ഷില്ലോങ് ലജോംഗ് ഫുട്ബോൾ ക്ലബ് ആണ് ഐ ലീഗിന് മുന്നോടിയായി ആറ് വിദേശ താരങ്ങളെ ഒപ്പിട്ടത്. പുതിയ കരാറുകളുടെ കൂട്ടുകെട്ട് യുവ ലജോങ് ടീമുകളെ ശക്തിപ്പെടുത്തുന്നതിന് സഹായകമാകും. മികച്ച പ്രൊഫഷണൽ ലീഗുകളിൽ കളിക്കുന്ന നിരവധി പരിചയ സമ്പത് അവർ കൊണ്ട് വരും .
ഐവറികോസ്റ്റിലെ സെന്റർ ഫോർവേഡ് ആയ അബ്ദൗയ് കൊഫിയാണ് ആദ്യ വിദേശ താരം .2016-2017 സീസണിൽ സൗദി പ്രഫഷണൽ ലീഗ് ടീമായ അൽ ഖലീജ് എഫ് സി യിൽ നിന്നാണ് കോഫി എത്തുന്നത് .
ലിജോറിയനിൽ നിന്നുള്ള ലോറൻസ് ഡോ ആണ് ലാജോംഗ് രണ്ടാമത്തെ വിദേശ റിക്രൂട്ടിട്മെന്റ് . ഇക്വറ്റോറിയൽ ഗ്വിനിയ ഇന്റർനാഷണലാണ് 30കാരനായ ലോറൻസ് .ഡിഫൻഡറായ ലോറൻസ് മാലി ,
ഇക്വറ്റോറിയൽ ഗ്വിനിയ ,ഒമാൻ എന്നീ രാജ്യങ്ങളിൽ മേജർ ടൈറ്റലുകൾ നേടിയിട്ടുണ്ട് .
നൈജീരിയയിൽ നിന്നും ഡിഫെൻസിവ് മിഡ്‌ഫീൽഡറായ ഡാനിയൽ ഒഡാഫിനാണു മറ്റൊരു താരം .സ്വീഡനിൽ നിന്നും സ്‌ട്രൈക്കറായ സൈഹൌ സി എഛ് ജഗനെയും റെഡ്‌സിന് വേണ്ടി ബൂട്ട് കെട്ടും .ജഗനെ കഴിഞ്ഞ സീസണിൽ നോർവേയിൽ ഹാംകാം എഫ് സിക്ക് വേണ്ടിയാണ് കളിച്ചിരുന്നത് .
യമനിൽ നിന്നും അറ്റാക്കിങ് മിഡ്‌ഫീൽഡറായ അയ്മൻ സലാഹ് ആണ് അഞ്ചാമത്തെ വിദേശ താരം .കൊറിയൻ സെൻട്രൽ ഡിഫെൻഡറായ ഒ ജുഹോ ആണ് ആറാമത്തെ വിദേശ സൈനിങ് .
0 comments:
Post a Comment