Monday, August 21, 2017

തിരിച്ചു വരവിനൊരുങ്ങി ബൽവന്ത് സിങ്
മാഹിൽപുർ അക്കാഡമിയുടെ സൃഷ്ടി ആയ ബൽവന്ത് സിങ് ദേശിയ ടീമിന് വേണ്ടി തന്റെ ആദ്യ ഗോൾ ഈ കഴിഞ്ഞ ശനിയാഴ്ച മൗറിഷ്യസുമായ മത്സരത്തിൽ നേടി, മത്സരത്തിലെ തന്റെ ഉഗ്രൻ പ്രകടനത്തിലൂടെ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ ടീമിലെ സ്ഥിരം സാന്നിധ്യമാവാൻ കഴിയുമെന്ന് സിങ് പ്രത്യാശ പ്രകടിപ്പിക്കുന്നു.2015 ജനുവരി 16ന് തന്റെ ആദ്യ ദേശിയ ടീമിന്റെ സാരഥ്യം ഏറ്റെടുത്ത കോൺസ്റ്റന്റൈൻ, ഗുവാഹത്തിയിൽ താൻ വിളിച്ച ആദ്യ ക്യാമ്പിൽ ബൽവന്ത് സ്‌ട്രൈക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പക്ഷെ തുടർന്ന് സിങിന് കഴിവ് തെളിയിക്കാൻ സാധിക്കാതെ വന്നപ്പോൾ പിന്നീട് കോച്ചിന്റെ ശ്രദ്ധ മാറി പോവുകയായിരുന്നു.പിന്നീട് മാസങ്ങൾക്ക് ശേഷം  നടന്ന ഐ എസ് എല്ലിൽ ഉദ്ഘാടന മത്സരത്തിൽ ഗോൾ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായി ബൽവന്ത് മാറി.പക്ഷെ തുടർന്ന് 13 മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും ആകെ നേടാനായത് ആ ഒരു ഗോൾ മാത്രമായിരുന്നു.പിന്നീടുള്ള മത്സരങ്ങളിൽ സ്റ്റാർട്ടിങ് ലവനിൽ സ്ഥാനം ലഭിക്കാൻ പ്രയാസപ്പെടുന്ന ബൽവന്തിനെയാണ് കാണാൻ സാധിച്ചത്.ആ സീസൺ ചെന്നൈയിൻ എഫ് സി കിരീടം നേടുകയും തുടർന്നുള്ള ഐ ലീഗിന് വേണ്ടി മോഹൻ ബഗാനിന് വേണ്ടി ബൂട്ട് കെട്ടാൻ ബെൽവന്ത് തീരുമാനിച്ചു

ഐ ലീഗിൽ ബഗാന്റെ ആദ്യ മത്സരത്തിൽ ഐസ്‌വാൾ എഫ് സി യെ 3-1 തോല്പിച്ചപ്പോൾ മൂന്നാമത്തെ ഗോൾ നേടിയത് ബൽവന്ത് ആയിരുന്നു,തുടർന്നുള്ള മത്സരത്തിലും ഗോൾ നേടി
പിന്നീട് ഫെബ്രുവരി 2016ൽ മുട്ടിന് പരിക്കേറ്റ് പുറത്തു പോയ സിങിനെ ആ വർഷത്തെ ISL ൽ ആരും സൈൻ ചെയ്തില്ല,പരിക്ക് തന്നെ ആയിരുന്നു കാരണം 

പിന്നീട് സിങ് തിരിച്ചു വന്നത് കൽക്കട്ട പ്രീമിയർ ലീഗിലൂടെയും തുടർന്ന് ഐ ലീഗിൽ വീണ്ടും ബഗാനിന് വേണ്ടി കളിച്ചും ആയിരുന്നു,ചർച്ചിൽ ബ്രതെർസിന് എതിരെ നേടിയ ഏക ഗോളിന്റെ പിൻബലത്തിൽ നേടിയ വിജയത്തിലൂടെ ബൽവന്ത് സിങ് പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായി എന്ന് തെളിയിച്ചു.DSK ശിവജിൻസിന് എതിരെ എവേയ് വിജയത്തിന് പിന്നാലെ മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ  89 മിനിറ്റ് വരെ ഒരു ഗോളിൽ പിന്നിൽ നിന്ന ടീമിനെ തന്റെ സമനില ഗോൾ എത്തിച്ചത് ബഗാൻ ടീമിലെ ആഭിവാജ്യ ഘടകമായി ആണ് 

