രൊയേഷ്യൻ ഡിഫൻഡർ ഡാമീർ ഗ്രിഗികിനെ പൂനെ സ്വന്തമാക്കി. പൂനെ സിറ്റി ട്വിറ്ററിലൂടെയാണ് ഗ്രിഗികിനെ സൈൻ ചെയ്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത് .പുണെയുടെ ആറാമത്തെ വിദേശ താരമാണ് ഗ്രിഗിക് . ഗ്രിഗിക് അവസാനം സ്ലോവേനിയൻ ക്ലബ് റഡാർ വേലെൻജന് വേണ്ടിയാണ് കളിച്ചത്.
ജർമ്മനിയിലെ ഗ്ലാഡ്ബെക്കിൽ ജനിച്ച ഗ്രിഗിക്ക് ഒരു സെന്റർ ബാക്ക് ആണ്. ജർമ്മനി, ആസ്ട്രിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ച പരിചയസമ്പത്ത് ഗ്രിഗികിനുണ്ട്. ഇരു കാലുകളും ഒരു പോലെ ഉപയോഗിക്കാൻ ഈ 25 കാരനാകും.
പുണെ സിറ്റിയിൽ എത്തിയ മറ്റു വിദേശ താരങ്ങൾ ജോനാതൻ ലക്ക, റാഫേൽ ലോപസ്, മാർസെലിൻഹോ, മാർകോസ് ടിബാർ, എമിലിയാനോ അൽഫാരോ എന്നിവരാണ്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment