സ്പാനിഷ് സൂപ്പര്‍ കപ്പിൽ ഇന്ന് ആരാധകർ കാത്തിരുന്ന തീപാറും പോരാട്ടം. ആദ്യ പാഥത്തിൽ സ്വന്തം തട്ടകമായ ന്യൂ കാമ്പിൽ 2 ഗോളിന്റെ വ്യത്യാസത്തിൽ (1-3) പരാജയപ്പെട്ട ബാഴ്സലോണ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണ്‍ബ്യൂവില്‍ റയലിന്റെ സ്വന്തം കാണികൾക്ക് മുനിൽ ഇറങ്ങുമ്പോൾ മെസ്സി സുവാരസ് കൂട്ടുകെട്ട് അത്ഭുതം കാണിക്കും എന്നുതനെയാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യപാദത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം റയലിന് തിരിച്ചടിയാവും. ലാ ലീഗയില്‍ ഡിപോര്‍ട്ടീവോ, വലന്‍സിയ, ലെവാന്റേ, റയല്‍ സോസിഡാഡ് എന്നിവര്‍ക്കെതിരെയും റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ ലൂക്ക മോഡ്രിച്ച് റയല്‍ നിരയില്‍ തിരിച്ചെതുന്നത് ആതിഥേയർക്ക് ആശ്വാസമാകും. ബെയ്ല്‍, ബെന്‍സേമ, ഇസ്കോ ത്രയവുമായിരിക്കും റയലിന്റെ മുന്നേറ്റം.
ബെര്‍ണബ്യൂവില്‍ അവസാനം ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ജയം ബാർസക്ക് ആയിരുന്നു.
0 comments:
Post a Comment