Wednesday, August 23, 2017

അണ്ടർ 17 താരങ്ങൾക്ക് അവസരം ഒരുക്കാൻ പൈലൻ ആരോസ് തിരിച്ചു വരുന്നു




ഇന്ത്യൻ ആരോസ്  ഔദ്യോഗികമായി തിരിച്ചു വരുന്നു. യുവ താരങ്ങളെ ഉൾപ്പെടുത്തി   എ ഐ എഫ് എഫ് രൂപം  കൊടുത്ത ടീമാണ് പൈലൻ ആരോസ് .നേരത്തെ ഇത്തരത്തിലുള്ള ടീം 2012-2013 സീസണിൽ  ഐ ലീഗിൽ കളിച്ചിട്ടുണ്ട് .

ഇന്ത്യൻ യുവ താരങ്ങളെ ഏറ്റവും മികച്ച  പ്രൊഫഷണൽ ഫുട്ബോൾ  കളിപ്പിക്കാനായിരുന്നു  ഈ പദ്ധതി. കൊൽക്കത്തയിൽ നിന്നുളള ഒരു ടീം എന്ന നിലയിൽ ആരോസ് , ജെജെ ലാൽപെഖ്ലുവ, ഡെബ്ജിത് മജൂംദർ, പ്രബിർ ദാസ്, പ്രിതം കോടൽ തുടങ്ങിയ താരങ്ങൾക്ക് മുതിർന്ന മുൻനിര ഡിവിഷൻ ക്ലബ് ഫുട്ബോൾ ടീമുകളിൽ കളിക്കാൻ അന്ന് അവസരം ഒരുക്കി .

ബംഗളൂരു എഫ്സി ഐ ലീഗ് വിട്ടതും  ഡി.എസ്.കെ. ശിവജിയൻസിന്റെ  പിൻവലിക്കലുമായി ഐ ലീഗ് ക്ലബ്ബുകളുടെ എണ്ണം കുറവാണ്. പുതിയ ഐ ലീഗ് ക്ലബുകൾക്കായി എഐഎഫ്എഫ് ബിഡ് സംഘടിപ്പിച്ചു. പക്ഷെ ഫെഡറേഷൻ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ ബിഡ് ചെയ്ത് ടീമുകൾക്ക് സാധിച്ചിട്ടില്ല. രണ്ടാമത്തെ റൗണ്ട് ബിഡ്ഡുകൾക്ക്  എഐഎഫ്എഫ് വീണ്ടും അവസരം ഒരുക്കിയിട്ടുണ്ട് ,ഇതോടപ്പം ആരോസ് ടീമിനെ ഐ ലീഗിൽ ഉൾപെടുത്താൻ ഫെഡറേഷൻ തീരുമാനിച്ചു കഴിഞ്ഞു.

ഈ സമയം,  ഇന്ത്യൻ U17, ഇന്ത്യ U19 ടീമുകളിൽ നിന്നും കളിക്കാരെ ഉൾപ്പെടുത്തും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ തീവ്രമായ പരിശീലനം നടത്തിയ U17 യുവ താരങ്ങൾ , ഒക്ടോബറിൽ ഫിഫ അണ്ടർ 17 ലോകകപ്പിൽ കളിക്കാൻ പോകുകയാണ്. ലോകകപ്പ് കഴിയുന്നതോടെ ഈ  താരങ്ങക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായാണ് ഫെഡറേഷൻ ആഗ്രഹിക്കുന്നത് . 
ഈ സീസണിൽ  ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും പൈലൻ ആരോസിന്റെ മത്സരങ്ങൾ നടക്കുക.

0 comments:

Post a Comment

Blog Archive

Labels

Followers