പ്രമുഖ ഐ എസ് എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് ഫുട്ബോൾ അക്കാദമിയും കൈകോർക്കുന്നു. ഗ്രാസ്സ് റൂട്ടിൽ തരത്തിലായിരിക്കും ഇരുകുട്ടരും സഹകരിച്ച് പ്രവർത്തിക്കുക.
ഹൈദരാബാദ് ഫുട്ബോൾ അക്കാദമിയുടെ വളർന്നു വരുന്ന താരങ്ങൾക്ക് എല്ലാവിധ പരിശീലനം സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദേശിക്കുന്നതെന്നും. ഭാവിയിൽ ഇവർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിമാറുമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമകളിൽ ഒരാളായ നിമ്മഘട പ്രസാദ് പറഞ്ഞു
നിലവിൽ ഹൈദരാബാദ് ഫുട്ബോൾ അക്കാദമിയിൽ വിവിധ സ്കൂളുകളിലെ 300 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് അക്കാദമിയിലെ താരങ്ങൾക്ക് ഐ എസ് എലിലേകും ഇന്ത്യൻ ടീമിലേക്കുമുള്ള ചുവട്ടുപടിയായിട്ടാണ് കാണുന്നതെന്ന് എച്ച് എഫ് എ സ്ഥാപകൻ മുഹമ്മദ് ആതിഫ് ഹൈദർ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി പരിശീലകർ ഹൈദരാബാദ് ഫുട്ബോൾ അക്കാദമിയിലെത്തി പരിശീലനം നൽകും കൂടാതെ റെസിഡൻഷ്യൽ അക്കാദമിയിലെ ട്രെയിനികൾകും ഇവരുടെ സേവനം ലഭ്യമാക്കും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment