Wednesday, August 9, 2017

ഫിഫ U -17 ലോകകപ്പ് 2017: ഇന്ത്യൻ ടീം ആഗസ്ത് 16 മുതൽ ബംഗളുരുവിൽ പരിശീലനം ആരംഭിക്കും



ഇന്ത്യയിൽ നടക്കുന്ന ഫിഫ U-17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ തയ്യാറെടുപ്പിന്റെ  ഭാഗമായി ബംഗളുരുവിൽ  ഓഗസ്റ്റ്  16 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കും .

കൊളംബിയ, ചിലി, മെക്സിക്കോ  എന്നിവർക്കെതിരായി നടന്ന മത്സരത്തിൽ ഇന്ത്യ  നാലു രാജ്യങ്ങൾ ഉൾപ്പെടുന്ന  ടൂർണമെന്റിൽ പങ്കെടുത്താണ് തിരിച്ചെത്തുന്നത് .

മെക്സിക്കോയ്ക്കെതിരായ ആദ്യ മത്സരം  5-1 നും അതിന് ശേഷം കൊളംബിയക്കെതിരായ മറ്റൊരു മത്സരം 0-3ന് തോൽകുകയും ചെയ്തിരുന്നു . ഈ പര്യടനത്തിലെ അന്തിമ മത്സരം ദക്ഷിണ അമേരിക്കൻ  U-17 ചാമ്പ്യൻഷിപ്പ് റണ്ണേഴ്സ് അപ്പായ  ചിലിയിക്കെതിരെ   1-1 സമനില പിടിച്ചു.
ഓഗസ്റ്റ് മുതൽ ബംഗളൂരുവിൽ സംഘം ക്യാമ്പ് ചെയ്യുമെന്നാണ് കരുതുന്നത്. സെപ്തംബറിൽ ഗോവയിലേക്ക് ക്യാമ്പ് നടത്തും. സെപ്തംബർ അവസാനത്തോടെ ടീം ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനായി ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാന ടൂർണമെൻറിനായി പോകാൻ രണ്ടുമാസമുള്ളതിനാൽ , എഐഎഫ്എഫ് ഇന്ത്യൻ ടീമിന്  മികച്ച പ്രകടനം കാഴ്ചവെക്കാൻ എല്ലാ സാഹചര്യങ്ങളും  ഉറപ്പുവരുത്തുന്നു.

എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുഷാൽ ദാസ് പറഞ്ഞു "അതെ, ടീം ഇന്ത്യയിലേക്ക് വരുന്നു, ഇപ്പോൾ രാജ്യത്ത് ആസൂത്രണം ചെയ്യും അടുത്ത ആഴ്ച മുതൽ അവർ ബംഗലുരുവിൽ പരിശീലനം ആരംഭിക്കും"

കൊളമ്പിയ, യുഎസ്എ, ഘാന എന്നിവയോടൊപ്പം ഇന്ത്യ ഗ്രൂപ്പ്  എയിലാണ് . ഒക്ടോബർ 6 ന് ന്യൂ ഡൽഹിയിലെ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അവർ അമേരിക്കയ്ക്കെതിരേ മത്സരിക്കും

0 comments:

Post a Comment

Blog Archive

Labels

Followers