പൂനെയുടെ മുന്നേറ്റനിരയിലേക്ക് ഒരു ഗോളടിവീരൻ കൂടി. ഡനെ കെല്ലി എന്ന ജമൈക്ക താരമാണ് കഴിഞ്ഞ വർഷങ്ങളിൽ ഗോൾ അടിച്ചു കൂട്ടിയ മാഴ്സലീഞ്ഞോ, എമലിയാനോ അൽഫാരോ എന്നിവയുടെ നിലയിലേക്ക് എത്തുന്നത്. ഡനെ കെല്ലിയുമായി പൂനെ ടീം അവസാനവട്ട ചർച്ചയിലാണ്.
യുണൈറ്റഡ് സോക്കർ ലീഗിൽ 42 ഗോളുകളൊടെ ഓൾ ടൈം ലീഡിങ് ടോപ്പ് സ്കോറാണ് ഡനെ കെല്ലി.
നിലവിൽ യുണൈറ്റഡ് സോക്കർ ലീഗിൽ റനോ 1868 ന് വേണ്ടി കളിക്കുന്ന ഈ 26 കാരൻ 15 മത്സരങ്ങളിൽ നിന്നും ഇതുവരെ 13 ഗോളുകൾ നേടി കഴിഞ്ഞു.
ജമ്മെക്ക ടീം ടിവോളി ഗാർഡൻസിലൂടെ കരിയരിന് തുടക്കം കുറിച്ച ഡനെ. പീന്നീട് ചർലേസ്റൺ ബാറ്ററിയിലൂടെ യു എസ് എല്ലിൽ എത്തി. 2012ൽ ജേതാക്കളായ ചർലേസ്റൺ ബാറ്ററിക്ക് വേണ്ടി 10 ഗോളുകളാണ് ഡനെ നേടിയത്. സ്വോപെ പാർക് റേഞ്ചർസിന് വേണ്ടിയും ഡനെ യു എസ് എല്ലിൽ കളിച്ചിട്ടുണ്ട്.
ഡനെ കൂടെ പൂനെ ടീമിലെത്തിയാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മുന്നേറ്റനിരയായി മാറും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment