സാഫ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം ധാക്കയിൽ വെച്ച് സപ്തംബർ 4 മുതൽ 15 വരെ നടത്തപ്പെടും . ദക്ഷിണ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി അൻവറുൾ ഹക്ക് ഹെലലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഞായറാഴ്ച നേപ്പാളിലെ കാട്ട്മണ്ഡുവിൽ ചേർന്ന യോഗത്തിലാണ്
സെപ്തംബർ 4 മുതൽ 15 വരെ 7 ടീമുകൾ പങ്കെടുക്കുന്ന സാഫ് ഫുട്ബാൾ ചാംപ്യൻഷിപ്പ് ധാക്കയിൽ വെച്ച് നടത്താൻ തീരുമാനമായത്. ടൂർണമെന്റിൽ അഫ്ഗാനിസ്ഥാന്റെ പങ്കാളിത്തം ഇപ്പോളും അനിശ്ചിതാവസ്ഥയിൽ തുടരുകയാണെന്ന് ഹെലാൽ അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം സാഫ് യു -15, യു -18 വനിതാ ചാമ്പ്യൻഷിപ്പുകൾ, സാഫ് വുമൺസ് ചാമ്പ്യൻഷിപ്പ്, സാഫ് അണ്ടർ 15 ചാമ്പ്യൻഷിപ്പ് എന്നിവയും അടുത്ത വർഷം സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
0 comments:
Post a Comment