Wednesday, August 16, 2017

എ എഫ് സി കപ്പ് : ബെംഗളൂരു എഫ് സി ടീമിനെ പ്രഖ്യാപിച്ചു. 14 പുതുമുഖങ്ങൾ ടീമിൽ.



എ എഫ് സി കപ്പിനുള്ള 25 അംഗ ടീമിനെ കോച്ച് ബെംഗളൂരു എഫ് സി ആൽബർട്ട് റോക്ക പ്രഖ്യാപിച്ചു. ടീമിൽ 14 പേർ പുതുമുഖങ്ങളാണ്. ഇതിൽ രണ്ടു താരങ്ങൾ ബെംഗളൂരു എഫ് സി യൂത്ത് അക്കാദമിയിൽ നിന്നും ഉള്ളവരാണ്.

ആഗസ്റ്റ് 23ന് നോർത്ത് കൊറിയൻ ക്ലബ്ബായ ഏപ്രിൽ 25 മായിട്ടാണ് എ എഫ് സി കപ്പിലെ നോക്കൗട്ടിലെ ആദ്യ പാദം മത്സരം. ബെംഗളൂരു എഫ് സിയുടെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായതോടെ നിരവധി ഇന്ത്യൻ താരങ്ങൾ ബെംഗളൂരു ടീം വിട്ടുപോയി. ഇത് ടീമിനെ എങ്ങനെ ബാധിക്കും എന്ന ആശങ്ക ടീമിനുണ്ട്. 

ആസ്ട്രേലിയൻ താരം എറിക് പാർട്ടലു, സ്പാനിഷ് താരങ്ങളായ അന്റോണിയോ ഡോവലെ, ഡിമസ് ഡൽഫേഡോ, ജുവൻ ഗോൺസാലസ് എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ. പ്രതിരോധ താരം ജോൺ ജോൺസൺ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്നും പിന്മാറി. ഇത് ടീമിനെ  ദോഷകരമായി ബാധിക്കും.

ലീഗൻ അഗസ്റ്റിൻ, പ്രശാന്ത് കലിംഗ എന്നിവരാണ് യൂത്ത് അക്കാദമിയിൽ നിന്നും ടീമിലെത്തിയത്. ബെംഗളൂരു എഫ് സി യുടെ പ്രീ സീസണിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ടീമിലേക്കുള്ള വാതിൽ തുറന്നത്. 
ഇന്ത്യൻ നായകൻ സുനിൽ ഛേത്രി യാണ് ബെംഗളൂരു എഫ് സിയുടെ ക്യാപ്റ്റൻ. 


സെപ്റ്റംബർ 13 ന് പയങ്ക്യാങ്ങിലെ മെയ് ഡേ സ്റ്റേഡിയത്തിലാണ് രണ്ടാം പാദം മത്സരം

25 അംഗ ടീം 👇
ഗോൾകീപ്പർമാർ: ലാൽതുമുമിയ റാൽറ്റ്, അബ്രാ മണ്ഡൽ, കാൽവിൻ അഭിഷേക്.

പ്രതിരോധ നിര: രാഹുൽ ഭേക്, സുഭാഷിഷ് ബോസ്, സോഹ്മിംഗ്ലിയാനറാൽറ്റ്, കോളിൻ അബ്രാൻചെസ്, ജോയ്നർ ലുറൻസ്കോ, ജുവാൻ ഗോൺസാലസ്, നിഷു കുമാർ, പ്രശാന്ത് കലിംഗ.

മധ്യനിര: എറിക് പാർത്തലുൾ, ഡിമാസ് ഡെൽഗോഡോ, ടോണി ദൊവാലെ, ബോത്തിംഗ് ഹാക്കിപ്, ലെന്നി റോഡ്രിഗ്സ്, അൽവിൻ ജോർജ്, ഹർമൻജോട്ട് ഖബ്ര, മാൽസാവ്മെസുവാല, റോബിൻസൺ സിംഗ്.

മുന്നേറ്റനിര : സുനിൽ ഛേത്രി, ഉതാന്ത സിംഗ്, ഡാനിയൽ ലാൽലിംപുവിയ, തോങ്ഖോസയം ഹാക്കിപ്, ലിയോൺ അഗസ്റ്റിൻ.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers