പ്രിയപ്പെട്ടവരെ ,
ഫുട്ബാൾ എന്നത് ഒരു വികാരത്തിനുമപ്പുറം മനസ്സിൽ പ്രവേശിച്ചവരാണ് മലയാളികൾ.നാട്ടിൻ പുറങ്ങളിലെ നാടൻ ഫുട്ബോൾകളി മുതൽ അന്താരാഷ്ട്ര മത്സരങ്ങൾ വരെ ഒരേ മനസ്സോടെ സ്നേഹിച്ചവർ. നാട്ടിൽ ആയാലും വിദേശത്തായാലും ആ അവേശത്തിന് ഒരു കുറവും വരുത്താതെ കൊണ്ട് നടക്കുന്നവർ.സാമൂഹിക മാധ്യമങ്ങളുടെ വളർച്ച ഈ അവേശത്തിന് ഒരുപാട് പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ട്.ഒരുപാട് വാട്‌സ്ആപ്പ് ഫേസ്‌ബുക് കൂട്ടായ്മകൾ ഇതിലൂടെ ജന്മം കൊണ്ടു. കേരളം മുതൽ യൂറോപ്പ് വരെ വ്യാപിച്ചുകിടക്കുന്ന ഒരു കൂട്ടായ്മയാണ് സൗത്ത് സോക്കേഴ്‌സ്. ഫുട്ബോളിലെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കുകയും ചർച്ചകളും തർക്കങ്ങളും കളിയാക്കലുകളും പ്രോത്സാഹനങ്ങളുമായി 24 മണിക്കൂറും ആക്റ്റീവായ ഒരു കുടുംബമാണത്. സൗത്ത് സോക്കേഴ്‌സ് എന്ന കൂട്ടായ്മയോട് ആദ്യമായി അനുഭാവം പ്രകടിപ്പിച്ച ഒരു ടീം ആണ് എഫ് സി കേരള. ഇന്ത്യയിൽ തന്നെ ആദ്യത്തെ ജനകീയ പ്രൊഫെഷണൽ ഫുട്ബോൾ ക്ലബ്ബ് മലയാളികളുടെ സ്വന്തം ടീം.കേരളത്തിൽ അങ്ങോളം ഇങ്ങോളം അറിയപ്പെടാതെ കിടക്കുന്ന പ്രതിഭകളെ കണ്ടെടുക്കാനായി വളരെ വലിയ ഒരു സെലക്ഷൻ ട്രയൽ നടത്തി അവരുടെ സീനിയർ ടീമിനെ സെലക്ട് ചെയ്യുകയും ചെയ്തു അതിലൂടെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ പ്രവേശനത്തിന് തയ്യാറെടുത്ത് നിക്കുന്ന ഈ ടീം കേരളത്തിലെ ഫുട്ബോൾ പ്രതാപത്തിന് ഒരു പുത്തൻ ഉണർവാണ് നൽകുന്നത്. സൗത്ത് സോക്കേഴ്‌സും എഫ് സി കേരളയും ഒത്തുചേർന്നുകൊണ്ട് സൗത്ത് സോക്കേഴ്‌സ് എഫ് സി കേരള കുടുംബങ്ങങ്ങൾ ഈ വരുന്ന 27ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒത്തുചേരുന്നു. വിദഗ്ധരുടെ ക്ലാസുകൾ അനുഭവ കുറിപ്പുകൾ സൗഹൃദ മത്സരങ്ങൾ ഇന്നെ ദിവസം നടക്കുന്നുണ്ട് എല്ലാ ഫുട്ബോൾ പ്രേമികൾക്കും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് സ്വാഗതം.
0 comments:
Post a Comment