Sunday, August 20, 2017

പ്രീ സീസൺ : എഫ് സി ഗോവയും സ്പെയിലേക്ക്




ബെംഗളുരൂ എഫ് സി പുറകേ എഫ് സി ഗോവയും പ്രീ സീസൺ മത്സരങ്ങൾക്കായി സ്പെയിനിലേക്ക് തിരിക്കും. ഒക്ടോബർ 10 മുതൽ 6 ആഴ്ചയോളം ഗോവൻ ടീം സ്പെയിൻ പര്യടനം. നടത്തും. കഴിഞ്ഞ സീസണിൽ  കോച്ച് സീക്കോയുടെ നേതൃത്വത്തിൽ ബ്രസീലിലായിരുന്നു പ്രീ സീസൺ. 

ഇത്തവണ സ്പാനിഷ് പരിശീലകൻ സെർജിയോ ലോബറയുടെ കീഴിൽ  സ്പെയിലെ രണ്ടാംനിര ഡിവിഷനിലെ ടീമുകളുമായി 6 പ്രീ സീസൺ മത്സരങ്ങളാകും ഗോവൻ ടീം കളിക്കുക. ഒക്ടോബർ ആദ്യ വാരത്തോടുകൂടെ മുഴുവൻ വിദേശതാരങ്ങളെയും സ്വന്തമാക്കി പ്രീ സീസൺ ആരംഭിക്കാനാണ് കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായ എഫ് സി ഗോവ ലക്ഷ്യമിടുന്നത്.ഇതുവരെ 5 വിദേശതാരങ്ങളെയാണ് ഗോവ ടീമിലെത്തിച്ചത്.


കഴിഞ്ഞ ദിവസങ്ങളിൽ സീസണു മുന്നോടിയായ ബെംഗളൂരു എഫ് സിയും സ്പെയിനിൽ പര്യടനം നടത്തിയിരുന്നു.

 നവംബർ 17 നാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് കൊടി ഉയരുന്നത്. 

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers