ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) തിളങ്ങിയ താരങ്ങളെ കരാറാക്കി ജംഷഡ്പൂർ എഫ്സി മികച്ച താരങ്ങളെ സ്വന്തമാക്കുന്നത് തുടരുകയാണ്. ആന്ദ്രെ ബൈക്കിക്ക് വേണ്ടി കരാർ ഏതാണ്ട് ഉറപ്പിച്ചതായി ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു .
ഗ്രീസ്, പോർച്ചുഗൽ, റഷ്യ എന്നിവിടങ്ങളിൽ പരിചയ സമ്പത്തുള്ള താരമാണ് ബൈക്കി . അദ്ദേഹത്തിന് ധാരാളം പ്രീമിയർ ലീഗ് അനുഭവങ്ങളുമുണ്ട് . ബാൻലീ , റീഡിംഗ്, ബ്രിസ്റ്റോൾ സിറ്റി, മിഡിൽസ് ബ്രോ , ചാൾട്ടൺ, പോർട്ട് വാലെ എന്നീ ആറ് ക്ലബ്ബുകൾക്ക് എസ്പാൻയോളിൻറെ മുൻ യൂത്ത് താരമായ ബൈക്കി കളിച്ചിട്ടുണ്ട് .ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റടിനു വേണ്ടി കളിച്ചിരുന്നു .
0 comments:
Post a Comment