ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരാധകരുടെ നീണ്ട രണ്ട് മാസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം. 25 മ്മത് ഇംഗ്ളീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് കൊടിഉയരുമ്പോൾ ആർസണൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 21:15 നാണ് സീസണിലെ ആദ്യ മത്സരം
അനിശ്ചിതത്തിന്റെ കളിയാണ് ഫുട്‍ബോൾ ആ അനിശ്ചിതത്വം ഏറ്റവും കൂടുതൽ ഫുട്‍ബോൾ പ്രേമികൾക്ക് അനുഭവപ്പെടുക ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ വീക്ഷിക്കുമ്പോൾ ആയിരിക്കും. ആര് ജയിക്കും ആര് കപ്പ് നേടും ഒന്നും പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. അതെ ആ അനിശ്ചിതത്വം ആണ് പ്രീമിയർ ലീഗിനെ മറ്റു ലീഗുകളിൽ നിന്നും വ്യത്യസ്തം ആക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ആയ ചെൽസി, ചെറിയ പോയിന്റിന് കിരീടം നഷ്ട്ടപെട്ട ടോട്ടൻ ഹാം പകുതി വരെ പൊരുതി നിന്ന് അവസാനം വീണു പോയ ലിവർപൂളും സിറ്റിയും ആഴ്‌സണലും, ഈ വട്ടം കൂടുതൽ താരങ്ങളെ നേടി പൊരുതാനുറച്ചു യുണൈറ്റഡും ഈ വർഷം ഗ്രൗണ്ടിൽ തീ പാറും എന്നതിൽ സംശയം വേണ്ട
0 comments:
Post a Comment