ദക്ഷിണാഫ്രിക്കൻ വിംഗർ സമീഹ് ദൗത്തിയെ സ്വന്തമാക്കി ജെംഷഡ്പൂർ എഫ് സി കഴിഞ്ഞ രണ്ടു സീസണിൽ എ ടി കെ യ്ക്ക് വേണ്ടിയാണ് സമീഹ് ദൗത്തി ഐ എസ് എലിൽ കളിച്ചിരുന്നത്. കഴിഞ്ഞ വർഷങ്ങളിലെ മികച്ച പ്രകടനമാണ് ജെംഷഡ്പൂർ എഫ് സിയെ സമീഹ് ദൗത്തിയെ സ്വന്തം പാളയത്തിൽ എത്തിയ്ക്കാൻ പ്രേരിപ്പിച്ചത്. കൂടാതെ കഴിഞ്ഞ സീസണിൽ എ ടി കെ താരമായ ടിരിയെ കൂടെ ജെംഷഡ്പൂർ സ്വന്തമാക്കിയിരുന്നു.
28 കാരനായ സമീഹ് ദൗത്തിയെ സ്വന്തമാക്കാൻ നിരവധി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്ത് ഉണ്ടായിരുന്നു. ഈ പ്രതിസന്ധിക്കളെ മറികടന്നാണ് ദൗത്തിയെ ടാറ്റയുടെ നേതൃത്വത്തിലുള്ള ടീം കൂടെ കൂട്ടിയത്. ദക്ഷിണാഫ്രിക്കൻ ലീഗിൽ അയാക്സ് കേപ് ടൗണിനു വേണ്ടി കാഴ്ചവെച്ച പ്രകടനം വഴിയാണ് ദൗത്തി ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. പിന്നീട് 2 സീസണിലുകളിലായി എ ടി കെ യ്ക്ക് വേണ്ടി 26 മത്സരങ്ങൾ കളിച്ചു. ഇതിൽ 10 അസിസ്സ്റ്റുകൾ ഉൾപ്പെടെ 5 ഗോളുകളും ദൗത്തി സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ അണ്ടർ 20 & 23 ടീമുകളിൽ ഈ വിംഗർ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ക്ലബ്ബുകളായ ഓർലാന്റേ പൈറേറ്റ്, സൂപ്പർസ്പോർട് യുണൈറ്റഡ്, ബിദ്വേസ്റ് വിട്സ് തുടങ്ങിയ ടീമുകളൾക്ക് വേണ്ടിയും ദൗത്തി ബൂട്ട് അണിഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിലെ പുത്തൻ ടീമായ ജെംഷഡ്പൂർ എഫ് സി സ്റ്റീവ് കൊപ്പെലിന്റെ നേതൃത്വത്തിൽ മികച്ച ടീമിനെ വാർത്തെടുക്കുകയാണ്. ഡ്രാഫ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച ടീം രണ്ടാമത്തെ വിദേശ താരത്തെ സ്വന്തമാക്കി കരുത്ത് കൂട്ടി കഴിഞ്ഞു.
©സൗത്ത് സേക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment