വെനേസ്വലൻ ദേശീയ താരം ഗബ്രിയേൽ സിച്ചേരോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹിയുടെ പ്രതിരോധ കോട്ട കാക്കാൻ എത്തും. ഗബ്രിയേൽ സിച്ചേരോ വെനേസ്വലൻ ടീമിനായി 70 തവണ ദേശീയ കുപ്പായം അറിഞ്ഞിട്ടുണ്ട്. വെനേസ്വലൻ ക്ലബ്ബായ ഡിപോർട്ടീവോ ലാറയിൽ നിന്നാണ് ഗബ്രിയേൽ സിച്ചേരോ ഡൽഹിയിൽ എത്തുന്നത്.
33 കാരനായ ഗബ്രിയേൽ സിച്ചേരോ ഉറുഗ്വായ് ക്ലബ്ബായ മൊന്റേവിഡിയോ വാണ്ടെരസിലൂടെ കളി ജീവിതം ആരംഭിച്ചത്. ഗബ്രിയേൽ സിച്ചേരോ ലീഗ് വൺ, മേജർ സോക്കർ ലീഗ്, അർജന്റീന പ്രിമേര ഡിവിഷൻ എന്നീ ലീഗുകളിൽ കളിച്ച പരിചയ സമ്പത്തുമായിട്ടാണ് ഡൽഹിയിലെത്തുന്നത്. 2011 ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ നാലാം സ്ഥാനത്ത് വെനേസ്വലയെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഗബ്രിയേൽ സിച്ചേരോ ഉൾപ്പെട്ട പ്രതിരോധനിരയുടെ മികവാണ്. അന്ന് ക്വാർട്ടറിൽ ചിലിയ്ക്കെതിരെ രണ്ടാം പകുതിയിൽ ഗബ്രിയേൽ സിച്ചേരോ നേടിയ ഗോളാണ് വെനേസ്വലയെ സെമിയിലെത്തിച്ചത്. ആ ടൂർണമെന്റിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങി ടീം വെനേസ്വല ആയിരുന്നു.
ഇതുവരെ ഡൽഹി ഡയനാമോസ് 4 വിദേശതാരങ്ങളെ സ്വന്തമാക്കി കഴിഞ്ഞു. ഈ 4 താരങ്ങളും ലാറ്റിൻ അമേരിക്ക താരങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്. ഡൽഹി സ്വന്തമാക്കി യ ആദ്യ വിദേശ പ്രതിരോധ താരമാണ് ഗബ്രിയേൽ സിച്ചേരോ.
© സൗത്ത് സേക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment