ഓഗസ്റ്റ് മാസത്തിലെ അവസാന ദിവസങ്ങൾ മിക്ക യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളും ട്രാൻഫെർ വിൻഡോയുടെ കൂട്ടപോരിച്ചിലിൽ ആവും. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് മികച്ച താരങ്ങളെ തങ്ങളുടെ നിരയിൽ എത്തിക്കാൻ ക്ലബ്ബുകൾ തമ്മിൽ ചൂടൻ ചർച്ചകൾ നടക്കുന്ന സമയം.
എന്നാൽ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പ്രവർതനങ്ങൾക്ക് ഇതുവരെ സാക്ഷി ആവേണ്ടി വന്നിട്ടില്ല. എന്നാൽ ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബുകളെ ഈ ട്രാൻസ്ഫർ വിൻഡോ എങ്ങനെ സ്വാധീനിക്കും.
പ്രധാനമായി മനസിലാക്കിയിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ വിദേശ ക്ലബ്ബുകളിൽ നിന്നും താരങ്ങളെ ഇന്ത്യൻ ക്ലബ്ബുകളിലേക്ക് കൊണ്ടുവരണമെങ്കിൽ ഇന്ത്യയിലെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയിരിക്കണം. ഏത് രാജ്യത്തെ ക്ലബ്ബിൽ നിന്നാണോ കളിക്കാരൻ വരുന്നത് അവിടെ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ആണെങ്കിൽ അത് ട്രാൻസ്ഫെറിനെ ബാധിക്കില്ല.
എന്നാൽ ഓഗസ്റ്റ് 31 നാണ് ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയും പൂട്ടുന്നത്. ഈ വ്യാഴാഴ്ച അവസാനികുന്നതിന് മുമ്പായി ഡോക്യുമെന്റേഷൻ പ്രക്രിയ നടക്കാത്തപക്ഷം മറ്റ് ക്ലബ്ബുകളുമായി നിലവിൽ കരാറുള്ള താരങ്ങളെ കൈമാറ്റം ചെയാൻ സാധിക്കില്ല.
ഇവിടെ പ്രധാന പോയിന്റ് എന്താണെന്ന് വെച്ചാൽ ഇന്ത്യൻ ക്ലബ്ബുകൾ നടത്തുന്ന വിദേശ സൈനിങ്ങുകൾ ഒന്നുകിൽ ലോൺ അടിസ്ഥാനത്തിലോ അല്ലെങ്കിൽ സ്വതന്ത്ര ഏജന്റ് ആയിട്ടുള്ള താരങ്ങളുമായി കരാറിൽ എത്തുകയോ ആണ്. ഉദാഹരണത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് മാർക്യു ഡിമിറ്റർ ബെർബറ്റോവ് ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെക്കുന്നതിന് മുൻപ് അദ്ദേഹം ഒരു സ്വതന്ത്ര ഏജന്റ് ആയിരുന്നു.
ലോൺ അടിസ്ഥാനത്തിലാണ് കരാരെങ്കിൽ ഓഗസ്റ്റ് 31 അവസാനത്തോടെ ക്ലബ്ബുകൾ ട്രാൻസ്ഫർ രേഖകൾ പൂർതിയാക്കിയിരിക്കണം. എന്തുകൊണ്ടെന്നാൽ ഡീൽ പൂർണമാവണമെങ്കിൽ ക്ലബ്ബുകൾക്ക് ഇന്റർനാഷണൽ ട്രാൻസ്ഫർ സര്ട്ടിഫിക്കെറ്റ് (ഐടിസി) ഈ കരാർ പൂർത്തിയാക്കേണ്ടതുണ്ട്. താരത്തെ വാങ്ങുന്ന രാജ്യത്തെ ട്രാൻസ്ഫർ വിൻഡോ സമയ പരിധി അവസാനിച്ചിട്ടുണ്ട് എങ്കിൽ ഈ സർട്ടിഫിക്കറ്റ് ലഭിക്കുകയില്ല.
എന്നാൽ ക്ലബ്ബുകൾ സൗജന്യ ഏജന്റുമാരെ റിക്രൂട്ട് ചെയ്യാമെങ്കിലും, ബന്ധപ്പെട്ട താരത്തിന്റെ അവസാന കരാർ ആഗസ്ത് 31-നോ അതിനുമുൻപോ അവസാനിചിരിക്കണം. അങ്ങനെയുള്ള അവസരത്തിൽ മാത്രമേ, സ്വതന്ത്ര ഏജന്റിന് സാധുതയുള്ള ഐ.ടി.സി ഉണ്ടാവുകയുള്ളൂ. അതിനാൽ, ഒരു കളിക്കാരന്റെ കരാർ സെപ്റ്റംബർ അഞ്ചിന് അവസാനിക്കുകയാണെങ്കിൽ, താത്പര്യമുള്ള ഇന്ത്യൻ ക്ലബിന് സാധുതയുള്ള ഒരു ഐ.ടി.സി ഇല്ലാത്തതിനാൽ അദ്ദേഹത്തെ സൈൻ ചെയ്യാൻ കഴിയില്ല.
ഐ ലീഗ്, ഐഎൽഎൽ ക്ലബ്ബുകളിൽ ഭൂരിഭാഗം വിദേശ താരങ്ങേളേയും പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുള്ളതിനാൽ ഓഗസ്റ്റ് 31 ന് ശേഷം സ്വതന്ത്ര ഏജന്റുമാർ ആയിട്ടുള്ള താരങ്ങളെയെ ഇനി ടീമിൽ എത്തിക്കാൻ സാധിക്കൂ.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment