Tuesday, August 8, 2017

പ്രമുഖ ഐ ലീഗ് ക്ലബ്ബുകൾ ഐ എസ് ലിൽ അടുത്ത സീസണിൽ കളിക്കാൻ ഒരുങ്ങുന്നു

            


  ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മോഹൻ ബേഗാനും ചർച്ചിൽ ബ്രദേർസും  അടുത്ത സീസണിൽ ഐ എസ് ലിൽ കളിക്കാൻ ഉള്ള സാധ്യത തെളിയുന്നു. ഇരു ടീമുകളുടെയും ഓണർ മാർ ആണ് ഈ കാര്യം സ്ഥിതികരിച്ചത്. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറെഷൻ ആഗ്രഹം ഐ ലീഗും ഐ എസ് ലും ഒരുമിപിച്ച്‌ ഒറ്റ ലീഗ് നടത്തണം എന്നാണ്. എന്നാൽ മോഹൻ ബേഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും എതിർപ്പിനെ തുടർന്നാണ്. ഈ സീസണിൽ രണ്ടായി നടത്തുന്നത്. എന്നാൽ ഇപ്പോൾ മോഹൻ ബേഗാനും ചർച്ചിൽ ബ്രദേർസും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഗോവന് ക്ലബ് ഓണർ ചർച്ചിൽ അലെമാവോ ഇങ്ങനെ പറഞ്ഞു. "നമുക്ക് നോക്കാം എന്ത് ഭാവിയിൽ എന്ത് സംഭവിക്കും എന്ന്. ഞങ്ങൾ ഇന്ത്യൻ  ഫുട്ബോളിന് ഒരു പാട് സംഭാവന നൽകിയിട്ടുണ്ട്. ഞങ്ങൾ മാത്രം ആണ് ഇപ്പോൾ ഗോവയിൽ നിന്നും ഐ ലീഗ് കളിക്കുന്നത്. AIFF  ഒരു ലീഗ് ആക്കാൻ ഒരുങ്ങുന്നു. ഞങ്ങൾ പ്രതീക്ഷിക്കുന്നു അതിന്റെ ഭാഗമാകും എന്ന് "                                                               ചർച്ചിൽ മാത്രം ആണ് നിലവിൽ ഐ ലീഗ് കളിക്കുന്നത്. മറ്റു ടീമുകൾ ആയ ടെമ്പോ  എഫ് സി , സാൽഗോക്കർ, എഫ് സി, സ്പോർട്ടിങേ ഗോവ തുടങ്ങിയ ടീമുകൾ ഫെഡറെഷനും ആയി ഉടക്കി നിൽക്കുന്നു. ഈ സീസണിലെക്ക് പ്രമുഖ ഫോറിൻ പ്ലയെർസിനെ കൊണ്ടുവരാൻ ഉള്ള ശ്രമത്തിൽ ആണ്  ചർച്ചിൽ ബ്രദേർസ്.ഈ സീസണിൽ അഞ്ചു ഫോറിൻ കളിക്കാർക്ക് ആദ്യ ഇലവനിൽ കളിക്കാൻ പറ്റും. 
                  മോഹൻ ബേഗാന്റെ പ്രസിഡന്റ് റ്റുറ്റു ബോസ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തി. "ക്ലബ് വാർഷിക ജനറൽ മീറ്റിംഗിൽ തീരുമാനം ഉണ്ടാകും ഐ എസ് ലിൽ ടീം കളിക്കുന്ന കാര്യത്തെ കുറിച്ച്. കൊൽക്കത്ത സൈഡ് ഉടൻ തന്നെ ഐ എസ് എലിൽ കാണാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് പഴയ കാല ക്ലബ്ബുകളുടെ നിലപാട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ആശ്വാസം നൽകും. 
                  ഐ എസ് എൽ വരും സീസണിൽ വിപുലികരിക്കാൻ ഉള്ള ശ്രമത്തിൽ ആണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. അതിന്റെ ഭാഗം ആയി പുതിയ നിയമങ്ങൾ കൊണ്ട് വരാൻ ആലോചിക്കുന്നു. ഒരേ സിറ്റിയിൽ കളിക്കുന്ന ടീമുകൾ 50 കിലോമീറ്റർ വ്യത്യാസത്തിൽ കളിക്കാൻ കഴിയും എന്നതാണ്. അങ്ങിനെ ആകുമ്പോൾ എഫ് സി ഗോവ നോർത്ത് ഗോവയിൽ ആണ്. ചർച്ചിൽ ബ്രദേർസ് സിറ്റിയുടെ സതേൺ  സൈഡിൽ കളിക്കാൻ ആണ് സാധ്യത. 

✍‌ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers