ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് 2017 ട്രോഫി പ്രദർശനത്തിന്റെ തിയ്യതികൾ ഫിഫ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി പ്രഖ്യാപിച്ചു.
ലോകകപ്പ് ട്രോഫി 40 ദിവസം കൊണ്ട് 9,000 കി.മീറ്റർ ദൂരം ഇന്ത്യയിലൂടെ സഞ്ചരിക്കും. ഓഗസ്റ്റ് 17 മുതൽ സെപ്തംബർ 26 വരെ 6 നഗരങ്ങളിലായി ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കും.
2017 ഓഗസ്റ്റ് 17 മുതൽ 22 വരെ ഫിഫയുടെ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി ന്യൂ ഡൽഹിയിൽ പ്രദർശനം ആരംഭിക്കും .
24 ഓഗസ്റ്റ് മുതൽ 29 വരെ ഗുവാഹത്തിയിലും ആഗസ്റ്റ് 31 നും സെപ്റ്റംബർ 5 നും ഇടയിൽ കൊൽക്കത്തയിൽ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക ട്രോഫി കാണാൻ ആരാധകർക്ക് കഴിയും.
സെപ്റ്റംബർ 6 മുതൽ 10 വരെ മുംബൈയിലും അത് കഴിഞ്ഞ് സെപ്റ്റംബർ 14 മുതൽ 19 തീയതികളിൽ ഗോവയിലും ട്രോഫി എത്തും.
അവസാനമായി ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ ട്രോഫി എത്തുന്നത് കൊച്ചിയിലേക്കാണ്.സെപ്റ്റംബർ 21 മുതൽ 26 വരെ കൊച്ചിയിൽ ആരാധകർക്കായി പ്രദർശിപ്പിക്കും.
0 comments:
Post a Comment