തൻറെ ഗോളുകൾ ബഗാന്റെ പല തിളർക്കമാർന്ന വിജയത്തിന് കാരണമായി,ഗോളുകൾക്ക് പുറമെ തന്റെ മൊത്തത്തിലുള്ള പ്രകടനം ആരാധകരുടെയും വിമര്ശകരുടെയും പ്രശംസ പിടിച്ചു പറ്റി

ഫെഡറേഷൻ കപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടി ടീമിനെ ഫൈനൽ വരെ എത്തിച്ചു 

കഴിഞ്ഞ  മാസം നടന്ന ISL ഡ്രാഫ്റ്റിൽ ഈ പ്രകടനം തന്നെയാണ് സിങിനെ മുംബൈ സിറ്റിയുടെ ക്യാമ്പിൽ എത്തിച്ചത് 
ബാംഗ്ലൂർ എഫ് സിക്ക് AFC മത്സരങ്ങളുടെ തയ്യാറെടുപ്പ് ഉണ്ടായതിനാൽ ഇന്ത്യയുടെ ത്രിരാഷ്ട്ര ടൂർണമെന്റിൽ ഉദാന്ത സിങ്ങും സുനിൽ ഛേത്രിക്കും അവസരം നഷ്ടപ്പെട്ടു.ഇത് മൂലം ആക്രമണ നിരയിലേക്ക് ആരെ കൊണ്ട് വരണം എന്ന കോച്ച് സ്‌റ്റെഫന്റെയും അസിസ്റ്റന്റ് കോച്ച് വെങ്കിടേഷിന്റെയും ചോദ്യത്തിന്റെ ഉത്തരമായിട്ട് ആണ് ബൽവന്ത് ടീമിൽ എത്തുന്നത് 

രണ്ടാം പകുതിയിലെ തുടക്കം മുതൽ കളിക്കാൻ അവസരം ലഭിച്ച ബൽവന്ത് കിട്ടിയ അവസരം നന്നായി മുതലെടുത്തു.വിജയ ഗോൾ നേടിയത് മാത്രം അല്ല ജെജിയോട് ഒപ്പം ചേർന്ന് നടത്തിയ പല മുന്നേറ്റങ്ങളും ശ്രദ്ധിക്കപ്പെട്ടു .ടീം ഇന്ത്യ സമ്മർദ്ദത്തിലായ പല നിമിഷങ്ങളും അത്തരത്തിൽ ഇരുവരും നടത്തിയ മുന്നേറ്റങ്ങൾ പലപ്പോഴും എതിർ ടീമിനെ വെട്ടിലാക്കി 

'ബൽവന്തിനെ ഇന്നത്തെ പ്രകടനത്തിൽ ഞാൻ പൂർണ്ണ തൃപ്തനാണ്,അവൻ നന്നായി അധ്വാനിച്ചു കളിച്ചു ,അവന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയതിൽ എനിക്ക് വളരേ സന്തോഷമുണ്ട്'കോൺസ്റ്റന്റൈനിന്റെ വാക്കുകൾ 

ഇംഗ്ലീഷ് കോച്ചുമാരുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രശംസ വളരേ വലുത് ആണ് .കരിയറിന്റെ ഈ ഒരു ഘട്ടത്തിൽ ബൽവന്തിനെ ദേശിയ ടീമിൽ എത്തികയതും കളിപ്ച്ചതും തുടർന്ന് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയതും എല്ലാം ബൽവന്തിന്റെ അധ്വാനത്തിന്റെ ഫലം തന്നെയാണ്

®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.

0 comments:

Post a Comment

Blog Archive

Labels

Followers