വെനസ്വേല ദേശീയതാരം മിക്കു എന്ന നികോളസ് ലടിസലോ ഫെഡോർ ഫ്ലോറസ് ബെംഗളൂരു എഫ് സിയിൽ. 51 മത്സരങ്ങളിൽ വെനസ്വേലൻ കുപ്പായമിട്ട മിക്കു 11 ഗോളുകളും നേടിട്ടുണ്ട്. ബെംഗളൂരു എഫ് സി ട്വിറ്ററിലൂടെയാണ് മിക്കുവിനെ സൈൻ ചെയ്ത വിവരം പുറത്തുവിട്ടത്.
32 കാരനായ മിക്കു വലൻസിയ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് പിന്നീട്. വലൻസിയ സീനിയർ ടീമിനും വലൻസിയ ബി ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞു. 2012-13 സീസണിൽ സ്കോട്ടിഷ് പ്രീമിയർ ലീഗ്, സ്കോട്ടിഷ് കപ്പ് നേടിയ സെൽറ്റിക് ടീമിൽ അംഗമായിരുന്നു മിക്കു. സ്പാനിഷ് ലീഗിൽ ഗെറ്റാഫെ, റയൽ വല്ലകാനോ എന്നി ടീമുകളിലും മിക്കു കളിച്ചിട്ടുണ്ട്. റയൽ വല്ലകാനോയിൽ നിന്നാണ് ബ്ലൂസിന്റെ ഗോൾ വേട്ടയ്ക്ക് ചുക്കാൻ പിടിക്കാൻ മിക്കു എത്തുന്നത്.
മിക്കു കൂടെ ബെംഗളൂരു നിരയിൽ എത്തുന്നതോടെ വിദേശതാരങ്ങളുടെ എണ്ണം ഏഴായി ഉയരും
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment