നിലവിലെ വാർത്തകൾ അടിസ്ഥാനമാക്കി ഈസ്റ്റ് ബംഗാൾ വെറ്ററൻ താരം മെഹ്താബ് ഹുസൈൻ പകരക്കാരനെ ടീം കണ്ടെത്തി കഴിഞ്ഞു,ഹോണ്ടുറാസ് ദേശിയ താരമാകും ഇതെന്ന് സൂചനകൾ ഉണ്ട്
ബംഗാളി മാധ്യമം ആയ ആജ് കൽ റിപ്പോർട്ട് പ്രകാരം ഹോണ്ടുറാസിന് വേണ്ടി ഒളിംപിക്സിൽ കളിച്ച മാഴ്‌സെലോ എസ്പിനാൽ ആവും മെഹ്താബിന്റെ പകരക്കാരൻ.ഇദ്ദേഹം 2016 റിയോ ഒളിംപിക്സിൽ ഹോണ്ടുറാസിനെ പ്രതിനികരിച്ചിട്ടുണ്ടായിരുന്നു
മെഹ്താബ് ക്ലബ് വിട്ടതോടെ ആ സ്ഥാനത്തേക്ക് പുതിയൊരു താരത്തെ തേടുന്നതായി നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു ,അതിനെ ശരി വെക്കുന്ന രീതിയിലുള്ള വാർത്തകൾ ആണിപ്പോൾ പുറത്ത് വരുന്നത്.ഈ തേടൽ ആണ് 24കാരനായ ഡിഫെൻസിവ് മിഡ് എസ്പിനാലിൽ എത്തിയിരിക്കുന്നത്.വേണ്ടി വന്നാൽ ഗോൾ പോസ്റ്റിന് മുന്നിൽ കോട്ട സൃഷ്ടിക്കാനും കെൽപുള്ള താരമാണ് എസ്പിനാൽ വരുന്ന ഐ ലീഗിലെ മിന്നും താരമാകുമെന്ന് ഉറപ്പ്
ഈസ്റ്റ് ബംഗാളിന് വേണ്ടി ഒരുപാട് മത്സരങ്ങൾ കളിച്ച മെഹ്താബ് പക്ഷെ കഴിഞ്ഞ സീസൺ പ്രായം തന്നെ തളർത്തിയതായി തോന്നിപ്പിക്കുന്ന പ്രകടനമാണ് കണ്ടത്
ആജ് കൽ റിപ്പോർട്ട് പ്രകാരം ആറടിക്കാരൻ ഹോണ്ടുറാസിന്റെ എസ്പിനാലുമായി ടീം അവസാനവട്ട ചർച്ചയിൽ ആണെന്നും വരുന്ന ബുധനാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നെന്നും റിപ്പോർട്ട് ചെയ്യുന്നു.നേരത്തെ ഹോണ്ടുറാസ് ലീഗിലെ സി ഡി എസിന് വേണ്ടി പന്ത് തട്ടിയ എസ്പിനാൽ ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകർ
ഈസ്റ്റ് ബംഗാൾ നേരത്തെ കഴിഞ്ഞ സീസൺ വിജയികളായ ഐസ്വാൾ എഫ്‌സിയുടെ മിഡ്‌ഫീൽഡർ മഹമൗത് അൽ അമ്‌നയെ ടീമിൽ എത്തിച്ചിരുന്നു.ആംനയോടൊപ്പം എസ്പിനാൽ കൂടി ചേരുന്നതോടെ ടീമിന് ശക്തമായ ഒരു മധ്യനിര ലഭിക്കുമെന്ന് ഉറപ്പ്
ടീം ശക്തിപെടുന്നതോടെ നഷ്ടപ്പെട്ട് പോയ പ്രതാപവും ഒപ്പം കുറച്ചു വർഷങ്ങളായി നേടാൻ കഴിയാത്ത ഐ ലീഗ് കിരീടവും നേടാൻ ആവുമെന്ന വിശ്വാസത്തിലാണ് ആരാധകരും മാനേജ്മെന്റും
അതേസമയം ഈസ്റ്റ് ബംഗാൾ വരുന്ന കൽക്കട്ട പ്രീമിയർ ലീഗിന് വേണ്ടി അവരുടെ വിദേശ സ്‌ട്രൈക്കർ ട്രിനിഡാഡിന്റെ വില്ലിസ് പ്ലാസയെ നിലനിർത്തിയിട്ടുണ്ട്,വില്ലിസിന്റെ പ്രകടനം മോശമാണെങ്കിൽ പകരക്കാരനായി ചർച്ചിൽ ബ്രതെർസിന്റെ അന്തോണി വോൾഫിനെ ടീമിലെത്തിക്കുമെന്നും ആജ് കൽ റിപ്പോർട്ട് ചെയുന്നു,വോൾഫും ട്രിനിഡാഡ് ദേശിയ ടീം താരമാണ് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ട്രിനിഡാഡ് ദേശിയ കുപ്പായം അണിഞ്ഞ താരമാണ് അദ്ദേഹം,അദ്ദേഹത്തിന്റെ വരവും ഈസ്റ്റ് ബംഗാൾ ടീമിന് വരുന്ന ഐ ലീഗിന് നിർണായകമാണ്.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment