിലെ   അവരുടെ തന്നെ പാർട്ണർമാരായ ആസ്പയർ അക്കാദമിയിൽ നിന്നും കൂടുതൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താ നാണ് ലക്ഷ്യമിടുന്നത്....

കൂടാതെ, AFC കപ്പ് വേണ്ടി  സ്പെയിനിൽ  പരിശീലനം നടത്തികൊണ്ടിരിക്കുന്ന  ബംഗളുരു എഫ്സി ഇപ്രാവശ്യവും  അവിടെ തെന്നെയാണ് വിദഗ്ദ്ധ പരിശീലനം  നടത്തുക 

 4 -ആം സീസണിൽ തങ്ങളുടെ മൂന്നാം കിരീടം ഉന്നമിട്ടുകൊണ്ടാണ്  നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊൽക്കത്ത ടെഡി  ഷെറിംഗാമിനു  കീഴിൽ ദുബായിൽ പരിശീലനം ലക്‌ഷ്യം വെക്കുന്നത് 

സ്റ്റീവ് കോപ്പെലിന്റെ ശിക്ഷണത്തിൽ എത്തുന്ന ജെംഷെദ്പുർ എഫ് സി ആകട്ടെ കഴിഞ്ഞ പ്രാവശ്യം കേരളാ ബ്ലാസ്റ്റേഴ്‌സ്ന്  പ്രീ - സീസൺ തയ്യാറെടുപ്പുകൾ നടത്തിയ തായ്‌ലൻഡ് ആണ് ലക്ഷ്യമിടുന്നത് 

ചെന്നെയിൻ എഫ് സി യും തങ്ങളുടെ  ഈ സീസണ് മുന്നോടിയായുള്ള പരിശീലനം ഇന്ത്യക്കു പുറത്തു തന്നെ ആകും എന്നാണ് പറയുന്നത് എങ്കിലും പരിശീലന സ്ഥലം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അറിയാൻ കഴിഞ്ഞു ...

എന്നാൽ പുണെ എഫ് സി ക്കു തങ്ങളുടെ ഹോം ഗ്രൗണ്ടിലും ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലുമായി പരിശീലനം ലഭ്യമാക്കും എന്നാണ് അറിയുന്നത് 

അത് പോലെ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  അവരുടെ പ്രീ -സീസൺ പരിശീലനങ്ങൾ മണിപ്പുർ , ഷില്ലോങ്  എന്നിവിടങ്ങളിൽ ആണ് ഉദ്ദേശിക്കുന്നത്  വിദേശത്തു പരിശീലനം വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും എന്നുമാണ് അറിയാൻ സാധിച്ചത് ..

Tuesday, August 29, 2017

രാഷ്ട്രീയ ഖേൽ പ്രോത്സാഹന പുരസ്‌കാർ അവാർഡ് നീതാ അംബാനി രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചു"രാഷ്ട്രീയ ഖേൽ പ്രോത്സാഹന പുരസ്‌കാർ" രാഷ്ട്രപതി രാമനാഥ് കോവിന്ദിൽ നിന്നും  ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ റിലയൻസ് ഫൌണ്ടേഷൻ സ്ഥാപക ചെയർപേഴ്സൺ ശ്രീമതി നിതാ അംബാനി സ്വീകരിച്ചു. സ്പോർട്സ്  ഫോർ ഡവലപ്മെന്റ്  വിഭാഗത്തിലാണ് റിലൈൻസ് ഫൌണ്ടേഷൻ ഈ അവാർഡിന് അർഹരായത്.

സ്പോർട്സ് യുവജന കാര്യ വകുപ്പ്  സ്പോൺസർഷിപ്പ്, സ്പോർട്സ് പ്രൊമോഷൻ ബോർഡുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനനാണു  രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്ക്കർ അവാർഡ് നൽകുന്നത്.


