ഇന്ന് നോർത്ത് കൊറിയൻ ക്ലബ്ബായ് ഏപ്രിൽ 25 മായി ബെംഗളൂരു എഫ് സി എ എഫ് സി കപ്പിലെ ഇന്റർ സോൺ സെമി ആദ്യ പാദം മത്സരത്തിൽ പോരിനിറങ്ങും. ബെംഗളൂരു എഫ് സിയുടെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ രാത്രി 7മണിക്കാണ് മത്സരം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായതോടെ നിരവധി ഇന്ത്യൻ താരങ്ങൾ ബെംഗളൂരു ടീം വിട്ടുപോയി. ഇത് ടീമിനെ എങ്ങനെ ബാധിക്കും എന്ന ആശങ്ക ടീമിനുണ്ട്.
എ എഫ് സി കപ്പിനുള്ള 25 അംഗ ടീമിനെ ബെംഗളൂരു എഫ് സി കോച്ച് ആൽബർട്ട് റോക്കഴ കഴിഞ്ഞ പ്രഖ്യാപിച്ചിരുന്നു. ടീമിൽ 14 പേർ പുതുമുഖങ്ങളാണ്. ഇതിൽ രണ്ടു താരങ്ങൾ ബെംഗളൂരു എഫ് സി യൂത്ത് അക്കാദമിയിൽ നിന്നും ഉള്ളവരാണ്.
ആസ്ട്രേലിയൻ താരം എറിക് പാർട്ടലു, സ്പാനിഷ് താരങ്ങളായ അന്റോണിയോ ഡോവലെ, ഡിമസ് ഡൽഫേഡോ, ജുവൻ ഗോൺസാലസ് എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ. പ്രതിരോധ താരം ജോൺ ജോൺസൺ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്നും പിന്മാറി. ഇത് ടീമിനെ ദോഷകരമായി ബാധിക്കാനാണ് സാധ്യത.
സ്പെയിനിൽ നടന്ന പ്രീ സീസണിൽ രണ്ട് കളികളിലും ബെംഗളൂരു എഫ് സി തോറ്റിരുന്നു. ഗുർപീത് സിങ്ങിന്റെ വരവ് ടീമിന് കൂടുതൽ കരുത്തു പകരും.
0 comments:
Post a Comment