Wednesday, August 16, 2017

ഗുരുപീത് സിങ് സന്ധു സ്റ്റേബിക് വിടുന്നു ,അടുത്തത് ബെംഗളൂരു എഫ് സിയോ കേരള ബ്ലാസ്റ്റേഴ്സിലേക്കോ ??




ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു ഇന്ത്യൻ സൂപ്പർ ലീഗിൽ  ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുന്നു.

നോർവീജിയൻ ട്രാൻസ്ഫർ വിൻഡോ ഇന്ന് അവസാനിക്കുകയാണ് , മൂന്ന് വർഷത്തോളം സ്റ്റാബെക്കിൽ കളിച്ച ഗുർപീത് ക്ലബ്ബ് വിട്ടതായി നോർവീജിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .


സ്റ്റോബക്ക് അവരുടെ  ഔദ്യോഗിക വെബ്സൈറ്റിൽ ഒരു പ്രസ്താവനയോടെ സ്ഥിരീകരിച്ചിട്ടുണ്ട്. സീസണിൽ IFK Göteborg ൽ നിന്നും സ്റ്റബേക്കിലേക്ക്  ജോൺ ആൽബർഗിനെ  വായ്പ അടിസ്ഥാനത്തിൽ ടീമിലെത്തിച്ചു. 35 കാരനായ ജോൺ ഇന്ത്യൻ ഫുട്ബാളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഗുർപ്രീത് സിംഗ് സന്ധുവിന് പകരക്കാരനായി എത്തുന്നത്.


ഇപ്പോഴത്തെ സ്റ്റാബേക്ക് മാനേജർ ടോണി ഓർഡിനസ് ഇങ്ങനെ പറഞ്ഞു: "ക്ലബ്ബിൽ ഒരു നല്ല വ്യക്തിത്വമുണ്ടായിരുന്നു, സ്റ്റബാക്കിൽ വളരെയധികം ഗുർപീത് മെച്ചപ്പെട്ടു, ഇപ്പോൾ ഒരു ക്ലബ്ബ്  മാറ്റം അവനു നല്ലതാണ്. "

അടുത്ത ലക്ഷ്യസ്ഥാനം ഏതാണെന്ന് ഇത് വരെ തീരുമാനമായിട്ടില്ല. ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരടങ്ങുന്ന ടീമുകൾ ഈ 25 വയസ്സുകാരനെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത .
ഈസ്റ്റ് ബംഗാളിൽ നിന്ന് 2014 ഓഗസ്റ്റിലാണ്  സ്റ്റെബേക്കിൽ ഗുർപീത് എത്തുന്നത് . യൂറോപ്യൻ ലീഗിലെ ഏറ്റവും മികച്ച ഡിവിഷൻ കളിക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായിരുന്നു അദ്ദേഹം. യൂറോപ്പ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്. പരുക്കിനെ തുടർന്ന്  അദ്ദേഹം കുറച്ചു സമയമേ കളിക്കാൻ കഴിഞ്ഞുള്ളു.

ഗുർപ്രീത്  ഐഎസ്എലിന്റെ ഭാഗമായാൽ അതൊരു  തിരിച്ചടിയോ അല്ലെങ്കിൽ ഒരു അവസരമാണോ എന്നതുതന്നെ കാണേണ്ടി ഇരിക്കുന്നു .എന്നാൽ, സ്റ്റാബെക്കിൽ നിന്നും പിന്മാറിയതോടെ  ഇന്ത്യയുടെ മികച്ച ഗോളിക്ക് തന്റെ യൂറോപ്യൻ സാധ്യതകൾ ഗണ്യമായി കുറച്ചുകാണും. സ്റ്റെബേക്കിൽ മാസത്തിൽ 3500 യൂറോ വരുമാനമുണ്ടായിരുന്ന ഗുർപീതിനെ സ്വന്തമാക്കാൻ, ഇന്ത്യൻ ക്ലബ്ബ്കൾക്ക്  കൂടുതൽ തുക നൽകേണ്ടി വരും എന്ന് തീർച്ച.

0 comments:

Post a Comment

Blog Archive

Labels

Followers