രാജ്യത്തെ യുവാക്കളിൽ സ്പോർട്സുമായി ബന്ധപ്പെട്ട താൽപ്പര്യത്തെ വർദ്ധിപ്പിക്കാൻ റിലയൻസ് ഫൗണ്ടേഷന്റെ സംഭാവന വളരെ വലുതാണ്. 2010 ൽ രൂപംകൊണ്ട റിലയൻസ് ഫൗണ്ടേഷൻ നമ്മുടെ രാജ്യത്ത് ഗ്രാമീണ കുട്ടികൾക്ക് വഴികാട്ടികളാകാൻ സമൂഹത്തിൽ നേതൃത്വം വഹിക്കാൻ  വളരെ അധികം പ്രയത്നിച്ചിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിന് മതിവരാത്ത നന്ദി നിതാ അംബാനിയോടും അവരുടെ റിലൈൻസ് ഫൌണ്ടേഷനിന്നോടും പറയേണ്ടത് ഉണ്ട്. പല യുവ തലമുറകൾക്ക് ഫുട്ബോളിൽ അവസരം ഒരുക്കാൻ അവർക്ക് സാധിച്ചു .
ഇന്ത്യൻ സൂപ്പർ ലീഗും റിലൈൻസിന്റെ ഒരു വിത്താണ് .ഈ  മാറ്റങ്ങൾ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ റാങ്കിങ്ങിലും നമ്മൾ കണ്ട് തുടങ്ങി. റിലൈൻസ് ഫുട്ബോൾ യൂത്ത് സ്പോർട്സിലൂടെ വന്ന കേരള യുവ താരം അജിത് ശിവൻ കേരള ബ്ലാസ്റ്റേഴ്സിന് ഡ്രാഫ്റ്റിലൂടെ സൈൻ ചെയ്തു .ഇത് പോലെ കൂടുതൽ പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ റിലൈൻസ് ഫൗണ്ടേഷന് കിട്ടിയ അവാർഡ് തികച്ചും അർഹിക്കുന്നതാണ്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ISL 2017: ക്രൊയേഷ്യൻ ഡിഫൻഡർ ഡാമീർ ഗ്രിഗിക് പൂനെ സിറ്റിയിൽ
രൊയേഷ്യൻ ഡിഫൻഡർ ഡാമീർ ഗ്രിഗികിനെ പൂനെ സ്വന്തമാക്കി. പൂനെ സിറ്റി ട്വിറ്ററിലൂടെയാണ് ഗ്രിഗികിനെ സൈൻ ചെയ്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത് .പുണെയുടെ  ആറാമത്തെ വിദേശ താരമാണ് ഗ്രിഗിക് . ഗ്രിഗിക് അവസാനം സ്ലോവേനിയൻ ക്ലബ് റഡാർ വേലെൻജന് വേണ്ടിയാണ് കളിച്ചത്.

ജർമ്മനിയിലെ ഗ്ലാഡ്ബെക്കിൽ ജനിച്ച ഗ്രിഗിക്ക് ഒരു  സെന്റർ ബാക്ക് ആണ്. ജർമ്മനി, ആസ്ട്രിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ച പരിചയസമ്പത്ത് ഗ്രിഗികിനുണ്ട്. ഇരു കാലുകളും ഒരു പോലെ ഉപയോഗിക്കാൻ ഈ 25 കാരനാകും. 


പുണെ സിറ്റിയിൽ എത്തിയ മറ്റു വിദേശ താരങ്ങൾ ജോനാതൻ ലക്ക, റാഫേൽ ലോപസ്, മാർസെലിൻഹോ, മാർകോസ് ടിബാർ, എമിലിയാനോ അൽഫാരോ എന്നിവരാണ്.
©  സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

വെനസ്വേല സ്ട്രൈക്കർ മിക്കു ബെംഗളൂരു എഫ് സിയി
വെനസ്വേല ദേശീയതാരം മിക്കു എന്ന നികോളസ്‌ ലടിസലോ ഫെഡോർ ഫ്ലോറസ് ബെംഗളൂരു എഫ് സിയിൽ. 51 മത്സരങ്ങളിൽ വെനസ്വേലൻ കുപ്പായമിട്ട മിക്കു 11 ഗോളുകളും നേടിട്ടുണ്ട്. ബെംഗളൂരു എഫ് സി ട്വിറ്ററിലൂടെയാണ് മിക്കുവിനെ സൈൻ ചെയ്ത വിവരം പുറത്തുവിട്ടത്.

32 കാരനായ മിക്കു വലൻസിയ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് പിന്നീട്. വലൻസിയ സീനിയർ ടീമിനും വലൻസിയ ബി ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞു. 2012-13 സീസണിൽ സ്കോട്ടിഷ് പ്രീമിയർ ലീഗ്, സ്കോട്ടിഷ് കപ്പ്  നേടിയ സെൽറ്റിക് ടീമിൽ അംഗമായിരുന്നു മിക്കു. സ്പാനിഷ് ലീഗിൽ ഗെറ്റാഫെ, റയൽ വല്ലകാനോ എന്നി ടീമുകളിലും മിക്കു കളിച്ചിട്ടുണ്ട്. റയൽ വല്ലകാനോയിൽ നിന്നാണ് ബ്ലൂസിന്റെ ഗോൾ വേട്ടയ്ക്ക് ചുക്കാൻ പിടിക്കാൻ മിക്കു എത്തുന്നത്.

മിക്കു കൂടെ ബെംഗളൂരു നിരയിൽ എത്തുന്നതോടെ വിദേശതാരങ്ങളുടെ എണ്ണം ഏഴായി ഉയരും

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

എഫ് സി കേരളയുടെ മൂന്ന് കളിക്കാർ കേരള സബ് ജൂനിയർ ടീമിൽ
ഈ കഴിഞ്ഞ അന്തർ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സബ് ജൂനിയർ കേരള ടീമിലേക്ക് തൃശ്ശൂർ ജില്ലയിൽ നിന്ന് സെലെക്ഷൻ ലഭിച്ച മൂന്ന് പേരും എഫ് സി കേരള താരങ്ങളാണ് .ജൂനിയർ തലത്തിൽ സോക്കർ സ്‌കൂൾ തുടങ്ങി ആദ്യ വര്ഷം തന്നെ സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് മികച്ച പ്രതിഭകളെ സമഭാവന ചെയ്തിരിക്കുകയാണ് എഫ് സി കേരള .മൃദുൽ ,  അഭിജിത് ,ഷിഫാസ് എന്നിവരാണ് സെലക്ഷൻ നേടിയ മൂന്ന് താരങ്ങൾ .

ഫിഫ U-17 ലോകകപ്പ് : ഫുടബോൾ മാമാങ്കത്തിന് കേരളം ഒരുങ്ങുന്നു , ഒരു മില്യൺ ഗോളുകൾ ഉതിർത്ത് ലോക റെക്കോർഡ് ഇടാനും


സെപ്തംബർ 27 ന് ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ  കേരളത്തിന്റെ സംസാരമായിരിക്കും. സ്കൂളുകൾ, കോളേജുകൾ, പഞ്ചായത്തുകൾ, ക്ലബ്ബുകൾ, ജംഗ്ഷനുകൾ എന്നിവയിൽ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി 8 മണി വരെ ഫുട്ബോൾ മാമാങ്കത്തിൽ പങ്ക് ചേരും .

കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള എല്ലാ നടപ്പാതകളിലും നിന്നുള്ള ആളുകൾ പെനാൽറ്റി ഷൂട്ടൗട്ട് പോസ്റ്റുകളിൽ  ഗോൾ അടിക്കും . ഒക്ടോബറിൽ കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ  -17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണ പരിപാടികളിൽ ഒന്നാണിത്.

"ഒരു മില്യൺ  ഗോൾ" എന്ന പേരിലാണ് പരിപാടി ലോക റെക്കോർഡ് ആകാൻ ഒരുങ്ങുകയാണ് . കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ (കെ.എസ്.എസ്.സി) അതികൃതർ  പങ്കെടുക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകുകയും ഓരോ സ്ഥലത്തും പരിപാടി നിരീക്ഷിക്കുകയും ചെയ്യും.

ഡാറ്റയും സ്കോറുകളും സമാഹരിച്ച്  ജില്ലാ സ്പോർട്സ് കൌൺസിലിന്റെ ഓഫീസുകളിലേക്ക് കേന്ദ്രത്തിൽ വെച്ച് പങ്കെടുക്കുന്നവരുടെ എണ്ണം, ലക്ഷ്യങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ അതികൃതർ കൈമാറും . 5s, 7s, 11s എന്നിവയ്ക്കുള്ള സ്പെസിഫിക്കേഷനുകൾ അനുസരിച്ച് ഗോൾ പോസ്റ്റുകൾ തയ്യാറാക്കും . "ഒരു മില്യൺ ഗോളുകൾ അന്നേ ദിവസം  ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അത് ഒരു ലോക റെക്കോർഡ് ആയിരിക്കും, ഞങ്ങൾ പ്രതീക്ഷിക്കുന്നു, നമ്മുടെ രാജ്യത്ത് ആദ്യമായി നടന്നുകൊണ്ടിരിക്കുന്ന പരിപാടി പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട്," കെ.എസ്.എസ്.സി പ്രസിഡന്റ് ടിപി ദാസൻ പറഞ്ഞു

ഫുട്ബോൾ  ആഘോഷം ആകാശത്തോളം ഉയരാൻ  ഞങ്ങൾ  ആഗ്രഹിക്കുന്നു, അതിനാൽ പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഞങ്ങൾ അന്വേഷിക്കും .ഒരു മില്യൺ  ഗോൾ, ലോകകപ്പിലെ ഫിഫയുടെ സന്ദേശം ഓരോ മുക്കിലും മൂലയിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, "  ഫുട്ബോൾ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിന്റെയും ലോകത്തെ മുഴുവൻ ജനങ്ങളുടെയും ലോകകപ്പ് പ്രേക്ഷണം നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, "ദാസൻ കൂട്ടി ചേർത്തു.മറ്റൊരു രസകരമായ പ്രോത്സാഹന പരിപാടി സെലിബ്രിറ്റി ഫുട്ബോൾ മത്സരങ്ങൾ ആണ്

ഇതിൽ ലെജിസ്‌ട്രേറ്റർസ് , സിനിമാ താരങ്ങൾ ,മാധ്യമ പ്രവർത്തകർ ,സിവിൽ സർവീസ് ഉദ്യോഗസ്ഥർ...എന്നിങ്ങനെ ഉൾപ്പെടുന്നവർ പങ്ക്കെടുക്കും .

എംഎൽഎമാർ, എം പിമാരിൽ പേരുകൾ രജിസ്റ്റർ ചെയ്യുന്നവരെ രണ്ട് ടീമായി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിക്കും, ഇത് തലസ്ഥാനത്തായിരിക്കും നടത്തുക . സിനിമാതാരങ്ങൾക്കുള്ള മത്സരം  കൊച്ചിയിൽ നടക്കും . മാധ്യമ പ്രവർത്തകരും സിവിൽ സർവീസ് ഉദ്യോഗസ്ഥരുമടങ്ങുന്നവരുടെ  മത്സരങ്ങൾ നടക്കുന്ന വേദികൾ   തീരുമാനിച്ചിട്ടില്ല , "ദാസൻ പറഞ്ഞു. പ്രോത്സാഹന പരിപാടികളിൽ ടോർച്ച് റാലിയും, ഫുട്ബോൾ  റണ്ണും  ശ്രദ്ധേയമാണ്. ടോർച്ച് റാലികൾ പാറശാലയിൽ നിന്ന് തുടങ്ങും . സെപ്തംബർ മൂന്നിന് കാസർകോട് മുതൽ  സ്പോർട്സ് താരങ്ങൾ ഫുട്ബോൾ റണ്ണിന് തുടക്കം കുറിക്കുംസെപ്തംബർ 6 ന്  ടോർച്ച് റാലിയും ഫുടബോൾ റണ്ണും  കൊച്ചിയിൽ ഒത്തുചേരും. "സംസ്ഥാനത്തെ ഫിഫ ലോകകപ്പ്  നോഡൽ ഓഫീസർ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു . ആഗസ്ത് 28 ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിറ്റി ലോഗോ പ്രകാശനം ചെയ്തു . കൊച്ചിയിലും ഫുട്ബോളിൻറെയും സവിശേഷതകൾ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൊച്ചിയിൽ നടക്കുന്ന ട്രോഫി പ്രദര്ശന റാലി സെപ്റ്റംബർ 22, 23, 24 തീയതികളിൽ നടക്കും. ആദ്യ ദിവസം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ട്രോഫി പ്രദർശിപ്പിക്കും. അടുത്ത ദിവസം, ട്രോഫിയുമായി  റാലി നഗരത്തിന് ചുറ്റും പ്രദർശിപ്പിക്കും .ആഗസ്ത് 24 ന് ട്രോഫി ഫോർട്ട് കൊച്ചിയിൽ പ്രദർശിപ്പിക്കും.

Source Credit:Times Of India

Blog Archive

Labels

Followers